- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്
മനാമ: ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന്‍ നീലേശ്വരത്തിന്, അദ്ദേഹത്തിന്റെ തീമാടന്‍ എന്ന രചനക്കാണ് പുരസ്‌കാരം. 2021ൽ ഭഗവാന്റെ പള്ളി നായാട്ട് എന്ന രചനയിലൂടെ രാജശേഖരൻ ഓണത്തുരുത്താണ് ബഹ്റൈൻ പ്രതിഭ പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷങ്ങളിൽ ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന രചനയിലൂടെ സതീഷ്.കെ. സതീഷ് , റിയലി സോറി ഇതൊരു ഷേക്സ്പിയര്‍ നാടകം അല്ല എന്ന കൃതിയിലൂടെ ഡോ.ചന്ദ്രദാസ് എന്നിവര്‍ പുരസ്‌കാര ജേതാക്കളായി. കവിയും ചിന്തകനും , സാഹിത്യ അക്കാദമി ചെയർമാനുമായ കെ.’സച്ചിദാനന്ദൻ ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തിരുന്നത്. 2025ലെ ജൂറി ചെയർമാന്‍ പ്രശസ്ത നാടകപ്രവർത്തകനും എഴുത്തുകാരനും ചിത്രകാരനുമായ ഡോ: സാം കുട്ടി പട്ടംകരിആണ്. ജൂറി ചെയർമാനായിരുന്ന കെ സച്ചിദാനന്ദൻ അനാരോഗ്യം മൂലം മാറിയ സാഹചര്യത്തിലാണ് പുതിയ ചെയർമാനെ അവാർഡ് നിർണ്ണയ സമിതി ചുമതലപ്പെടുത്തിയത്. ലഭിച്ച 27 രചനകളിൽ നിന്ന് തീമാടന്‍ : രാജ്മോഹന്‍ നീലേശ്വരം,മാക്ബത്ത് ദി ലാസ്റ്റ് ഷോ…
എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
മനാമ: വർഷങ്ങളോളം പ്രവാസി ക്ഷേമനിധിയിൽ പൈസ അടച്ച പ്രവാസികൾ അവസാന വർഷം പെൻഷൻ ആവുന്ന തീയതിയ്ക്ക് മുമ്പ് ചെറിയ കുടിശ്ശിക അടച്ചു തീർത്തിട്ടില്ല എന്ന നിസാര കാരണത്താൽ അവരുടെ കുടിശ്ശിക ബാക്കി അടക്കാൻ അനുവദിക്കാതെ പെൻഷൻ തടഞ്ഞു വെക്കുന്ന നിയമം കഴിഞ്ഞ സർക്കാർ കാലത്ത് ക്ഷേമനിധി ബോർഡ് എടുത്തനിയമം പുനഃപരിശോധിച്ചു ക്ഷേമനിധിയിൽ പണം അടച്ചു വരുന്ന എല്ലാവർക്കും കുടിശ്ശിക അടച്ചു പെൻഷൻ അനുവദിക്കാൻ അടിയന്തിരമായി ഇടപെടൽ ഉണ്ടാകണമെന്നും നീതി അനുവദിച്ചു കിട്ടണമെന്നും കെഎംസിസി ബഹ്‌റൈൻ മുഖ്യമന്ത്രി വി ഡി സതീശനോട് ആവശ്യപ്പെട്ടു. പെൻഷന് അപേക്ഷ കൊടുത്താൽ അത് അനുവദിച്ചു തരുവാൻ ആറുമാസം മുതൽ ഒരു വർഷം വരെ എടുക്കുന്ന നിലവിലെ രീതി മാറ്റി അപേക്ഷ കൊടുത്താൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തന്നെ പെൻഷൻ അനുവദിക്കുന്ന രീതി നടപ്പിൽ വരുത്താനും കെഎംസിസി ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ പലർക്കും കൃത്യമായി ലഭിക്കാതെ കുടിശ്ശികയായി കിടക്കുകയാണ്. അതൊക്കെ സമയബന്ധിതമായി കൊടുത്ത് തീർക്കാനുള്ള നടപടി എടുക്കാനും പ്രവാസി…
മനാമ: ബി.ടി.കെ–ബീക്കോയുടെ സഹകരണത്തോടെ അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റമ്പതിലധികം അംഗങ്ങൾ പങ്കെടുത്തു. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആരോഗ്യ പരിശോധനയുടെ പ്രാധാന്യവും ഗുണങ്ങളും അൽഹിലാൽ ഡോക്ടറും ബി.ടി.കെ അംഗവുമായ ഡോ. ഷഹീർ ഇബ്രാഹിം വിശദീകരിച്ചു. പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും, ജോയ്സി സണ്ണി, ഷോജി ജീജോ എന്നിവർ നയിക്കുന്ന ലേഡീസ് വിംഗും, എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. അൽഹിലാലിന്റെ ഭാഗത്ത് നിന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമാരായ മുഹമ്മദ് അൻസൽ, അമൽ ബാലചന്ദ്രൻ എന്നിവരും അവരുടെ ടീമും പൂർണ്ണ പിന്തുണ നൽകി.
