Author: News Desk

മനാമ: 51 വർഷത്തെ പ്രവാസജീവിതം വിജയകരമായി പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗം എ. വി. ബാലകൃഷ്ണനും സഹധർമ്മിണി ശോഭന ബാലകൃഷ്ണനും സൊസൈറ്റി കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകി. സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി. ബാബുരാജൻ ഇരുവരെയും സൊസൈറ്റി കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ഓർമ്മകൾ പങ്കുവെച്ച് യാത്രാമംഗളങ്ങൾ നേർന്നു. 1975ൽ ബാപ്കോയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മലപ്പുറം എടപ്പാൾ സ്വദേശി എ. വി. ബാലകൃഷ്ണൻ പിന്നീട് മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരായി സേവനമനുഷ്ഠിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം നിലവിൽ എടപ്പാൾ കൂട്ടായ്മയുടെ…

Read More

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്. എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ…

Read More

മനാമ: സംസ്ഥാന സർക്കാരിന്റെ പുതിയ വയോജന വകുപ്പ് ആരോഗ്യ ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടമാണെന്ന് ബിഷപ്പ്. മാർ: റമിജിയോസ് ഇഞ്ചിനാനിയിൽ പറഞ്ഞു. ബഹ്റൈൻ എ. കെ.സി.സി. യുടെ വാർദ്ധിക്കൃം ബാധ്യതയോ? സാധ്യതയോ? എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും, പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപവാർദ്ധക്യ പെൻഷനും, അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ്പ് അഭ്യർത്ഥിച്ചു. മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റൈൻ എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർദ്ധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത്…

Read More

മനാമ: ബഹ്‌റൈനിൽ വേനൽക്കാല ഉച്ചവിശ്രമനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 17873921-ൽ പരാതിപ്പെടാവുന്നതാണ്. നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.

Read More

മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2026-27 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ജൂൺ 8 തിങ്കളാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. സുനീഷ് സുശീലൻ ചെയർമാനായും അനിയൻ നാണു വൈസ് ചെയർമാനായും പ്രകാശ് കെ.പി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, അനിമോൻ ചന്ദ്രൻ ട്രഷറർ, സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷറർ, സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറി, ഷിബു രാഘവൻ മെമ്പർഷിപ്പ് സെക്രട്ടറി, അരുൺകുമാർ വെൽനെസ് സെക്രട്ടറി, സുധ സുനിൽ എഡ്യൂക്കേഷൻ സെക്രട്ടറി, ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാൻ, അജികുമാർ ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും ചുമതലയേറ്റു. സാധാരണയിൽ നിന്നും വ്യത്യസ്തമായി രണ്ട് വനിതാ പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമായത് ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെ മാനവ മൈത്രി ലക്ഷ്യമിട്ടുള്ള എസ്.എൻ.സി.എസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും അഭ്യർത്ഥിക്കുന്നതായി ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി…

Read More

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് സീസൺ – 4 പുതുമയാർന്ന പരിപാടികളോടെ നടത്തുന്നു. ഈ വേനൽ അവധിക്കാലം മനോഹരമാക്കാൻ “വിനോദം – വിശ്വാസം – സൗഹൃദം” എന്ന തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ കലാ, കായിക, വൈജ്ഞാനിക സെഷനുകൾ ക്യാമ്പിൻ്റെ പ്രത്യേകതയാണ്. ജൂലൈ 10 ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മികച്ച ട്രെയിനർമാരും പരിശീലനം നേടിയ മെൻറർമാരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയുമായ അമൃതയെ മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്ന വിദ്യാര്‍ത്ഥിനിയാണ് ബന്ധുക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് തന്റെ സ്ഥലം അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും താനെയിലേക്ക് തിരിച്ചു. അമൃത സുരക്ഷിതയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അമൃതയെ പിന്നീട് കണ്ടെത്താനാകാതിരുന്നതോടെ കുടുംബാംഗങ്ങളും കോളേജ് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമൃത കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതായും ഇന്നലെ ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ വിവരവും അന്വേഷണത്തിന്റെ ഭാഗമായി…

Read More

മസ്കറ്റ്: ഒമാൻ തീരത്ത് 14 ഇന്ത്യക്കാരടങ്ങുന്ന പായ്ക്കപ്പൽ മുങ്ങുന്നതായി റിപ്പോർട്ട്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്. അമേരിക്കൻ നാവികസേനയാണ് നിർണായക വിവരം ഇന്ത്യൻ നാവിക സേനക്ക് കൈമാറിയത്. അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. നിലവിൽ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നാവിക സേന നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അപകടത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Read More

സ്വിറ്റ്സർലൻഡിനെതിരെ അവസാന നിമിഷത്തെ മത്സരത്തിൽ ആദ്യ ലോകകപ്പ് പോയിന്റ് സ്വന്തമാക്കി ഖത്തർ. ശനിയാഴ്ച നടന്ന മത്സരത്തിൽ 1-1 സമനില പിടിച്ചതോടെ ഖത്തറിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. മത്സരശേഷം ഖത്തർ താരങ്ങൾ മുഴുവൻ ആവേശത്തോടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി വിജയം ആഘോഷിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എമ്പോളോ നേടിയ പെനാൽറ്റി ഗോളിലൂടെയാണ് സ്വിറ്റ്സർലൻഡ് മുന്നിലെത്തിയത്. റെമോ ഫ്രോയിലറെ ഫൗൾ ചെയ്തതിന് പിന്നാലെ ലഭിച്ച പെനാൽറ്റി കൃത്യമായി ഗോളാക്കി എമ്പോളോ സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചു. രണ്ടാം ഗോൾ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡ് തുടർച്ചയായി ശ്രമം നടത്തിയെങ്കിലും, ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയുടെ മികച്ച പ്രകടനങ്ങളാണ് ടീമിന് കരുത്തായത്. സ്വിറ്റ്സർലൻഡ് മൂന്ന് പോയിന്റ് ഉറപ്പിച്ചെന്ന തോന്നലുണ്ടായിരിക്കെ ബൗലേം ഖുഖിയുടെ ഗോളിലൂടെ ഖത്തർ സമനില പിടിച്ച് ചരിത്രം കുറിച്ചു. നിലവിൽ ഗ്രൂപ്പ് ബിയിൽ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്.

Read More

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു. ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാർ എന്നാണ് റിപ്പോർട്ട്. സന്നിധാനത്ത് യുവതികൾ എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നും എ പത്മകുമാർ സൂചിപ്പിച്ചു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി.

Read More