Author: News Desk

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കഴിഞ്ഞ ഇടതുസര്‍ക്കാരാണ് പദ്ധതിയില്‍ ഒപ്പിട്ടത്. ഫിനാന്‍സിന്റെ എല്ലാം അനുമതിയോടെ 2024 ല്‍ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ഒപ്പുവെച്ച് പണം വാങ്ങിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ പദ്ധതി തുടരാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വ്യക്തമാക്കി. സര്‍ക്കാരിനുള്ള അവകാശങ്ങള്‍ ബലി കഴിക്കാതെ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിശോധിക്കുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം 99 കോടി രൂപ കേന്ദ്രത്തില്‍ നിന്നും വാങ്ങിച്ചിട്ടുണ്ട്. തടഞ്ഞുവെച്ച പണം തന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശയപരമായ എതിര്‍പ്പ് എന്താണെന്ന് വെച്ചാല്‍ കരിക്കുലം സ്വാതന്ത്ര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടരുത് എന്നതാണ്. നടപ്പാക്കുന്ന സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം കേരള സര്‍ക്കാരിന് നല്‍കണം എന്നതാണ്. കരിക്കുലം തീരുമാനിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷന്‍ സംസ്ഥാനം തന്നെ തീരുമാനിക്കും. പിഎം ശ്രീ…

Read More

മനാമ: കേരളത്തിലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി സൗജന്യ യാത്ര ആരംഭിച്ചതിൽ ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ആഘോഷം സംഘടിപ്പിച്ചു. വി.ഡി. സതീശൻ സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. കേരളത്തിലെ പാവപ്പെട്ട വനിതകൾക്ക് ആശ്വാസകരമായ പദ്ധതിയാണിതെന്നും, വീട്ടുജോലിക്കും മറ്റു സ്ഥാപനങ്ങളിലേക്കും കുറഞ്ഞ വരുമാനത്തിൽ ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ദിരാ ഗ്യാരന്റിയിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളും ഉടൻ നടപ്പിലാകുമ്പോൾ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ തൂഫാൻ പദ്ധതി വളർന്നു വരുന്ന തലമുറയെ മയക്കുമരുന്ന് മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള ഫലപ്രദമായ പദ്ധതിയാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ…

Read More

തിരുവനന്തപുരം: ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി മരിയന്‍ എഡ്യൂസിറ്റി ക്യാമ്പസില്‍ നാടന്‍ അഗ്രോ ഫാമിന്റെ നേതൃത്വത്തില്‍ 6 ഏക്കറില്‍ ആരംഭിച്ച പുഷ്പകൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വെള്ളായണി കാര്‍ഷിക കോളേജിലെയും അറ്റിങ്ങല്‍ ഗവ. വിഎച്ച് എസ്എസിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കൃഷിയുടെ പ്രാധാന്യവും വിഷരഹിത ഭക്ഷ്യോല്‍പ്പാദനത്തിന്റെ ആവശ്യകതയും പങ്കുവെച്ചു. പുതിയ തലമുറയും കാര്‍ഷിക മേഖലയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. കേരളത്തിന്റെ ആരോഗ്യ സംരക്ഷണം നമ്മുടെ കൃഷിയിടങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറികളെ ആശ്രയിക്കുന്ന സാഹചര്യം മാറണമെന്നും ഓരോ കുടുംബവും സ്വന്തമായി ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്‌കാരത്തിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുക്കളത്തോട്ടങ്ങളിലൂടെയും മട്ടുപ്പാവ് കൃഷിയിലൂടെയും യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയ തലമുറയില്‍ നിന്ന് അകന്നുപോയ കാര്‍ഷിക മേഖലയുമായുള്ള ‘പൊക്കിള്‍ക്കൊടി ബന്ധം’ പുതിയ തലമുറ വീണ്ടെടുക്കേണ്ട സമയമാണിതെന്നും സമ്പത്തും ആരോഗ്യവും ഒരുപോലെ…

Read More

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്‍റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന്‍ മോഹന്‍ലാല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ നിരവധി സിനിമാ താരങ്ങളും ലഹരിക്കെതിരെ അണിനിരക്കാന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. തൂഫാന്‍ വാരിയേഴ്സ് ആയി എല്ലാവരും മുന്നോട്ടുവരണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.കേന്ദ്ര ഏജന്‍സികളെ പങ്കെടുപ്പിച്ചുകൊണ്ട് പോലീസ് ആസ്ഥാനത്ത് നടത്തിയ ഇന്‍റര്‍ ഏജന്‍സി കോഓര്‍ഡിനേഷന്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി തുടങ്ങി 15 ദിവസം പിന്നിടുമ്പോള്‍ ആകെ 2575 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2778 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നായി 1589 ഗ്രാം എം.ഡി.എം.എ, 146.490 കി.ഗ്രാം കഞ്ചാവ്, 464.045 ഗ്രാം ഹാഷിഷ് ഓയില്‍, 350.439 ഗ്രാം ബ്രൗണ്‍ ഷുഗര്‍,…

