Author: News Desk

മനാമ: ബഹ്‌റൈനിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ പ്രവാസി കൂട്ടായ്മയായ ‘കുടുംബ സൗഹൃദ വേദി’യുടെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്, 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ സംഘടനയുടെ വിപുലമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സംഘടന പ്രവാസ ലോകത്ത് നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു. തുടർന്ന്, വരും വർഷങ്ങളിലേക്കുള്ള (2026-2028) പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്‌ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുടുംബ സൗഹൃദ വേദിയുടെ സജീവ അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ 25 അംഗ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന…

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 19-ന് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ലോക രക്തദാത ദിനാഘോഷം സംഘടിപ്പിച്ചു. മികച്ച പങ്കാളിത്തവും സംഘാടന മികവും കൊണ്ട് പരിപാടി ശ്രദ്ധേയമായി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റോജി ജോൺ സ്വാഗതം ആശംസിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഡോ. പൃഥ്വിരാജ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫ് ഷിഹാബുദീൻ രക്തദാനവുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷൻ അവതരിപ്പിച്ചു. രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ട്രഷറർ രാജേഷ് പന്മന നന്ദി രേഖപ്പെടുത്തി. ആനന്ദ് വേണുഗോപാൽ നായർ പരിപാടിയുടെ അവതാരകനായിരുന്നു. ലോക രക്തദാത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക്…

Read More

മനാമ: പവിഴ ദ്വീപിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മയായ ഹരിഗീതപുരം ബഹ്‌റൈനും മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി.മുന്നൂറ്റമ്പതോളം (350) പേർ പങ്കെടുത്ത ക്യാമ്പിൽ വിപുലമായ ആരോഗ്യ പരിശോധനകളും ബോധവൽക്കരണ സെമിനാറുകളും നടന്നു. ​മനാമ ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ആരോഗ്യ സെമിനാറുകൾ ഏറെ ശ്രദ്ധേയമായി. ക്ലിനിക്കൽ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ജിഷ ജോസഫ് നയിച്ച ‘ഈറ്റ് സ്മാർട്ട്, ലൈവ് ബെറ്റർ’ ഡയറ്റ് സെമിനാറും, പ്രമുഖ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. സോണി പി. ജേക്കബ് നയിച്ച ‘ഹെൽത്തി ഹാർട്ട്, ഹെൽത്തി ലൈഫ്’ ഹൃദയരോഗ്യ സെമിനാറും വിവിധ രോഗങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും ക്യാമ്പിൽ പങ്കെടുത്തവർക്ക് ക്ലാസുകൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. ബഹ്‌റൈനിലെ ​മുതിർന്ന മുൻ മാധ്യമപ്രവർത്തകനും ഹരിഗീതപുരത്തിന്റെ സീനിയർ അംഗവുമായ സോമൻ ബേബി, മുൻ രക്ഷധികാരി അലക്സ് ബേബി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.…

Read More

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വൻ നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ രൂക്ഷമായ തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ ഉൾപ്പെടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച വാർഷിക ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് നിരവധി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. യോഗത്തിനിടെ സംസാരിച്ച പ്രസിഡൻ്റ് ശ്വേത മേനോൻ, തനിക്കെതിരെ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ആരോപിക്കുകയും അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് മുതിർന്ന അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, രഞ്ജി പണിക്കർ തുടങ്ങിയ പ്രമുഖർ റിപ്പോർട്ടിലെ സാമ്പത്തിക വിവരങ്ങളിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെട്ട് 45 ദിവസത്തെ സമയം നൽകണമെന്ന് ശ്വേത മേനോൻ നിർദേശിച്ചെങ്കിലും തർക്കം അവസാനിച്ചില്ല.

Read More

മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് റൂമിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നും ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും സ്ഥിരീകരിച്ചു.

