പാലക്കാട്: സംഘടനയില്‍ പ്രവര്‍ത്തകര്‍ക്ക് ശബ്ദിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ തിരഞ്ഞെടുപ്പിലൂടെ അതു കാണിക്കും. അതാണ് ഇപ്പോള്‍ കണ്ടതെന്ന് കൃഷ്ണദാസ് പറഞ്ഞു. എവിടെയൊക്കെ ചിലര്‍ പാര്‍ട്ടിയുടെ ഉടമസ്ഥര്‍ ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെയാണ് തിരിച്ചടി നേരിട്ടത്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ച സാഹചര്യത്തിലും പാലക്കാട് ജില്ലയില്‍ സിപിഎം താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ കാരണമായത് പരിഭവങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉള്ളവരെയും ഒപ്പം നിര്‍ത്തിയതുകൊണ്ടാണ്. പാര്‍ട്ടി ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നേതൃത്വത്തിനുണ്ടാവുക എന്നതാണ് വേണ്ടത്. പ്രശ്നങ്ങള്‍ താഴെത്തട്ടു മുതല്‍ ഉണ്ട്. ഞാന്‍ ഈ പാര്‍ട്ടിയുടെ മുതലാളി ആണെന്ന് ചിന്തിക്കുന്നവര്‍ ധാരാളം പേരുണ്ട്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള ഒരു പാര്‍ട്ടിയില്‍ സംസ്ഥാന കമ്മിറ്റിയില്‍ 82 പേരും ജില്ലാ കമ്മിറ്റിയില്‍ 42 പേരും ഏരിയ കമ്മിറ്റിയില്‍ 21 പേരുമാണ് ഉള്ളത്. ബാക്കിയുള്ളത് ലക്ഷോപലക്ഷം സാധാരണ പ്രവര്‍ത്തകരും ജനങ്ങളുമാണ്. അതുകൊണ്ട് തന്നെ നയിക്കുന്നവര്‍ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം – അവര്‍ സ്ഥിരമായ അധികാരികളല്ല; പാര്‍ട്ടിയെ നയിക്കാന്‍ താല്‍ക്കാലികമായി ചുമതലപ്പെടുത്തപ്പെട്ടവരാണ്. പാര്‍ട്ടി ജനങ്ങളുടേതാണ്, ഒരാളുടേയും സ്വകാര്യസ്വത്തല്ല. നേതൃത്വം വഹിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശമല്ല, സേവനബോധമാണ് വേണ്ടത്. ”ഞാന്‍ പാര്‍ട്ടിയുടെ ഉടമയല്ല, സേവകനാണ്” എന്ന ബോധ്യം ഉണ്ടായാല്‍ മാത്രമേ ജനങ്ങളുടെ വിശ്വാസവും പിന്തുണയും നിലനില്‍ക്കൂ. മാറ്റം വന്നേ തീരൂ. ഒരുകാര്യം ഉറപ്പാണ്. പാര്‍ട്ടിയുടെ ഉടമസ്ഥന്മാര് ആവുകയാണ് ചിലര്‍; അങ്ങനെ ഉടമസ്ഥന്മാര് ആവാന്‍ ഇനി ഞങ്ങള്‍ സമ്മതിക്കില്ല. ഞാന്‍ കണ്ണൂരിനെയോ ആലപ്പുഴയെയോ ഒന്നും താരതമ്യം ചെയ്യുന്നില്ല, അവരെ കുറ്റം പറയുന്നുമില്ല. പക്ഷേ എവിടെയൊക്കെ ചില വ്യക്തികള്‍ പാര്‍ട്ടിയുടെ ഉടമസ്ഥന് ആവാന്‍ ശ്രമിച്ചോ അവിടെയൊക്കെ പാര്‍ട്ടി തിരിച്ചടി നേരിട്ടു.
Trending
- ഇന്ത്യൻ ക്ലബ് പ്രതിമാസ അംഗ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു
- വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ
- വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ അറസ്റ്റിൽ
- ബെനിഫിറ്റ് പേ സേവനം വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്കൂർ ലഭ്യമാകില്ല
- മാഫ് ബഹ്റൈൻ അനുശോചന യോഗം നടത്തി
- വാഹന പരിശോധക തസ്തികകളിൽനിന്ന് വിദേശികളെ ഒഴിവാക്കണം; ബഹ്റൈനികൾക്കായി മാറ്റിവെക്കണമെന്ന് ആവശ്യം
- മകന് ജോലി ലഭിക്കാൻ കൈക്കൂലി വാഗ്ദാനം; ബഹ്റൈനിൽ മൂന്നുപേർക്ക് തടവും പിഴയും
- കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതിൽ നടപടി; എൻഎസ്എസ് കരയോഗ ഭരണസമിതി പിരിച്ചുവിട്ടു

