Author: News Desk

തിരുവനന്തപുരം: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കീമോതെറാപ്പി പാർശ്വഫലങ്ങൾ എന്നിവയിൽ പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ – JPC സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. “പച്ചച്ചക്ക ഔഷധക്കലവറ: ഗവേഷണ കണ്ടെത്തലുകളും സാദ്ധ്യതകളും” എന്ന വിഷയത്തിൽ 2026 ജൂൺ 23-ന് ചൊവ്വാഴ്ച രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ വെച്ചാണ് സെമിനാർ. രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. 10.00 മുതൽ 1.30 വരെ നടക്കുന്ന തീമാറ്റിക് സെമിനാറിൽ മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടറും JPC ജനറൽ കൺവീനറുമായ എസ്.ഡി. വേണുകുമാർ മോഡറേറ്റർ ആയിരിക്കും. പ്രധാന പ്രബന്ധാവതരണങ്ങൾ: ഡോ. ബി. പത്മകുമാർ – റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴവിഷയം: പ്രമേഹം, ബി.പി, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയിലെ പുതിയ പഠന ഫലങ്ങൾ ജെയിംസ് ജോസഫ് – സ്ഥാപകൻ, ജാക്ക്ഫ്രൂട്ട് 365വിഷയം:…

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിമാസ അംഗങ്ങൾക്കായുള്ള ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ജൂൺ 15 മുതൽ 17 വരെ മൂന്ന് ദിവസങ്ങളിലായി ഇന്ത്യൻ ക്ലബ്ബിൽ നടന്ന മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി ആവേശകരമായി മാറ്റുരച്ചു. ടൂർണമെന്റിൽ വലിയ തോതിൽ അംഗങ്ങളുടെ പങ്കാളിത്തമുണ്ടായതോടൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ദിവസവും എത്തി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചത് മത്സരങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. ക്ലബ്ബിന്റെ സൗഹൃദവും ഐക്യവും പ്രതിഫലിപ്പിക്കുന്ന മികച്ച വേദിയായി ടൂർണമെന്റ് മാറി. ജൂൺ 17-ന് നടന്ന ഫൈനൽ മത്സരങ്ങൾക്കും തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിനും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംഘാടക സമിതി പ്രതിനിധികളും നേതൃത്വം നൽകി. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും റണ്ണറപ്പുകൾക്കും ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായി പിന്തുണ നൽകിയ സ്പോൺസർമാർക്കും, ടൂർണമെന്റ് ഉദ്യോഗസ്ഥർക്കും, സന്നദ്ധ പ്രവർത്തകർക്കും ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. കൂടാതെ, മത്സരങ്ങൾ മുഴുവൻ ആവേശപൂർവ്വം പിന്തുണ നൽകിയ…

Read More

റായ്പുര്‍: ഛത്തീസ്ഗഢിലെ കോറിയ ജില്ലയില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് (ലല്ല സിങ് ), അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിങിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിങ് തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഔദ്യോഗികമായി കരാർ ഒപ്പുവെച്ചതിന് പിന്നാലെ, വ്യാഴാഴ്ച അതിരാവിലെ നടന്ന ഏഷ്യൻ വ്യാപാരത്തിൽ ആഗോള വിപണിയിൽ എണ്ണവില കനത്ത ഇടിവ് നേരിട്ടു. സമീപ ആഴ്ചകളിൽ എണ്ണ വിപണിയിലുണ്ടായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ശ്രദ്ധേയമാണ്. നിലവിലെ വിപണിയിൽ എണ്ണ ലഭ്യതയിൽ കടുത്ത കുറവുണ്ടെങ്കിലും, വരും ദിവസങ്ങളിൽ വിപണിയിലേക്ക് എണ്ണ വൻതോതിൽ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 2.40% ഇടിഞ്ഞ് 77.64 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വില 2.88% ഇടിഞ്ഞ് ബാരലിന് $74.58 ഡോളറിലുമെത്തി. അമേരിക്കൻ, ഇറാനിയൻ പ്രസിഡന്റുമാർ ഒപ്പുവെച്ച ഈ കരാർ പ്രകാരം നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും ചർച്ചക്കാർ ഒരു സ്ഥിരമായ പരിഹാരത്തിലെത്താൻ ഈ സമയം കൊണ്ട് ശ്രമിക്കും. ഹോർമുസ് കടലിടുക്ക് വീണ്ടും…

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ പേരിൽ വ്യാജ രേഖകൾ നിർമ്മിച്ച് 300 കോടി രൂപയുടെ പദ്ധതി കരാർ നേടിയതായി അവകാശപ്പെട്ട് നിരവധി പേരെ കബളിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി സൽമാനുൽ ഫാരിസ് പി.ടി. (45)-ക്കെതിരെയാണ് കേസ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പൊലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, VISLയുടെ പേരിൽ 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി കാണിക്കുന്ന വ്യാജ രേഖ പ്രതി നിർമ്മിച്ചതായി കണ്ടെത്തി. സ്ഥാപനത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകളും രേഖയിൽ കൃത്രിമമായി ചേർത്തിരുന്നതായാണ് ആരോപണം. ഈ രേഖ ഉപയോഗിച്ച് നിക്ഷേപകരിൽ നിന്ന് പണം സമാഹരിക്കാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് തുറമുഖ അധികൃതർ പൊലീസിനെ സമീപിച്ചത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ…

