
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ (ജിഎസ്എസ്) ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് ഒക്ടോബർ 11 ഞായറാഴ്ച തുടക്കമാകും. വൈകിട്ട് 7.30ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജിഎസ്എസ് കുടുംബാംഗവുമായ മിഥുൻ മോഹൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20 വരെ എല്ലാ ദിവസവും വൈകിട്ട് ഏഴുമുതൽ പ്രത്യേക പൂജയും ഭജനയും നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.

ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 5.30നാണ് വിദ്യാരംഭ ചടങ്ങ്. ബികെജി ഹോൾഡിങ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നുനൽകും. നവരാത്രി പൂജകളിലും അനുബന്ധ ആഘോഷങ്ങളിലും എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി എ.ഡി. ദേവദത്തൻ എന്നിവർ അഭ്യർഥിച്ചു.


