- നിർമാണത്തിലിരുന്ന വേസ്റ്റ് ടാങ്കിൽ അപകടം; തൊഴിലാളി മരിച്ചു, രക്ഷാപ്രവർത്തനത്തിനിറങ്ങിയ മറ്റൊരാൾ ചികിത്സയിൽ
- സ്പെയിൻ–ഫ്രാൻസ് ലോകകപ്പ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം മോഹൻലാൽ ഡാളസ് സ്റ്റേഡിയത്തിൽ
- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
Author: News Desk
റിട്ട. ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ശബരിമല ഉന്നതാധികാര സമിതി ചെയർമാൻ; ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം
പത്തനംതിട്ട: റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി.ജി. അരുണിനെ ശബരിമല ഉന്നതാധികാര സമിതി ചെയർമാനായി നിയോഗിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റേതാണ് നിയമന ഉത്തരവ്. ശബരിമല ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായിരുന്ന റിട്ടയേര്‍ഡ് ജസ്റ്റിസ് സീരിജഗൻ മരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയമനം. കമ്മിറ്റിയുടെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിന്, ഒരു പുതിയ ചെയർമാനെ നിയമിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി സ്വീകരിച്ചത്. അതേസമയം 2009ലാണ് കോടതി ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചത്. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്കും പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിനും നിർവഹണത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് സുപ്രീംകോടതിയാണ് നിർദേശം നൽകിയത്.
ബെയ്റൂട്ട്: ലബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെയ്റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. പരിക്കറ്റവരാൽ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളിൽ ബോംബാക്രമണം ഉണ്ടായതെന്ന് ലെബനൻ വൃത്തങ്ങൾ അറിയിച്ചു.അതേസമയം, ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.
ആലപ്പുഴ : അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പിതാവ്: പരേതനായ കായിക്കുട്ടി. മാതാവ്: ആസ്യഉമ്മ. ഭാര്യ: റസിയ. മക്കൾ: ഡോ. സ്വാലിഹ്, സൽമാൻ, സഫ്‌വാൻ. ഖബറടക്കം നടത്തി.
സ്ഥിരം കുറ്റവാളികളായ 4 പേർ, കൊലപാതക ശ്രമം ഉൾപ്പെടെ കേസുകൾ നിരവധി, കരുതൽ തടങ്കലിലാക്കി പൊലീസ്
കൊല്ലം: സ്ഥിരം കുറ്റവാളികളായ നാല് പേരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി സിറ്റി പൊലീസ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്ന സാഹചര്യത്തിലാണ് കടുത്ത നടപടി. കരുനാഗപ്പള്ളി കുലശേഖരപുരം മഹാരാഷ്ട്രാ സുനാമി കോളനിയിൽ ചിക്കു (30), രഞ്ജിത്ത് (34), നൗഫാൻ (28), ജെറി (37) എന്നിവരെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ എം ഹേമലത ഐപിഎസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസ് ഐഎഎസ് ആണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ പ്രവേശന വിലക്കുണ്ടായിരുന്ന ചിക്കു ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചിരുന്നു. ജനുവരി 9 ന് പട്ടാപ്പകൽ കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി വരാന്തയിൽ വച്ച് കരുനാഗപ്പള്ളി സ്വദേശി രാഹുലിനെ അക്രമിക്കുകയും ചെയ്തു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ഓച്ചിറ, കൊല്ലം ഈസ്റ്റ് തുടങ്ങിയ വിവിധ…
കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡാഷ് മോനെ പ്രയോഗത്തെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഡാഷ് മോനെ എന്ന് വിളിച്ചത് പൊന്നു മോനേ എന്ന് ഉദ്ദേശിച്ചാകാം. രേവന്ത് റെഡ്ഡി, പിണറായി വിജയനെതിരെ പറഞ്ഞതിനു കടുത്ത പ്രയോഗം തന്നെ വേണം. മുഖ്യമന്ത്രി പറഞ്ഞത് അസഭ്യമല്ലെന്നും മൃദുലമായ പ്രയോഗമാണെന്നും ജയരാജന്‍ പറഞ്ഞു. സിനിമാ ഡയലോഗ് എടുത്ത് മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാന്‍ പറ്റുമോ? രേവന്ത് റെഡ്ഡിയെ കൊണ്ട് പറയിച്ചതും ആകാം. മുഖ്യമന്ത്രി എന്ന നിലവാരം രേവന്ത് സൂക്ഷിച്ചില്ല. മറുപ്രതികരണം സ്വാഭാവികമാണ്. സീനിയറായ നേതാവിനെ കുറിച്ച് പരിഹാസ്യമായ പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇന്നലെ കണ്ണൂരില്‍ മീറ്റ് ദ ലീഡര്‍ പരിപാടിക്കിടെയാണ് പിണറായി വിജയന്‍ ഡാഷ് മോനെ രേവന്താ… മറുപടി വരുന്നുണ്ട് എന്ന് പറഞ്ഞത്. രേവന്ത് റെഡ്ഡി കേരളത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താന്‍ ഇപ്പോള്‍ മറുപടി പറയാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നേമത്ത് യുഡിഎഫ്…
