
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം.

സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. എൻട്രസ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം ഉള്ള യാത്രക്കാർ ദുരിതത്തിലായി.

പലയിടങ്ങളിലും വാഹനം തടഞ്ഞു, പൊലീസുമായും വാക്കേറ്റവും ഉണ്ടായി. പല ഇടങ്ങളിലും സമരക്കാർ കെഎസ്ആർ ടിസി ബസുകൾ തടഞ്ഞു, തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചും, സമരക്കാരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.


