
മനാമ: ബഹ്റൈനില്‍ ഏപ്രില്‍ 26 മുതല്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അധികാരികളും സാധാരണ ഓണ്‍-സൈറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.
റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നേരത്തെ സജീവമാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.


