തിരുവനന്തപുരം: കേരളത്തില്‍ ഉറക്കത്തിനിടയില്‍ പാമ്പുകടിയേറ്റ് ഒരു കുട്ടികൂടി മരിച്ചു.
ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപഞ്ചായത്തില്‍ അഴൂര്‍ ക്ഷേത്രം വാര്‍ഡില്‍ മൂലയില്‍ കമ്പിക്കകം വീട്ടില്‍ ദിലീപ്- അനു ദമ്പതികളുടെ മകന് ദിക്ഷനാണ് (8) ഇന്നലെ, വീടിനകത്തു ഉറങ്ങിക്കിടക്കവെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഇന്നു രാവിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടി.
പുലര്‍ച്ച നാലു മണിക്ക് കുട്ടി പെട്ടെന്ന് ഉണര്‍ന്ന് കാലില്‍ എന്തോ കടിച്ചെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പാമ്പുകടിയേറ്റെന്നു തിരിച്ചറിഞ്ഞതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.
Trending
- എം.ജി.ആറിന് ശേഷം വിജയ്; അഞ്ച് പതിറ്റാണ്ടിനിപ്പുറം തമിഴകത്ത് ചരിത്രമെഴുതി ‘ജനനായകൻ’
- വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻ ക്രൂ ജീവനക്കാരിക്കുനേരെ ലൈംഗികാതിക്രമം; ടാക്സി ഡ്രൈവർ അറസ്റ്റിൽ
- ഭാഷാ സമര അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു
- നീറ്റ് പ്രതിഷേധം: വ്യാഴാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് കെഎസ്യു ആഹ്വാനം
- ബി കെ എസ് എഫ് ഹെല്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി
- ചർച്ചയ്ക്കായി മന്ത്രിമാർ ജനങ്ങൾക്കിടയിലേക്ക് വരണം; ഇനി ഒരാളുടെയും ഓഫീസിലേക്ക് പോകില്ലെന്ന് സിജെപി
- ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയായ ‘എ ത്രെറ്റ് ടു ലൈഫ്’. ആരംഭിച്ചു
- ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ സഹായം തേടി പാകിസ്താൻ