Read More

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളമാണ് വീണയെ ഇ ഡി സംഘം ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് വീണയോട് ചോദിച്ചത്. ചോദ്യം ചെയ്യൽ പൂര്‍ത്തിയാക്കി പുറത്തിങ്ങിയ വീണ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാൻ തയ്യാറായില്ല. കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്. ചോദ്യം ചെയ്യല്‍ കണക്കിലെടുത്ത് കൊച്ചി ഇഡി ഓഫീസിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐ.സി.ആർ.എഫ് ബഹ്റൈൻ, തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമാക്കി നടത്തുന്ന വാർഷിക “സമ്മർ അവയർനെസ് ക്യാമ്പയിൻ & തർസ്റ്റ് ക്വെഞ്ചേഴ്സ് 2026” പരിപാടി ആരംഭിക്കുന്നു . 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ നടപ്പിലാക്കുന്ന ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ വേനൽക്കാല സുരക്ഷാ പദ്ധതിയോട് പങ്കു ചേർന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വർഷം തൊഴിൽ മന്ത്രാലയം (Ministry of Labour), ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ക്യാമ്പയിൻ നടക്കുന്നത്. വേനൽക്കാലത്ത് തൊഴിലാളികൾ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധവൽക്കരിക്കുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം വിവിധ തൊഴിലിടങ്ങളിൽ എത്തി തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവയും വേനൽക്കാല സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തും . 2016-ൽ ആരംഭിച്ച “തർസ്റ്റ് ക്വെഞ്ചേഴ്സ്” പദ്ധതി ഈ വർഷം തുടർച്ചയായ 11-ാം…

Read More

ദില്ലി: സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണമെന്നും ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതിനിടെ, പരസ്പരം പുകഴ്ത്തി മോദിയും ട്രംപും രംഗത്തെത്തി. കൂടിക്കാഴ്ചക്ക് മുൻപ് മോദിയെ ട്രംപ് പുകഴ്ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മോദി ശാന്തനും, സ്വാധീനമുള്ള നേതാവാണെന്നും ട്രംപ് പറഞ്ഞു. മോദിയെ പോലെയാകാൻ തനിക്ക് കഴിയില്ലെന്നും ട്രംപ് പറഞ്ഞതായി മാധ്യമങ്ങൾ പറയുന്നു. ട്രംപിനെ കണ്ടതിൽ വലിയ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ മോദി പറഞ്ഞത്. ഇന്ത്യയ്ക്കും അമേരിക്കക്കുമിടയിൽ പലതും സംഭവിച്ചെന്ന് ട്രംപ് പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഹോർമുസ് തുറക്കുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയമാറ്റങ്ങൾ കൊണ്ടുവരുമെന്നും മോദി പറഞ്ഞു. കൂടിക്കാഴ്ച്ചയിൽ നാവികരുടെ സുരക്ഷ മോദി വീണ്ടും ഓർമ്മപ്പെടുത്തി. നാവികരുടെ സുരക്ഷ പ്രധാനമാണെന്ന് മോദി പറഞ്ഞു. മോദിയുടെ നിലപാടുകൾ കടുത്തതെന്ന് ട്രoപും പ്രതികരിച്ചു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ നടത്തിയ വിദേശയാത്രകളുടെ ചെലവ് സംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ മറുപടി വിവാദമാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 17 രാജ്യങ്ങൾ സന്ദർശിച്ച പിണറായി വിജയൻ 30 വിദേശയാത്രകൾ നടത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിൽ എട്ട് യാത്രകളുടെ ചെലവ് മാത്രമാണ് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ എട്ട് യാത്രകൾക്കായി 74,59,364 രൂപ ചെലവായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, താമസച്ചെലവിനായി ചെലവഴിച്ച തുക പൂജ്യമാണെന്ന മറുപടിയാണ് അധികൃതർ നൽകിയിരിക്കുന്നത്. യുഎസ്, ബഹ്‌റൈൻ, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, യുഎഇ, യുകെ, ഫ്രാൻസ്, ജപ്പാൻ, നോർവേ, ക്യൂബ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് പിണറായി വിജയൻ കേരള മുഖ്യമന്ത്രിയായിരിക്കെ സന്ദർശിച്ചത്. 30 യാത്രകളിൽ നാല് യാത്രകൾ ചികിത്സയ്ക്കായി യുഎസിലേക്കായിരുന്നു. ഇതിനു പുറമെ നാല് സ്വകാര്യ യാത്രകളും നടത്തിയതായി രേഖകളിൽ വ്യക്തമാക്കുന്നു. 2018 ജൂലൈയിൽ യുഎസിലേക്കുള്ള യാത്ര സർക്കാർ രേഖകളിൽ…

Read More

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ മുന്നോടിയായി ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ടെലഗ്രാം രംഗത്ത്. നിരോധനത്തിനെതിരെ ടെലഗ്രാം കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഏകപക്ഷീയമായിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്നും, തങ്ങളുടെ വിശദീകരണം കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ടെലഗ്രാം കമ്പനി ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി പരാമര്‍ശിച്ചത്. അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ടെലഗ്രാം കമ്പനിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമാണ് ടെലഗ്രാം ആപ്പിനെ താല്‍ക്കാലിമായി നിരോധിച്ചത്. അതിനിടെ, ആപ്പ് താല്‍ക്കാലികമായി നിരോധിച്ച നടപടിയെ ടെലഗ്രാം ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ പാവെല്‍ ഡുറോവ് വിമര്‍ശിച്ചു. അടിസ്ഥാന പ്രശ്നമാണ് പരിഹരിക്കേണ്ടതെന്നും ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ഇത് ബാധിക്കുമെന്നും പവെല്‍ ഡുറോവ് പറഞ്ഞു. ചില ഉപയോക്താക്കള്‍ ചോര്‍ന്ന പരീക്ഷാ ചോദ്യങ്ങള്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ ഐടി മന്ത്രാലയം ടെലഗ്രാം ഒരു ആഴ്ചത്തേക്ക് നിരോധിച്ചു. ഇത് പരീക്ഷാ സാമഗ്രികള്‍…

Read More