മലപ്പുറം: തിരൂര്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍ പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്ത്തകന് പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലിസ് കേസെടുത്തത്.
ആടിന്റെ തലയറുത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചതിന് മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കെടി ജലീലിന്നെ അപമാനിക്കുന്നതിനായി പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന ആടിന് തല ലീഗിന്റെ പതിക കെട്ടിയിരുന്ന കമ്പില്‍ കെട്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

