
മനാമ: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) ബഹ്റൈൻ നാഷണൽ കൗൺസിലിന്റെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രവാസി മലയാളി സമൂഹത്തിൻ്റെ ക്ഷേമത്തിനും സാംസ്കാരിക ഉന്നമനത്തിനുമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കൗൺസിൽ ആവിഷ്കരിക്കും.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: മിനി മാത്യു, കോർഡിനേറ്റർ: ശ്രീജിത്ത് ഫെറോക്ക്, സെക്രട്ടറി: ജോബി ജോസ്, ട്രഷറർ: എബ്രഹാം തോമസ്, വൈസ് പ്രസിഡന്റ്: ഡോ. ഷബാന ഫൈസൽ, ജോയിന്റ് സെക്രട്ടറി: സുനിൽ കുമാർ. വിവിധ ഫോറങ്ങളുടെ ചുമതലയുള്ള കൺവീനർമാരെയും യോഗം തിരഞ്ഞെടുത്തു.
പ്രവാസി ക്ഷേമം, ചാരിറ്റി, ആരോഗ്യം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ സജീവമായ ഇടപെടലുകൾ ലക്ഷ്യമിട്ടാണ് പുതിയ കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്.
ഫോറം കോർഡിനേറ്റർമാർ:
അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം ഫോറം), നെൽസൺ വർഗീസ് (മെമ്പർഷിപ്പ്), ഷൈനി ബിനു (ഹെൽത്ത്), സനു കുട്ടൻ (എഡ്യൂക്കേഷൻ & കരിയർ), രതിൻ തിലക് (ആർട്ട് & കൾച്ചർ), ബെർലിത്ത് മാത്യു (യൂത്ത് ഫോറം), പ്രകാശൻ ബാലൻ (ഇവന്റ് ഫോറം), ഫസലു റഹ്മാൻ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യു.എം.എഫ്, പ്രവാസി മലയാളികൾക്കിടയിലെ സേവനപ്രവർത്തനങ്ങൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും നേതൃത്വം നൽകുന്ന ആഗോള സംഘടനയാണ്.
ബഹ്റൈനിലെ മലയാളി സമൂഹത്തിൻ്റെ ഐക്യത്തിനും ഉന്നമനത്തിനുമായി പുതിയ ടീം പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


