
മനാമ: വാഷിംഗ്ടണ്‍ ഡി.സിയിലെ ഒരു ഹോട്ടലില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാര്‍ഷിക അത്താഴവിരുന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കവെ, ആയുധധാരിയായ ഒരാള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
എല്ലാ രൂപങ്ങളിലുമുള്ള അക്രമത്തെയും ഭീകരതയെയും രാജ്യം ശക്തമായി നിരാകരിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കയോടും അമേരിക്കന്‍ ജനതയോടും ബഹ്റൈന്‍ രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം മന്ത്രാലയം പ്രഖ്യാപിച്ചു. ആക്രമണ ശ്രമം പരാജയപ്പെടുത്തി അക്രമിയെ പിടികൂടുന്നതിനിടയില്‍ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.


