
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ഷെയ്ഖ് ഹുമൂദ് മുബാറക് ഹുമൂദ് അല്‍ ജാബിര്‍ അല്‍ സബാഹ് അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം വിമാന സര്‍വീസ് പുനരാരംഭിച്ചു. ബന്ധപ്പെട്ട അന്തര്‍ദേശീയ അധികൃതരുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം കുവൈത്ത് വാര്‍ത്താ ഏജന്‍സി(കുന)യോട് പറഞ്ഞു.


