
മനാമ: തുര്‍ക്കിയിലെ കഹ്റമന്‍മാരാസിലെ ഒരു സ്കൂളിലുണ്ടായ വെടിവെപ്പില്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബഹ്റൈന്‍ അനുശോചിച്ചു.
തുര്‍ക്കിയിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബഹ്റൈന്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.


