
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സുപ്രീം കൗണ്‍സിലിന്റെ കൂടിയാലോചനാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.
സൗദിയിലേക്ക് പുറപ്പെട്ട രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.