ചീഫ് സെക്രട്ടറിയെ ഒറ്റയടിക്ക് മാറ്റി, ഞെട്ടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിയുടെ ആയുധമായി കമ്മീഷൻ മാറിയെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് ചീഫ് സെക്രട്ടറിയെ എൻ മുരുഗാനന്ദത്തെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. എം സായ്‌കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷൻ നടപടി. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലൻസ് മേധാവിയെയും കമ്മീഷൻ മാറ്റിയിട്ടുണ്ട്. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. വൈകുന്നേരം ആറിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വിജിലൻസ് മേധാവിയായി പുതുതായെത്തുന്നത്, എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. കമ്മീഷൻ ബി ജെ പിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സ്റ്റാലിൻ, ബി ജെ പിക്കുള്ള മറുപടി…
‘ശബരിമല യുവതീപ്രവേശനം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി അവിശ്വാസികളുടേത്, കോടതി എന്തിന് കേൾക്കണം’, നിർണ്ണായക പരാമർശവുമായി ജസ്റ്റിസ് നാഗരത്ന
ദില്ലി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് ബി വി നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം. യുവതി പ്രവേശത്തിനുള്ള പൊതുതാൽപര്യ ഹർജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികൾ അല്ലാത്തവർ ഹർജി നൽകണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. ഇത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം പുനപരിശോധനയെ ബാധിക്കുമെമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. ഇത്തരം കാര്യങ്ങളിൽ അവിശ്വാസികൾ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുമെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതേസമയം ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സിനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ വാദം തുടരും.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം നടക്കുകയാണ്. ആചാരങ്ങൾ നിർവഹിക്കാനും…
തൃശൂരിൽ വീണ്ടും കിറ്റ് ! ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ നിന്ന് 750 കിറ്റുകൾ പിടിച്ചു, തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം
തൃശൂർ: ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാനുള്ള നീക്കമെന്ന് ആരോപണം. തൃശൂർ കാച്ചേരിയിലുള്ള ഒരു അച്ചാർ കമ്പനിയിൽ നിന്ന് ഏകദേശം 750 ഭക്ഷ്യക്കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇത്രയധികം കിറ്റുകൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് ദുരൂഹമാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം, സംഭവമറിഞ്ഞ് ഫ്ലയിങ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി കിറ്റുകൾ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സ്ഥാപന ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ടെഹ്‌റാന്‍: അടുത്ത രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ഇറാന്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ ഗതാഗതം അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു.രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇറാനും അമേരിക്കയും സമ്മതിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണം നിര്‍ത്തിവെച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണിത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് ഇറാനും അമേരിക്കയും സമ്മതിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
