
മനാമ: ബഹ്റൈനിലെ നുവൈദ്റാത്തിലെ ഒരു കടയില്‍നിന്ന് 4,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
44നും 52നുമിടയില്‍ പ്രായമുള്ള നാലു പേരെയാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മോഷണം സംബന്ധിച്ച പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണമാരംഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണംപോയ സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


