
മനാമ: ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച ‘മെമ്പേഴ്സ് ഗ്രാൻഡ് മീറ്റപ്പ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിനീഷ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷീജി, ട്രഷറർ ശിവപ്രസാദ്, രക്ഷാധികാരികളായ എ.വി. ബാലകൃഷ്ണൻ, ഷാനവാസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ രക്ഷാധികാരി എ.വി. ബാലകൃഷ്ണനെ പൊന്നാട അണിയിച്ച് യാത്രയയപ്പ് നൽകി. ദീർഘകാല പ്രവാസത്തിന് വിരാമമിട്ട് മടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളീധരൻ മേലേപ്പാട്ടിന് പ്രത്യേക ഉപഹാരം സമ്മാനിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു.

‘റിഥം ഇടപ്പാളയം’ മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച സംഗീതനിശയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മീറ്റപ്പിന് മാറ്റുകൂട്ടി. ‘ഇടപ്പാളയം വാക്കിങ് ചാലഞ്ച് 2026’, ‘ഇടപ്പാളയം വിഷുക്കണി ഫോട്ടോ മത്സരം’ എന്നിവയിലെ വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


