
മനാമ: ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി സഹകരിച്ച് ചാരവൃത്തി നടത്തിയ കുറ്റത്തിന് ബഹ്റൈനില്‍ രണ്ടു കേസുകളിലായി അഞ്ചു പ്രതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
രണ്ട് അഫ്ഗാനികളും നാലു ബഹ്റൈനികളും ഉള്‍പ്പെടെ ആറു പേരായിരുന്നു കേസുകളിലെ പ്രതികള്‍. ഒരു പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും ശിക്ഷ അനുഭവിച്ചതിനു ശേഷം അഫ്ഗാനികളെ രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.


