Author: News Desk

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാർ. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു. ആത്മകഥ എഴുതാനുള്ള തയ്യാറെടുപ്പിലാണ് പത്മകുമാർ എന്നാണ് റിപ്പോർട്ട്. സന്നിധാനത്ത് യുവതികൾ എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നും എ പത്മകുമാർ സൂചിപ്പിച്ചു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തി.

Read More

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. പിന്നെയും കൂടുതലായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുള്ളത് തിരുവനന്തപുരത്താണ്. എംവി ഗോവിന്ദന്‍ പറഞ്ഞു. ഇത്രത്തോളം സൗജന്യം കൊടുത്തതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ യുഡിഎഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. 21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ട്, ചുരുങ്ങിയ പണം നല്‍കി അവസാനിപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫ്…

Read More

ജോർഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 ട്രാൻസ്പോർട്ട് വിമാനത്തിന് ലാൻഡിംഗിന് പിന്നാലെ തീപിടിച്ച് അപകടം സംഭവിച്ചു. വ്യോമസേനാ താവളത്തിൽ ഇറങ്ങിയതിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയ്ക്ക് സമീപമുള്ള തുറന്ന സ്ഥലത്തേക്ക് തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വിമാനത്തിൽ തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. പൈലറ്റിന്റെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദേശീയ മാധ്യമങ്ങൾ പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല. വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യോമസേനാ താവളങ്ങളിലൊന്നായ ജോർഹട്ട് എയർഫോഴ്സ് സ്റ്റേഷനിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വ്യോമസേനാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഔദ്യോഗിക വിശദീകരണം ഉടൻ ലഭ്യമാകുമെന്നുമാണ് പ്രതീക്ഷ.

Read More

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും ബഹ്റൈൻ രാജ്യത്തിന്റെ നേതൃത്വത്തോടും ഐക്യദാർഢ്യവും വിശ്വസ്തതയും പിന്തുണയും പ്രഖ്യാപിച്ച് ഭാരതി അസോസിയേഷൻ ബഹ്റൈന്റെ നേതൃത്വത്തിൽ പ്രത്യേക സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ നൂറുകണക്കിന് തമിഴ് സമൂഹാംഗങ്ങളും ബഹ്റൈൻ പൗരന്മാരും പങ്കെടുത്ത് വിശ്വസ്തതാ പ്രതിജ്ഞയിൽ ഒപ്പുവെച്ചു. ബഹ്റൈനെ തങ്ങളുടെ രണ്ടാം വീടായി കാണുന്ന തമിഴ് സമൂഹം, രാജ്യത്തിന്റെ സമാധാനം, സുരക്ഷ, സഹിഷ്ണുത, സഹവർത്തിത്വം, ദേശീയ ഐക്യം എന്നീ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രതിജ്ഞയിലൂടെ വീണ്ടും ഉറപ്പിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ രാജകുടുംബത്തിനും രാജ്യത്തിന്റെ വിവേകപൂർണമായ നേതൃത്വത്തിനും പരമോന്നത ആദരവും അചഞ്ചലമായ വിശ്വസ്തതയും രേഖപ്പെടുത്തുന്നതായി പ്രതിജ്ഞയിൽ വ്യക്തമാക്കിയിരുന്നു. വിദേശ സമൂഹങ്ങൾക്ക് ബഹ്റൈൻ നൽകിയ സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും അവസരങ്ങൾക്കും ആതിഥേയത്വത്തിനും തമിഴ് സമൂഹം നന്ദി അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത, ദേശീയ താൽപര്യങ്ങൾ എന്നിവയെ ശക്തമായി പിന്തുണയ്ക്കുന്നതായും പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനവും സുരക്ഷയും സമൃദ്ധിയും നിലനിർത്തുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ…

Read More

തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് മരണം. ഇന്ന് പുലർച്ചെ ആണ് അന്ത്യം. ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആണ് മുരാരി ബാബു. ഇന്ന് വൈകിട്ട് 3 മണിക്ക് പെരുന്നയിലെ വീട്ടിൽ വെച്ചായിരിക്കും സംസ്കാരം.

Read More

കണ്ണൂർ: സി.പി.എം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച ടി.കെ. ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനൂടെയാണ് ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ‘ഈ യാത്ര അധികമുണ്ടാകില്ല,​ പണി ജയിലിൽ ഉള്ളവർ നോക്കും’ എന്നായിരുന്നു ഫോൺ വിളിച്ചയാൾ ഭീഷണി മുഴക്കിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോൺ വിളിച്ചയാൾ അസഭ്യം പറഞ്ഞു. സംഭവത്തിന് പിന്നാലെ ടി.കെ. ഗോവിന്ദൻ മയ്യിൽ പൊലീസിൽ പരാതി നൽകി.

Read More

തൃശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗൻ മാരാരിക്കുളം സ്വദേശി ശാന്തകുമാര്‍ (52) ആണ് ലോഡ്ജിനുള്ളില്‍ തൂങ്ങി മരിച്ചത്. നാര്‍ക്കോട്ടിക് സെല്‍ എഎസ്‌ഐ ആയിരുന്നു. ഗുരുവായൂരിലെ ലോഡ്ജിലാണ് തൂങ്ങി മരിച്ചത്. കാണാതാകുമ്പോള്‍ ധരിച്ചിരുന്ന പൊലീസ് യൂണിഫോം ലോഡ്ജ് മുറിയില്‍ തൂക്കിയിട്ടിരുന്നു. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതില്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ശാന്തകുമാറിന് ഉണ്ടായിരുന്നതെന്നാണ് വിവരം. തൃശൂരില്‍ നിന്ന് മൃതദേഹം സ്വദേശമായ ആലപ്പുഴയില്‍ എത്തിക്കും.

Read More

സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് അധികൃതർ പുറത്തിറക്കി. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസമാണ് സർക്കാർ പുറപ്പെടുവിച്ചത്. പദ്ധതിയുടെ ഭാഗമായി വരുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ പൂർണ്ണമായി വഹിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.സൗജന്യ യാത്ര അനുവദിക്കുന്ന 7 വിഭാഗം ബസുകൾ ഓർഡിനറി ഫെയർ സ്റ്റേജ് വിഭാഗത്തിൽപ്പെടുന്ന എല്ലാ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓർഡിനറി സിറ്റി ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി 4 ടൗൺ ടു ടൗൺ 5. ഫെയർ സ്റ്റേജ് ഓർഡിനറി പോയിന്റ് ടു പോയിന്റ് ഓർഡിനറി ഗ്രാമവണ്ടി

Read More