Author: News Desk

മനാമ: ബഹ്‌റൈനിലെ ദുമിസ്ഥാനിലെ പൊതുപാര്‍ക്കിന്റെ ഒരു ഭാഗത്ത് പള്ളി പണിയാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.ജാഫാരി എന്‍ഡോവ്‌മെന്റ് ഡയരക്ടറേറ്റിനു കീഴിലാണ് നിര്‍ദിഷ്ട പള്ളി. ഇതിനുള്ള നിര്‍ദേശം നേരത്തെ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി നിരസിച്ചിരുന്നു. ഇതുകൂടി അവലോകനം ചെയ്ത ശേഷമാണ് പദ്ധതി പുനഃപരിശോധിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

Read More

മനാമ: ഖത്തര്‍ എയര്‍വേയ്‌സ് മെയ് ഒന്നു മുതല്‍ വീണ്ടും ബഹ്‌റൈനിലേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തും.ഏപ്രില്‍ 23ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബഹ്‌റൈന്‍, കോഴിക്കോട് സര്‍വീസുകളും പുനരാരംഭിക്കുന്നത്.പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്കായി ടിക്കറ്റ് മാറ്റ സൗകര്യം നല്‍കും. 2026 ഫെബ്രുവരി 28നും സെപ്തംബര്‍ 15നുമിടയിലുള്ള യാത്രകള്‍ക്കായി ഏപ്രില്‍ 30നോ അതിനു മുമ്പോ എടുത്ത ടിക്കറ്റുകള്‍ക്ക് ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി 2026 ഒക്ടോബര്‍ 31 വരെ സൗജന്യ തിയതിമാറ്റം അനുവദിക്കും.പുതിയ വിവരങ്ങള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ സന്ദര്‍ശിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

Read More

മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ പിന്തുണച്ച കേസുകളില്‍ 24 പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 5 മുതല്‍ 10 വര്‍ഷം വരെ തടവും ചിലര്‍ക്ക് രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഒരു പ്രതിക്ക് ഒരു വര്‍ഷം തടവും രണ്ടായിരം ദിനാര്‍ പിഴയും വിധിച്ചു. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. രാജ്യത്തിനെതിരായ ഇറാനിയന്‍ ഭീകരാക്രമണങ്ങളെ അംഗീകരിക്കുകയും മഹത്വവല്‍ക്കരിക്കുകയും ചെയ്യുക, നിരോധിത സുപ്രധാന വിവരങ്ങള്‍ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുക, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രക്ഷേപണം ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. 22 കേസുകളിലായാണ് വിധിയെന്ന് ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ഇവര്‍ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രസിദ്ധീകരിച്ച പോസ്റ്റുകളില്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുന്ന ചിത്രങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, അഭിപ്രായങ്ങള്‍ എന്നിവയുണ്ടായിരുന്നു.

Read More

മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി സഹകരിച്ച് ചാരവൃത്തി നടത്തിയ കുറ്റത്തിന് ബഹ്‌റൈനില്‍ രണ്ടു കേസുകളിലായി അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന്‍ ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.രണ്ട് അഫ്ഗാനികളും നാലു ബഹ്‌റൈനികളും ഉള്‍പ്പെടെ ആറു പേരായിരുന്നു കേസുകളിലെ പ്രതികള്‍. ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചതിനു ശേഷം അഫ്ഗാനികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.

Read More

ബംഗളൂരു: ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ഭാഗികമായി ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു.ഝാര്‍ഖണ്ഡ് സ്വദേശിനിയായ പൂജ ദത്തയാണ് മരിച്ചത്. ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്റെ വാടകക്കാരിയാണെന്ന് വീട്ടുടമ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

Read More

അബുദബി: എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിൻമാറി. മെയ്‌ 1 മുതൽ പിന്മാറ്റം പ്രാബല്യത്തിൽ വരും. 1967 മുതലുള്ള അം​ഗമാണ് യുഎഇ. വിപണി ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റമെന്നാണ് വിശദീകരണം. ദേശീയ താല്പര്യങ്ങളും നിക്ഷേപകരോടുള്ള കടമയും പ്രധാനം എന്നും യുഎഇ വ്യക്തമാക്കി. അഞ്ചു പതിറ്റാണ്ടിലേറെ ആയുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. കൂടുതൽ സ്വാതന്ത്രമായ ഉത്പാദനം ആണ് ലക്ഷ്യം.

Read More

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്‌റൈന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.സൗദിയിലേക്ക് പുറപ്പെട്ട രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

Read More

മനാമ: ബഹ്‌റൈനിലെ റിഫയിലെ അല്‍ മുവാസ്‌കര്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.തിങ്കളാഴ്ചയാണ് സംഭവം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.

Read More

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന വിദേശികള്‍ ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയാണെങ്കില്‍ 50,000 ദിനാര്‍ വരെ പിഴ ചുമത്തുകയും ആറു മാസം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ കൊതുകുകള്‍ പെരുകിവരുന്നതു തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.കൊതുകുകളുടെ വര്‍ധന പൊതുജനാരോഗ്യത്തിന് ഭീഷണിയായിമാറുന്ന സാഹചര്യത്തിലാണിത്. മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.

Read More