Read More

തിരുവനന്തപുരം: നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. വിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിക്കവെയാണ് സ്പീക്കർ ഈ പ്രഖ്യാപനം നടത്തിയത്. ചില വിദേശ രാജ്യങ്ങളിലെ പാർലമെന്ററി മാതൃകകളെ അടിസ്ഥാനമാക്കി, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് മാത്രമല്ല, അവരെ തിരഞ്ഞെടുക്കുന്ന പൊതുജനങ്ങൾക്കും നിയമസഭാ നടപടികളിൽ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കൂടാതെ, 138 വർഷത്തെ പാരമ്പര്യമുള്ള കേരള നിയമസഭയുടെ അപൂർവ ഗ്രന്ഥങ്ങളും രേഖകളും വരുംതലമുറകൾക്കായി ഓഡിയോ ബുക്കുകളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഈ നീക്കം നിയമസഭയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ…

Read More

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം.  

Read More

തിരുവനന്തപുരം: ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവില്‍ വന്നതോടെ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നിഷേധിക്കാനായി വെള്ളയും നീലയും നിറത്തിലുള്ള ഓര്‍ഡിനറി ബസുകളെല്ലാം കെഎസ്ആര്‍ടിസി സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു സര്‍വീസ് നടത്തുന്നു എന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജവും അടിസ്ഥാനരഹിതവും ആണെന്ന് കെഎസ്ആര്‍ടിസി. പ്രിയദര്‍ശിനി പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് ഓര്‍ഡിനറി വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ഓര്‍ഡിനറി സര്‍വീസായി തന്നെ നിലനിര്‍ത്തിയിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി പറയുന്നു. വര്‍ഷങ്ങളായി ഒരേ നിറത്തില്‍ സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസുകള്‍ തമ്മില്‍ യാത്രക്കാര്‍ക്ക് മാറിപ്പോകാതിരിക്കാനും കൂടുതല്‍ വ്യക്തത ഉറപ്പാക്കാനുമാണ് കെ.എസ്.ആര്‍.ടി.സി ഇന്നലെ മുതല്‍ സിറ്റി ഫാസ്റ്റ് ബസുകളില്‍ ‘CITY FAST’ എന്ന് വലിയ അക്ഷരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചു തുടങ്ങിയത്. അല്ലാതെ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയതല്ല. തിരുവനന്തപുരം നഗരത്തില്‍ ഒരേ നീലയും വെള്ളയും നിറത്തിലാണ് ഓര്‍ഡിനറി ബസും സിറ്റി ഫാസ്റ്റ് ബസും പണ്ടുമുതലേ സര്‍വീസ്…

Read More

മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ബാലികയെ വശീകരിച്ച് ചൂഷണം ചെയ്ത കേസിൽ 22 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ സ്‌പേസിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് നടപടികൾ സ്വീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അപരിചിതരുമായി കുട്ടികൾ ഇടപെടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യൂണിറ്റ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരീക്ഷിക്കണമെന്നും, അപരിചിതർക്ക് ഫോട്ടോകളോ വ്യക്തിഗത വിവരങ്ങളോ പങ്കുവെക്കരുതെന്ന് കുട്ടികളെ ബോധവൽക്കരിക്കണമെന്നും അധികൃതർ നിർദേശിച്ചു. സംശയാസ്പദമായ ഓൺലൈൻ ബന്ധപ്പെടലുകളോ വശീകരണശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അഭ്യർത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Read More

മനാമ: 48 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്‌സ് കുടുംബാംഗവും കൊല്ലം പള്ളിമുക്ക് സ്വദേശിയുമായ സൈദ് മുഹമ്മദിന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡൻ്റ് ജലീൽ വികെ ഉപഹാരം കൈമാറി, ഏരിയ സെക്രട്ടറി അബ്ദുൽ റഊഫ്, ഏരിയാ സമിതി അംഗങ്ങളായ യൂനുസ് സലീം, സലാഹുദ്ദീൻ കിഴിശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.

Read More