മനാമ: ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-ലെ അവധിക്കാല ബൈബിൾ ക്ലാസിന് (OVBS) ജൂൺ 19-ന് പതാക ഉയർത്തി തുടക്കമായി. വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. തോമസ്കുട്ടി പി. എൻ. പതാക ഉയർത്തി. കത്തീഡ്രൽ ട്രസ്റ്റി ജോൺ കെ. പി, കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ജോർജ് വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആൻസി സാം (അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് & ജോയിൻ്റ് ജനറൽ കൺവീനർ ), ഷിജു വർഗീസ് (സ്റ്റാഫ് സെക്രട്ടറി), ഗ്ലാഡിസ് ബിനു രാജ് (OVBS സൂപ്രണ്ട്), എ. പി. മാത്യു (OVBS സെക്രട്ടറി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. OVBS പതാക ഉയർത്തിയതോടെ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കുന്ന അവധിക്കാല ബൈബിൾ ക്ലാസിൽ കുട്ടികളുടെ ആത്മീയ വളർച്ചയും വിശ്വാസപരിശീലനവും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ വർഷത്തെ OVBS-ന് ആത്മീയ നേതൃത്വം…
മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം, മുഖ്യമന്ത്രി അഹങ്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന സംഘടനയുടെ വാർഷിക ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ. ഇനി മുഖ്യമന്ത്രിയുടെ കാൽപിടിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക നേതാക്കളെ കാണാൻ പോകില്ലെന്ന വി.ഡി. സതീശന്റെ മുൻകാല പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. മുമ്പ് പലതവണ എൻഎസ്എസ് ആസ്ഥാനത്തെത്തി തന്നെ കാണാൻ കാത്തുനിന്നിരുന്ന വ്യക്തിയാണ് ഇന്ന് നിലപാട് മാറ്റി അഹങ്കാരപരമായി പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇൻകം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുന്നതിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എൻഎസ്എസ് നേതൃത്വം രണ്ട് തവണ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇരുവട്ടവും സമയം അനുവദിച്ചില്ലെന്ന് സുകുമാരൻ നായർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് പെരുന്നയിൽ ചേർന്ന വാർഷിക ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം പരസ്യമായി…
ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
കോട്ടയം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും എന്‍എസ്എസില്‍ ജനാധിപത്യമില്ലെന്ന് ആരും പറയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഗണേഷ് കുമാറിന് കോടതിയില്‍ പോകാവുന്നതാണ്. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിപ്പറയാത്തത് വേലയാണെന്നും അത്തരത്തില്‍ ആരെങ്കിലും തള്ളിപ്പറയാന്‍ ശ്രമിച്ചാല്‍ അഡ്രസ് കാണില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ‘കെ ബി ഗണേഷ് കുമാര്‍ 12 പേരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്നത് വാലിഡ് ആണോ? ഇവര്‍ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങള്‍ അല്ല. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിക്കാര്‍ രാജിവെച്ചിരുന്നു. രാജിവെച്ചതോടെ ക്വാറം നഷ്ടപ്പെട്ടു. യഥാര്‍ഥ കമ്മിറ്റിയില്‍ ഉണ്ടായ ആളുകളാണ് ക്വാറം നഷ്ടപ്പെടുന്ന തരത്തില്‍ രാജി നല്‍കിയത്. തുടര്‍ന്ന് യൂണിയന്റെ പ്രവര്‍ത്തനത്തിന് പുതിയ ഒരു സംവിധാനം ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ കൂടെ പിന്നീട് വന്നവര്‍ ആരാണ്…
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ പദ്ധതിയുടെ ഭാഗമായി, ക്യാൻസർ ചികിത്സ മൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി നമ്മുടെ പള്ളിയിൽ നിന്ന് പ്രായഭേദമെന്യേ പത്തോളം പേരിൽ നിന്നും ശേഖരിച്ച മുടി ബന്ധപ്പെട്ട Cancer Care Centre-ലേക്ക് കൈമാറി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആയവർക്ക് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു,വൈസ് പ്രസിഡന്റ് സന്തോഷ് ആൻഡ്രിയൂസ്,ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവർക്കൊപ്പം ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ ടി സലിം, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് ഹെയർ ഡൊണേറ്റ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം. മൂന്നാഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി വിമര്‍ശിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കോടതിയെ കളിയാക്കരുതെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 2016ല്‍ വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം.
തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന്റെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വില്പനനികുതി നിരക്കുകൾ നിശ്ചയിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം. 2022-23ലെ അബ്കാരി നിയമത്തിന്റെ അടിസ്ഥാനത്തിൽ വിദേശമദ്യ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായാണ് ഈ നടപടി. 0.5 ശതമാനംമുതൽ 20 ശതമാനംവരെ ആൽക്കഹോൾ വീര്യമുള്ള (ബിയറും വൈനും ഒഴികെയുള്ള) മദ്യ ഉത്പന്നങ്ങളെയാണ് ലോ ആൽക്കഹോളിക് ബിവറേജ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉത്പന്നങ്ങളുടെ നികുതിഘടനയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് കേരള പൊതുവില്പന നികുതി നിയമപ്രകാരം പുതിയ നിരക്കുകൾ നിശ്ചയിക്കുന്നത്. പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനംവരെ വീര്യമുള്ള മദ്യ ഉത്പന്നങ്ങൾക്ക് 120 ശതമാനമായിരിക്കും വിൽപന നികുതി. 10 ശതമാനം മുതൽ 20 ശതമാനംവരെ ആൽക്കഹോൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് 175 ശതമാനം വില്പന നികുതി നിരക്കും നിശ്ചയിക്കും.
കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) നിർദ്ദേശം നൽകി. കെ.സി.എ യുടെ കീഴിൽ ക്രിക്കറ്റ് പഠിക്കാൻ വരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറഞ്ഞു. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണം. ആവശ്യമെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ താല്പര്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണം. അനിഷ്ട സംഭവങ്ങൾ തടയാൻ ആവശ്യമായ സ്ഥലങ്ങളിൽ സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കണം. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവ പരിശോധിച്ച് അസ്വാഭാവിക പ്രവൃത്തികൾ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണം.…
