
മനാമ: ബഹ്റൈനിലെ ദുമിസ്ഥാനിലെ പൊതുപാര്‍ക്കിന്റെ ഒരു ഭാഗത്ത് പള്ളി പണിയാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തീരുമാനം പുനഃപരിശോധിക്കണമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
ജാഫാരി എന്‍ഡോവ്മെന്റ് ഡയരക്ടറേറ്റിനു കീഴിലാണ് നിര്‍ദിഷ്ട പള്ളി. ഇതിനുള്ള നിര്‍ദേശം നേരത്തെ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി നിരസിച്ചിരുന്നു. ഇതുകൂടി അവലോകനം ചെയ്ത ശേഷമാണ് പദ്ധതി പുനഃപരിശോധിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.


