
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF ബഹ്റൈൻ) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പദ്ധതിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ന്റെ ആറാം ആഴ്ചയിലെ പരിപാടി ജൂലൈ 25ന് മുഹറഖിലെ തൊഴിലിടത്തിൽ നടന്നു.
കടുത്ത വേനലിൽ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദാർ അൽ ഖലീജ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ കീഴിലുള്ള തൊഴിലിടത്തിലെ ഏകദേശം 220 തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലാബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ പിന്തുണയോടെയാണ് ഈ വർഷത്തെ പദ്ധതി നടപ്പാക്കുന്നത്.
ICRF വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, പദ്ധതി കോർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, രുചി ചക്രവർത്തി, മറ്റു ഭാരവാഹികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ദാർ അൽ ഖലീജ് കോൺട്രാക്റ്റിംഗ് പ്രോജക്ട് മാനേജർ ഹരീഷ്, പ്രോജക്ട് എൻജിനീയർ ഹരികുമാർ, വിദ്യാർഥി സന്നദ്ധപ്രവർത്തകർ തുടങ്ങിയവരും വിതരണത്തിൽ പങ്കാളികളായി. മുൻവർഷങ്ങളിലേതുപോലെ ബോഹ്റ സമൂഹവും സന്നദ്ധപ്രവർത്തകരും പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.


