
മനാമ: ബഹ്റൈനില്‍ കൊതുകുകള്‍ പെരുകിവരുന്നതു തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്കി.
കൊതുകുകളുടെ വര്‍ധന പൊതുജനാരോഗ്യത്തിന് ഭീഷണിയായിമാറുന്ന സാഹചര്യത്തിലാണിത്. മുനിസിപ്പാലിറ്റി കൃഷി മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രിസഭായോഗം നിര്‍ദേശിച്ചു.


