- പുതിയ അധ്യയന വർഷം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി ബഹ്റൈൻ ട്രാഫിക് വിഭാഗം
- ലാൽ കെയേഴ്സ് ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം
- ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം
- നേപ്പാൾ മിന്നൽപ്രളയം: മരണം 165 കടന്നു; നൂറുകണക്കിന് പേരെ കാണാതായി, 133 ഇന്ത്യക്കാരും പട്ടികയിൽ
- റാപ് സമ്മർ ക്യാമ്പ് സന്ദർശിച്ച് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസൻ
- കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു
- ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് സിറിയയെ നീക്കിയ യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ
- ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഓണം; മലയാളികൾക്ക് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
Author: News Desk
കശുവണ്ടി അഴിമതിക്കേസ്: സർക്കാരിന് തിരിച്ചടി; പ്രിൻസിപ്പൽ സെക്രട്ടറിയുടെ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി. സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യം വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മുഹമ്മദ് ഹനീഷിന്റെ അപ്പീൽ. നേരത്തെ കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തിൽ നിന്ന് ഡിവിഷൻ ബെഞ്ച് ഇളവ് നൽകിയിരുന്നുവെങ്കിലും, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കോടതി തയ്യാറായില്ല. ഇതോടെ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ. എ. രതീഷ് എന്നിവർക്കെതിരായ നടപടികളിൽ സർക്കാരും പ്രതിരോധത്തിലായി. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ സിബിഐയ്ക്ക് കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി സർക്കാർ തുടർച്ചയായി മൂന്ന് തവണ നിരസിച്ച സാഹചര്യത്തിൽ, അതിന്റെ…
മുനമ്പത്തെ 404 ഏക്കർ ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് വിവരശേഖരണ പോർട്ടലിൽ രേഖപ്പെടുത്തിയ നടപടിയിൽ കേന്ദ്രം അടിയന്തര വിശദീകരണം തേടി. മുനമ്പത്തെ തർക്കഭൂമി കേന്ദ്ര പോർട്ടലായ ഉമീദിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തതിനെതിരെ കേരള സംസ്ഥാന വഖഫ് ബോർഡിനോടാന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അടിയന്തര വിശദീകരണം തേടിയത്. കേന്ദ്ര സർക്കാരിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. വഖഫ് ബോർഡിൻറെ നടപടി ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. അനധികൃതമായി നടത്തിയ രജിസ്ട്രേഷൻ പിൻവലിക്കാൻ സംസ്ഥാന വഖഫ് ബോർഡിനോട് ആവശ്യപ്പെട്ടണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.
കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും ഈ യാത്ര ലക്ഷ്യം കാണും; ശരിയായ ഇടതുപക്ഷമെന്ന് ജോയ് മാത്യു
കൊച്ചി: വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണെന്നും വോട്ട് കിട്ടാനുള്ള തട്ടിപ്പല്ലെന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതിയെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ക്കാരിന്റെ ഈ പദ്ധതിയെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന വ്യാജ ഇടതുപക്ഷം മനസ്സിലാക്കേണ്ടത് പാവപ്പെട്ടവരെയും അശരണരെയും ചേര്‍ത്തുപിടിക്കുന്നവര്‍ ആരാണോ അതാണ് ശരിയായ ഇടത് പക്ഷമെന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കാരണഭൂതന്‍ പുച്ഛിച്ചാലും സഖാത്തികള്‍ ബഹിഷ്‌കരിച്ചാലും മുഖ്യമന്ത്രി സതീശന്‍ നയിക്കുന്ന ഈ യാത്ര ലക്ഷ്യം കാണുകതന്നെ ചെയ്യും. ഇത് മുഖ്യമന്ത്രി പറഞ്ഞത് പോലെ അവര്‍ക്കുള്ള ഔദാര്യമല്ല. അവരോടുള്ള ആദരവാണ്’- ജോയ് മാത്യു കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം സബാഷ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതാണ്. അല്ലാതെ വോട്ട് കിട്ടാനുള്ള തട്ടിപ്പല്ല എന്ന് വ്യക്തമാക്കുന്ന ഒന്നാണ് സ്ത്രീകള്‍ക്കായി കെ എസ് ആര്‍ ടി സി ബസ്സില്‍ ഇന്ന് നടപ്പാക്കിയ സൗജന്യ യാത്ര എന്ന പ്രിയദര്‍ശിനി പദ്ധതി. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ശമ്പളം കൊടുക്കുമെന്ന് പറഞ്ഞ…
മനാമ: 51 വർഷത്തെ പ്രവാസജീവിതം വിജയകരമായി പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗം എ. വി. ബാലകൃഷ്ണനും സഹധർമ്മിണി ശോഭന ബാലകൃഷ്ണനും സൊസൈറ്റി കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകി. സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു. പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി. ബാബുരാജൻ ഇരുവരെയും സൊസൈറ്റി കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ഓർമ്മകൾ പങ്കുവെച്ച് യാത്രാമംഗളങ്ങൾ നേർന്നു. 1975ൽ ബാപ്കോയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മലപ്പുറം എടപ്പാൾ സ്വദേശി എ. വി. ബാലകൃഷ്ണൻ പിന്നീട് മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരായി സേവനമനുഷ്ഠിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം നിലവിൽ എടപ്പാൾ കൂട്ടായ്മയുടെ…
