
റിയാദ്: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്ന വിദേശികള്‍ ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോയില്ലെങ്കില്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുകയാണെങ്കില്‍ 50,000 ദിനാര്‍ വരെ പിഴ ചുമത്തുകയും ആറു മാസം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


