
എറണാകുളം: നൂറിലധികം സീറ്റുകൾ നേടി യുഡിഎഫിന് വൻ തിരിച്ചുവരവിന് വഴിയൊരുക്കിയ വി ഡി സതീശന് സൗത്ത് റെയിൽവേസ്റ്റേഷനിൽ പ്രവർത്തകർ വൻ സ്വീകരണം നൽകി. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് മടങ്ങിയ വി ഡി സതീശനെ കാത്ത് നൂറുകണക്കിന് പ്രവർത്തകർ കാത്തുനിന്നു.
കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചു. തടിച്ചുകൂടിയ പ്രവർത്തകർ സതീശന് വലിയ സ്വീകരണമൊരുക്കി. മുദ്രാവാക്യങ്ങൾ മുഴക്കിയും പൂച്ചെണ്ടുകൾ നൽകിയും കൈകൊടുത്തും പ്രവർത്തകർ അവരുടെ നേതാവിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ജനങ്ങൾക്കുനേരെ കൈവീശി സതീശൻ തടിച്ചുകൂടിയവരെയെല്ലാം അഭിവാദ്യം ചെയ്തു.
‘മുഖ്യമന്ത്രി സതീശാ, വി ഡി എസ്’ എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും പ്രവർത്തകരിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു. പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്.അവിടെ കേക്ക് മുറിച്ചായിരുന്നു ആഘോഷം.


