Author: News Desk

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ രാജിവച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നുമാണ് സ്റ്റാര്‍മര്‍ രാജിവച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള നാമനിർദേശങ്ങൾ ക്ഷണിക്കാൻ ലേബർ പാർട്ടി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബറിനുള്ളിൽ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ ഇടക്കാല പ്രധാനമന്ത്രിയായി സ്റ്റാർമർതന്നെ തുടരും. കഴിഞ്ഞ കുറച്ചുമാസങ്ങളായി കെയ്ര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ അതൃപ്തി ശക്തമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മേക്കര്‍ഫീല്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് വലിയ അടി കിട്ടിയത്. സ്റ്റാര്‍മറുടെ പ്രധാന രാഷ്ട്രീയ എതിരാളിയും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറുമായിരുന്ന ആന്‍ഡി ബേണ്‍ഹാം 55 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെ ഈ സീറ്റില്‍ വിജയിച്ചു. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി അധികാരത്തിലെത്തിയ സ്റ്റാര്‍മര്‍, രണ്ടുവര്‍ഷം തികയുന്നതിന് മുന്‍പേ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി, ജനപ്രീതിയിലെ ഇടിവ്, അടുത്തകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ ആഭിമുഖ്യത്തിൽ ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. മനാമ ഏരിയ പ്രസിഡന്റ് എ. എം. ഷാനവാസ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫ്രൻഡ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ ഈദ് സന്ദേശം നൽകി. മനുഷ്യർ തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളും പ്രവാചകൻ ഇബ്രാഹിമിന്റെ ത്യാഗനിർഭരമായ ജീവിതവുമാണ് പെരുന്നാളിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. മായ, കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. തഹിയ്യ ഫാറൂഖിന്റെ പ്രാർഥനാ ഗീതത്തോടെ സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ ആരംഭിച്ച പരിപാടിയിൽ ഏരിയാ സെക്രട്ടറി ഫാറൂഖ് വി. പി. സ്വാഗതമാശംസിക്കുകയും മനാമ വനിത ഏരിയ അസി. കൺവീനർ നദീറ ഷാജി സമാപനവും നിർവഹിച്ചു.

Read More

ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേൽക്കുകയും 18 പേരെ കാണാതാകുകയും ചെയ്തതായി റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊതുമേഖലാ സ്ഥാപനമായ ഖത്തർ എനർജിയുടെ ബർസാൻ ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സമീപകാല സംഘർഷവുമായി ബന്ധപ്പെട്ട് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് മേഖലയിൽ വൻ തീപിടിത്തമുണ്ടായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അതേസമയം, സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Read More

ഇസ്ലാമാബാദ്: ഇൻഡസ് നദീജല കരാറുമായി ബന്ധപ്പെട്ട തർക്കം വീണ്ടും ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധനടപടികളിലേക്ക് പോലും നീങ്ങേണ്ടിവരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഇൻഡസ് നദീജല കരാർ പ്രായോഗികമായി നിർത്തിവച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ജലം ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, രാജ്യത്തിന്റെ ജലാവകാശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഇൻഡസ് നദീപ്രണാളിയിലെ ജലസ്രോതസുകളുടെ ഉപയോഗം വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. ജലപ്രവാഹം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന നടപടികൾ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും പാകിസ്താൻ നിലപാട് ആവർത്തിച്ചു. അതേസമയം, ഇൻഡസ് നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്നും രാജ്യത്തിനുള്ളിലെ ജലാവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യ മുൻപ് വ്യക്തമാക്കിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്നാണ് കരാർ നിർത്തിവച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം. 1960-ൽ നിലവിൽ വന്ന ഇൻഡസ്…

