
മനാമ: ബഹ്റൈനില്‍ മറ്റുള്ളവരെ ആക്രമിക്കാന്‍ അപകടകാരികളായ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്മേല് ശൂറ കൗണ്‍സില്‍ ചര്‍ച്ച നടത്തും.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇത് പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.