Read More

അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങൾ കാണാതായെന്ന പരാതികളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സിസിടിവി ദൃശ്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായി. ക്ഷേത്രത്തിലെ ക്യാമറകളിലെ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം സ്വയമേവ മായുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതുമൂലം നിർണായക കാലയളവിലെ ദൃശ്യങ്ങൾ ലഭ്യമല്ലാതായതായി അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനിടെ ലഭ്യമായ ചില സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയതിന്റെ സൂചനകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ സാങ്കേതിക സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അന്വേഷണത്തിലെ ഏറ്റവും നിർണായക കണ്ടെത്തൽ 60 കിലോഗ്രാം വെള്ളി ശേഖരം കാണാതായെന്നതാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്ന് സമാഹരിച്ച വെള്ളിത്തിട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കുന്നതിനായി കൈമാറിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഈ വെള്ളി സ്വീകരിച്ചതിനെയോ…

Read More

പത്തനംതിട്ട: ഓമല്ലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനം നടന്ന സംഭവത്തിൽ വിവാദമായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം റദ്ദാക്കാൻ സാമൂഹ്യനീതി വകുപ്പ് നടപടി ആരംഭിച്ചു. സ്ഥാപനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ സംഭവവികാസങ്ങൾ കൂടുതൽ നാടകീയമായി. വൃദ്ധസദനത്തിന്റെ ഉടമയുടെ നിയന്ത്രണത്തിലുള്ള പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെടുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രതിഷേധം തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ മർദ്ദനവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ വകുപ്പുകൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച മനോഷ് കോരയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ ഞാനാമാറ്റം, റവ. ഫാ. സോജിൻ കുറുന്തോട്ടത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, ഇടവകാംഗവും ഒ.ഐ.സി.സി മുൻ ദേശീയ അധ്യക്ഷനുമായ ബിനു കുന്ദന്താനം, ഇടവകാംഗങ്ങളായ ഷാജു ഇട്ടിയാവിര, മാത്യു വർക്കി, പ്രജീഷ് ജോൺ തരകൻ, ബിജു തേലപ്പിള്ളി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ മനോഷ് കോര നൽകിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. ഇടവകയുടെ സ്നേഹോപഹാരം ഇടവക വികാരി മനോഷ് കോരയ്ക്ക് സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ ഇടവകയുടെയും അംഗങ്ങളുടെയും സഹകരണത്തിന് അദ്ദേഹം…

Read More

ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (KPF) സംഘടിപ്പിച്ച മൂന്നാമത് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് 2026 അൽ കേരളാവി എഫ്.സി. ജേതാക്കളായി. സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ട് പ്രമുഖ ടീമുകൾ പങ്കെടുത്തു. പ്രാഥമിക റൗണ്ടുകളും സെമി ഫൈനൽ മത്സരങ്ങളും കടന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആവേശകരമായ ഫൈനൽ മത്സരത്തിൽ ജി.എസ്.ബി എഫ്.സി.യെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് അൽ കേരളാവി എഫ്.സി. കിരീടം സ്വന്തമാക്കിയത്. ജി.എസ്.ബി എഫ്.സി. റണ്ണറപ്പായി. ഈസം ഈസ അൽഖയ്യാത് (ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ നോർതേൺ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡെവലപ്‌മെന്റ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായി, നേപ്പാൾ എംബസിയിലെ തേർഡ് സെക്രട്ടറി ദീപ് രാജ് ജോഷിയും ദീപ്‌രാജും, ഐമാക് ബഹ്റൈൻ മീഡിയ സിറ്റി എം.ഡി. ശ്രീ ഫ്രാൻസിസ് കൈതാരത്ത്, ഇബ്രാഹിം കെ. കാനു വൈസ് ചെയർമാൻ ഓഫീസ് മാനേജർ…

Read More

ബഹ്റൈനിൽ താമസിക്കുന്ന മലപ്പുറം ജില്ലക്കാരായ പ്രവാസികളുടെ മക്കളിൽ, നാട്ടിലും ബഹ്റൈനിലും 10-ാം ക്ലാസിലും 12-ാം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിച്ചു. കേരള സിലബസ് പ്രകാരം പഠിച്ച് 10-ാം ക്ലാസിലും 12-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ.,CBSE 10-ാം ക്ലാസിലും 12-ാം ക്ലാസിലും 80% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ജൂൺ 18ന് കിംസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മൊമൻ്റോകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചത്. ബഹ്റൈനിൽ പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നേരിട്ട് ആദരിക്കുന്നതോടൊപ്പം, നാട്ടിൽ പഠിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ ബഹ്റൈനിൽ താമസിക്കുന്ന രക്ഷിതാക്കളെയും “വിദ്യാജ്യോതി” അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗവും ബഹ്റൈനിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ H.E. ഹസൻ ഈദ് അൽ ബുഖമാസ് മുഖ്യ അതിഥിയായിരുന്നു. ബി.എം.ഡി.എഫ് പ്രസിഡൻറ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഓർഗനൈസിംഗ് സെക്രട്ടറി…

Read More