Read More

​മനാമ: മാനസിക ഗണിതത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി എലൈറ്റ് വേൾഡ് റെക്കോർഡ്സ് പട്ടികയിൽ ഇടംപിടിച്ച ബഹ്റൈൻ പ്രവാസിയായ കൊച്ചുമിടുക്കൻ മെഹ്ഫിൽ സുൽത്താൻ മുജീബിനെ മുഹറഖ് മലയാളി സമാജം ആദരിച്ചു. സമാജം കുടുംബാംഗം കൂടിയായ മെഹ്ഫിലിന് മുഹറഖ് മലയാളി സമാജത്തിന്റെ ആദരവ് പ്രസിഡന്റ് അനസ് റഹീം കൈമാറി.​രണ്ട് അക്കങ്ങൾ വീതമുള്ള മൂന്ന് വരികളിലായുള്ള 57 സങ്കലന-വ്യകലന കണക്കുകൾ വെറും മൂന്ന് മിനിറ്റിനുള്ളിൽ കൃത്യമായി പരിഹരിച്ചാണ് മെഹ്ഫിൽ ഈ അപൂർവ്വ ലോകറെക്കോർഡ് കുറിച്ചത്.കോഴിക്കോട്​പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ മുജീബിന്റെയും മുഫീദ മുജീബിന്റെയും മൂത്ത മകനാണ് മെഹ്ഫിൽ. ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ തളിപ്പറമ്പ് ‘മാസ്റ്റർ കിഡ്‌സ് അബാക്കസി’ലെ സിന്ധു ടീച്ചർ, നാരായണൻകുട്ടി സർ, സജിത ടീച്ചർ എന്നിവരുടെ കീഴിലാണ് ഓൺലൈൻ പരിശീലനം നേടിയത്. മുഫ്ലിഹ് സമാൻ മുജീബ് സഹോദരനാണ്.​ബഹ്റൈനിലെ മലയാളി സമൂഹത്തിനും പ്രവാസി കുടുംബങ്ങൾക്കും അഭിമാനമായി മാറിയ മെഹ്ഫിലിന്റെ ഈ ഉജ്ജ്വല നേട്ടത്തെ സമാജം ഭാരവാഹികൾ അഭിനന്ദിച്ചു.…

Read More

സഖീർ: മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്സിന്റെ കേന്ദ്രമായ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (BIC) സ്ഥാപനത്തിന്റെ പുതിയ ഡയറക്ടർ ഓഫ് ഫസിലിറ്റീസ് ആയി അഹമ്മദ് സാമി അൽതാജറിനെ നിയമിച്ചു. അടിസ്ഥാന സൗകര്യ വികസനം, തന്ത്രപരമായ ആസൂത്രണം, പദ്ധതിനിർവഹണം എന്നീ മേഖലകളിൽ 15 വർഷത്തിലേറെ പരിചയസമ്പത്തുമായാണ് അൽതാജർ ബിഐസിയിൽ ചുമതലയേൽക്കുന്നത്. അഹമ്മദ് അൽതാജറിന്റെ നിയമനം ബിഐസിയുടെ വികസന പ്രവർത്തനങ്ങൾക്കും ഭാവി പദ്ധതികൾക്കും കൂടുതൽ കരുത്തേകുമെന്ന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു. ബഹ്റൈൻ പ്രതിഭകളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള ബിഐസിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നിയമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഐസിയിൽ ചേരുന്നതിന് മുമ്പ് പൊതുമരാമത്ത് മന്ത്രാലയത്തിൽ റോഡ്സ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയായി അൽതാജർ സേവനമനുഷ്ഠിച്ചിരുന്നു. നയരൂപീകരണം, തന്ത്രപരമായ പദ്ധതികൾ, വിവിധ വികസന പദ്ധതികളുടെ മേൽനോട്ടം എന്നിവയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. അതിന് മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രോജക്ട്സ് ഡയറക്ടറായും പിന്നീട് ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച അദ്ദേഹം…