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്. എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ…
വയോജന വകുപ്പ് ഭാവി ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടം; ബിഷപ്പ്മാ ർ റെമിൻജിയോസ് ഇഞ്ചിനാനിയിൽ
മനാമ: സംസ്ഥാന സർക്കാരിന്റെ പുതിയ വയോജന വകുപ്പ് ആരോഗ്യ ഭാരതത്തിന് കേരളത്തിന്റെ കൈനീട്ടമാണെന്ന് ബിഷപ്പ്. മാർ: റമിജിയോസ് ഇഞ്ചിനാനിയിൽ പറഞ്ഞു. ബഹ്റൈൻ എ. കെ.സി.സി. യുടെ വാർദ്ധിക്കൃം ബാധ്യതയോ? സാധ്യതയോ? എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക മനുഷ്യ സമൂഹത്തിന്റെ വളർച്ചയുടെയും, പുരോഗതിയുടെയും അടിസ്ഥാനശിലയാകണം വയോജന വകുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 3000 രൂപവാർദ്ധക്യ പെൻഷനും, അപേക്ഷകളിൽ സഹായം ചെയ്യുന്ന ഒരു വകുപ്പായി മാറാതെ, ഇതൊരു മാതൃകാ വകുപ്പായി മാറ്റണമെന്ന് സർക്കാരിനോട് ബിഷപ്പ് അഭ്യർത്ഥിച്ചു. മാതാപിതാക്കളുടെ സംരക്ഷണം വിശുദ്ധ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ചാൽ വൃദ്ധജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തരവും ഗൗരവമേറിയതുമായ അനേകം വെല്ലുവിളികളെ മറികടക്കാൻ നമുക്ക് സാധിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ബഹ്റൈൻ എ.കെ.സി. സി.പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. സ്വതന്ത്രമായ മാനുഷിക മൂല്യങ്ങളെ സ്വന്തമാക്കാൻ മക്കളെ പ്രേരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ചർച്ചവേദി നിയന്ത്രിച്ച ബഹ്റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു. അറിവുകൾ ഹൃദയത്തെ പാകപ്പെടുത്തുന്ന അവസ്ഥയില്ലെങ്കിൽ അറിവ് വർദ്ധിച്ചാലും മനുഷ്യൻ ചുരുങ്ങിപ്പോകുന്നത്…
മനാമ: ബഹ്‌റൈനിൽ വേനൽക്കാല ഉച്ചവിശ്രമനിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കുന്നതിനുമാണ് ഈ നിയന്ത്രണം. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫോൺ വഴിയോ വാട്‌സ്ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 17873921-ൽ പരാതിപ്പെടാവുന്നതാണ്. നിരോധനം ലംഘിക്കുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ.
മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2026-27 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ജൂൺ 8 തിങ്കളാഴ്ച എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. സുനീഷ് സുശീലൻ ചെയർമാനായും അനിയൻ നാണു വൈസ് ചെയർമാനായും പ്രകാശ് കെ.പി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു. സുരേഷ് ബാബു അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, അനിമോൻ ചന്ദ്രൻ ട്രഷറർ, സന്തോഷ് കുമാർ അസിസ്റ്റന്റ് ട്രഷറർ, സംഗീത ഗോകുൽ കൾച്ചറൽ സെക്രട്ടറി, ഷിബു രാഘവൻ മെമ്പർഷിപ്പ് സെക്രട്ടറി, അരുൺകുമാർ വെൽനെസ് സെക്രട്ടറി, സുധ സുനിൽ എഡ്യൂക്കേഷൻ സെക്രട്ടറി, ഷോബി രാമകൃഷ്ണൻ കമ്മ്യൂണിറ്റി സ്പോക്സ്മാൻ, അജികുമാർ ഇന്റേണൽ ഓഡിറ്റർ എന്നീ നിലകളിലും ചുമതലയേറ്റു. സാധാരണയിൽ നിന്നും വ്യത്യസ്തമായി രണ്ട് വനിതാ പ്രതിനിധികൾ കമ്മിറ്റിയുടെ ഭാഗമായത് ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവിന്റെ പാതയിലൂടെ മാനവ മൈത്രി ലക്ഷ്യമിട്ടുള്ള എസ്.എൻ.സി.എസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ മലയാളി സമൂഹത്തിന്റെ മുഴുവൻ പിന്തുണയും അഭ്യർത്ഥിക്കുന്നതായി ചെയർമാൻ സുനീഷ് സുശീലനും ജനറൽ സെക്രട്ടറി…
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് സീസൺ – 4 പുതുമയാർന്ന പരിപാടികളോടെ നടത്തുന്നു. ഈ വേനൽ അവധിക്കാലം മനോഹരമാക്കാൻ “വിനോദം – വിശ്വാസം – സൗഹൃദം” എന്ന തീം അടിസ്ഥാനമാക്കിയാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ കലാ, കായിക, വൈജ്ഞാനിക സെഷനുകൾ ക്യാമ്പിൻ്റെ പ്രത്യേകതയാണ്. ജൂലൈ 10 ആഗസ്റ്റ് 15 വരെ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മികച്ച ട്രെയിനർമാരും പരിശീലനം നേടിയ മെൻറർമാരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനും അന്വേഷണങ്ങൾക്കും 36128530, 38379292 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയും പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയുമായ അമൃതയെ മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതല്‍ ഹോസ്റ്റലില്‍ നിന്നും കാണാതായിരുന്ന വിദ്യാര്‍ത്ഥിനിയാണ് ബന്ധുക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് തന്റെ സ്ഥലം അറിയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ബന്ധുക്കളും താനെയിലേക്ക് തിരിച്ചു. അമൃത സുരക്ഷിതയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഡോക്ടറെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ അമൃതയെ പിന്നീട് കണ്ടെത്താനാകാതിരുന്നതോടെ കുടുംബാംഗങ്ങളും കോളേജ് അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അമൃത കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതായും ഇന്നലെ ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ വിവരവും അന്വേഷണത്തിന്റെ ഭാഗമായി…
