
മനാമ: ബഹ്റൈനില്‍ ട്രാഫിക് പിഴ സംബന്ധിച്ച വ്യാജ സന്ദേശങ്ങള്‍ ഫോണ്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇതിനെ കരുതിയിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നിങ്ങള്‍ക്ക് ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന സന്ദേശമായിരിക്കും ലഭിക്കുക. വ്യക്തത വരുത്താതെ അതിനോട് പ്രതികരിക്കുകയോ പണം നല്‍കുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും പണമടയ്ക്കലും ദേശീയ പോര്‍ട്ടല്‍ വഴിയോ അല്ലെങ്കില്‍ MyGov ആപ്പ് വഴിയോ തന്നെ വേണമെന്നും മന്ത്രാലയം അറിയിച്ചു.