Read More

കൊച്ചി: 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾ കേരളത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും വലിയ പ്രാധാന്യമുള്ളതാണെന്ന് VKL Group ചെയർമാനും INKEL ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു. ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോൺ, ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്, MSME വളർച്ചാ പദ്ധതികൾ തുടങ്ങിയ പ്രഖ്യാപനങ്ങൾ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളായ ഇൻകെൽ, കിൻഫ്ര തുടങ്ങിയ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ PPP (Public-Private Partnership) മോഡൽ പദ്ധതികളിൽ നിക്ഷേപം ആകർഷിക്കുന്നതിനും ഈ ബജറ്റ് സഹായകരമാകുമെന്ന് ഡോ. വർഗീസ് കുര്യൻ വിലയിരുത്തി. പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ചെറുകിട-ഇടത്തരം സംരംഭകർക്ക് നൽകുന്ന പിന്തുണയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഗുണകരമാകും. തൊഴിൽ സൃഷ്ടിക്കും വ്യവസായ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകൾക്ക് അനുസൃതമായ നിക്ഷേപ, വ്യവസായ,…

Read More

​മനാമ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (APAB) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ “തണലും തമാശകളും” എന്ന പേരിൽ വനിതാസംഗമം സംഘടിപ്പിച്ചു. മനാമ സൽമാനിയ ഗാർഡനിൽ നടന്ന പരിപാടി പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ വനിതകൾക്ക് സന്തോഷവും സൗഹൃദവും പങ്കിടുന്നതിനും, പരസ്പര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനുമുളള വേദിയായി. ​ചില്ലറ വർത്തമാനങ്ങളും ഒത്തിരി ചിരികളുമായി തികച്ചും സൗഹൃദാന്തരീക്ഷത്തിൽ നടന്ന സംഗമത്തിൽ വിവിധ വിനോദപരിപാടികളും ഒരുക്കിയിരുന്നു. വനിതാവേദി കൺവീനർ ശാന്തി ശ്രീകുമാർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ഊർജ്ജസ്വലമാക്കിയതായി അവർ പറഞ്ഞു. കോർഡിനേറ്റർ ചിഞ്ചു സച്ചിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. APAB ഭാരവാഹികളും വനിതാവേദി പ്രവർത്തകരും പരിപാടിയുടെ വിജയത്തിന് നേതൃത്വം നൽകി. ​വനിതാ വേദിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെയും ചടങ്ങിൽ വെച്ച് തിരഞ്ഞെടുത്തു. ​പുതിയ വനിതാ വേദി ഭാരവാഹികൾ: ​കൺവീനർ: ശാന്തി ശ്രീകുമാർ ​കോർഡിനേറ്റർമാർ: ചിഞ്ചു സച്ചിൻ, അഖില അജയൻ, അഞ്ചു സന്തോഷ്.

Read More

മനാമ: ബഹ്‌റൈനിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ പ്രവാസി കൂട്ടായ്മയായ ‘കുടുംബ സൗഹൃദ വേദി’യുടെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്, 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ സംഘടനയുടെ വിപുലമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സംഘടന പ്രവാസ ലോകത്ത് നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു. തുടർന്ന്, വരും വർഷങ്ങളിലേക്കുള്ള (2026-2028) പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്‌ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുടുംബ സൗഹൃദ വേദിയുടെ സജീവ അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ 25 അംഗ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന…

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 19-ന് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ലോക രക്തദാത ദിനാഘോഷം സംഘടിപ്പിച്ചു. മികച്ച പങ്കാളിത്തവും സംഘാടന മികവും കൊണ്ട് പരിപാടി ശ്രദ്ധേയമായി. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റോജി ജോൺ സ്വാഗതം ആശംസിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഡോ. പൃഥ്വിരാജ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫ് ഷിഹാബുദീൻ രക്തദാനവുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷൻ അവതരിപ്പിച്ചു. രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ട്രഷറർ രാജേഷ് പന്മന നന്ദി രേഖപ്പെടുത്തി. ആനന്ദ് വേണുഗോപാൽ നായർ പരിപാടിയുടെ അവതാരകനായിരുന്നു. ലോക രക്തദാത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക്…

Read More