
മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു.
പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. മേയ് എട്ട് വെള്ളയാഴ്ച വൈകീട്ട് 4 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.

വിവിധ മേഖലകളിൽ പ്രശസ്തരായ മൂന്ന് വിദഗ്ദ്ധരാണ് വെബിനാറിൽ സംവദിക്കുന്നത്. പ്രമുഖ സൈക്കോളജിസ്റ്റും ചൈൽഡ് ഡെവലപ്മെന്റ് എക്സ്പേർട്ടുമായ ആരതി സി. രാജരത്നം, ഹിപ്നോസിസ് മെന്റായ മാജിക് ലിയോ, ഇന്റർനാഷനൽ എജുക്കേഷനൽ വിദഗ്ദനും സിജി കരിയർ കൗൺസിലറുമായ ഡോ. ശരീഫ് പൊവ്വലും നിങ്ങൾക്ക് വേണ്ടി സംസാരിക്കാനെത്തും. രജിസ്ട്രേഷൻ സൗജന്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ നൽകിയിട്ടുള്ള ലിങ്ക് (https://madhyamam.com/webtalk2026) വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് സീറ്റുകൾ ഉറപ്പാക്കേണ്ടതാണ്.


