ആലപ്പുഴ : അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിയായ എ.സി മെക്കാനിക്ക് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് കമ്പിവളപ്പിൽ കെ. നൗഷാദ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ജോലിക്കായി എറണാകുളത്തേക്ക് ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ കാർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ കായിക്കുട്ടി. മാതാവ്: ആസ്യഉമ്മ. ഭാര്യ: റസിയ. മക്കൾ: ഡോ. സ്വാലിഹ്, സൽമാൻ, സഫ്വാൻ. ഖബറടക്കം നടത്തി.
Trending
- ഷുഹൈബ് വധക്കേസ്: വിചാരണ മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി
- കയ്യാങ്കളി വിവാദത്തിനു പിന്നാലെ ചിറയിൻകീഴിൽ യുഡിഎഫിന് രണ്ട് വാർഡുകൾ നഷ്ടം
- മദ്യലഹരിയിൽ അപകടകരമായ ഡ്രൈവിങ്; യൂട്യൂബർ അശ്വന്ത് കോക്ക് അറസ്റ്റിൽ
- പ്രവാസികൾ നാടിന് നൽകുന്ന സംഭാവനകൾ അതുല്യം, അവരെ ചേർത്തുപിടിക്കും – ബിന്ദു കൃഷ്ണ
- ഇന്ത്യൻ സ്കൂൾ പ്രത്യേക ജനറൽ ബോഡി: ഏകപക്ഷീയ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യു.പി.പി
- റെൻജി അച്ചനും ടെനി കൊച്ചമ്മയ്ക്കും ബഹ്റൈനിൽ ഊഷ്മള സ്വീകരണം
- നിലവിലെ വിസയിൽ തന്നെ മറ്റു സ്ഥാപനങ്ങളിലും താൽക്കാലിക ജോലി ചെയ്യാം; പുതിയ ചട്ടവുമായി എൽ.എം.ആർ.എ
- കല്പറ്റ നാരായണൻ മാസ്റ്ററിനു പ്രിയദർശിനി ബഹ്റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം

