- ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1 സെപ്റ്റംബർ 11ന്
- ബഹ്റൈനിൽ മതപ്രഭാഷണങ്ങൾ നടത്താൻ ഔദ്യോഗിക അനുമതി നിർബന്ധം; ലൈസൻസിംഗ് വ്യവസ്ഥകൾ പുതുക്കി
- മോദിയുടെ പരിപാടിവേദിക്കു സമീപം സുരക്ഷാവീഴ്ച; വ്യാജ പി.എം.ഒ ഉദ്യോഗസ്ഥനും തോക്കുധാരിയായ അംഗരക്ഷകനും പിടിയിൽ
- ബഹ്‌റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
Author: News Desk
ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചിരുന്നത്. ഗവർണർ ഇതു വരെ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ല. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം പിന്തുണകത്ത് നൽകാനാകില്ലെന്ന് അറിയിച്ച് ലീഗും രംഗത്തെത്തി. വിസികെയുടെയും, ലീഗിന്റെയും നിലപാടിൽ തുടരുന്ന അവ്യക്തതയാണ് ഇപ്പോൾ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ ആകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സർക്കാരിനായി രണ്ടാമതൊരു അവകാശവാദവുമായി തമിഴ്‌നാട്ടിൽ വീണ്ടും സസ്പെൻസ്. ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യവുമായി ടിടിവി ദിനകരൻ ലോക്ഭവനിൽ എത്തി. കത്തിൽ ദിനകാരെന്റെയും, പാർട്ടിയുടെ ഏക എംഎൽഎയുടെയും…
പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന ചര്‍ച്ച തകൃതിയായി നടക്കുന്നതിനിടെ കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെ.സി. വേണുഗോപാലിന്. കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകര്‍ മുഖ്യമന്ത്രി കാര്യത്തില്‍ എംഎല്‍എ മാരില്‍ നിന്നും അഭിപ്രായം ശേഖരിച്ചതിലാണ് സണ്ണി ജോസഫ് കെ.സി.യെ പിന്തുണച്ചിരിക്കുന്നത്. മെയ് ഏഴിന് നടത്തിയ അഭിപ്രായ സ്വീകരണത്തിന്റെ പട്ടികയുടെ ഫോട്ടോ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടതോടെയാണ് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയുടെ ഒരു ഭാഗം പരസ്യമായത്. ദേശീയ നിരീക്ഷകര്‍ എംഎല്‍എ മാരുടെ അഭിപ്രായം രേഖപ്പെടുത്തി മടങ്ങുമ്പോള്‍ പകര്‍ത്തിയ പട്ടികയുടെ ഫോട്ടോഗ്രാഫാണ് വിവരം പുറത്തുവിട്ടത്. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ എംഎല്‍എ മാരുടെ അഭിപ്രായമാണ് ഇതിലുള്ളത്. ഇതില്‍ സന്ദീപ് വാര്യരും മോഹനനും സജീവ് ജോസഫും ടി.സിദ്ദിഖും അടക്കമുള്ളവരാണ് കെ.സി.യുടെ പേര് രേഖപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരൻ എന്ന് കരുത്തപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ കെസി യെയും രമേശിനെയും പിന്തുണച്ചു. അതിൽ ആദ്യ പേര് കെസിയുടേതാണ്. ‘യഥാർത്ഥ പേപ്പർ അതല്ല’; പുറത്തു വന്ന…
മനാമ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിന് ശേഷം കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർ നിരാശയിലാണ്. കേരളത്തിലെ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണ്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ബഹ്‌റൈനിലെ വിവിധ യുഡിഎഫ് സംഘടനാ നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രതികരിച്ചിരുന്ന പ്രവാസികൾ ഇത്തവണ നേരിട്ട് പ്രതിഷേധവുമായി ഇറങ്ങുന്നത് ആദ്യമായാണ്. ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി,ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ: ഷെമിലി പി ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ തുടങ്ങിയവർ നേതൃത്വം നൽകി.
വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്‌നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്‌നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷാജി ലീഗിന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. യുഡിഎഫ് സര്‍ക്കാരില്‍ ലീഗിന്റെ പ്രതിനിധിയായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് കെഎം ഷാജി. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നത്, ആ വകുപ്പില്‍ ‘വര്‍ഗീയ താല്പര്യങ്ങള്‍’ ശക്തിപ്പെടുത്തുമെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബിജെപി നേതാവും, കഴക്കൂട്ടത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയുമായ വി. മുരളീധരന്‍ ആരോപിച്ചിരുന്നു. മുരളീധരന്റെ ഇത്തരം പരാമര്‍ശങ്ങള്‍ യുഡിഎഫിനുള്ളില്‍ ലീഗിന്റെ നിലപാട് കൂടുതല്‍ ശക്തമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് കെഎം ഷാജി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കേണ്ടതില്ല എന്ന് പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചതാണ്. വിദ്യാഭ്യാസ വകുപ്പ് പോലെ രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന…
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിക്കുന്ന ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ നടക്കും. ഒരാഴ്ച നീളുന്ന ടൂർണമെന്റിൽ പുരുഷ ഡബിൾസ്, വനിത ഡബിൾസ്, മിക്സ്ഡ് ഡബിൾസ്, മാസ്റ്റേഴ്സ് ഡബിൾസ് ഉൾപ്പെടെ പതിനഞ്ച് മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മെയ് 10ന് മുമ്പ് രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാൻ ബഹ്റൈനിലെയും ജിസിസി രാജ്യങ്ങളിലെയും ബാഡ്മിന്റൺ താരങ്ങളെയും സംഘാടകർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് +973 39198193, +973 37733499 ഇനീ നമ്പരുകളിൽ ക്ലബ്ബിന്റെ ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ, ടൂർണമെന്റ് ഡയറക്ടർ അനിൽ കൊളിയാടൻ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ പുറംലോകത്ത് അറിയിച്ച എംഎസ് സുനിതയുടെ മരണത്തിൽ ദുരൂഹത. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്. ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും…
കൊച്ചി: നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ ബെന്നി ബെഹന്നാന്‍ കെപിസിസിയുടെ പുതിയ അധ്യക്ഷനാകും. ഇത് സംബന്ധിച്ച എഐസിസി തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ബെന്നി ബെഹന്നാന്‍ ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ പിന്തുണയ്ക്കുന്നത് കെ സി വേണുഗോപാലിനെയാണ്. കെ സുധാകരന്‍ എം പി, ബെന്നി ബഹന്നാന്‍ എംഎല്‍എ, കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനാണ്. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെ പിന്തുണയും വി ഡി സതീശനുണ്ട്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടക്കുകയാണ്.
സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് ഇടതുമുന്നണി വിലയിരുത്തി. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. അതേസമയം, വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്ന് മുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അതിശക്തമായി മുന്നണി തിരിച്ച് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ശൈലി ഉൾപ്പെടെ തോൽവിക്ക് കാരണമായെന്ന ആക്ഷേപങ്ങൾക്കിടെയാണ് മുന്നണിയോഗത്തിൽ ചർച്ച ഉയർന്നത്. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാനും ഇതിനായി ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നതും. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.
മനാമ: ബഹ്‌റൈൻ പൊലീസിലെ 45 വർഷക്കാലം സേവനം നടത്തിയ തൃശ്ശൂർ ഗുരുവായൂർ സ്വദേശി മനയിൽ ചന്ദ്രസേനൻ (73) അന്തരിച്ചു. തുടർ ചികിത്സയ്ക്കായി മെയ് ഒന്നിന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. 2011ലെ ആഭ്യന്തര പ്രക്ഷോഭ കാലഘട്ടമുൾപ്പെടെയുള്ള അതീവ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ധീരതയോടെയും അർപ്പണബോധത്തോടെയും അദ്ദേഹം നിർവ്വഹിച്ച ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ ശ്രദ്ദേയമായിരുന്നു. കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിച്ച് മിഡിൽ ഡിസ്റ്റൻസ് (1500 മീറ്റർ) ഓട്ട മത്സരത്തിൽ അദ്ദേഹം സർവകലാശാല റെക്കോർഡ് നേടിയിരുന്നു. മികച്ച ഫുട്ബാൾ താരം കൂടിയായിരുന്ന അദ്ദേഹം, ഗുജറാത്തിൽ കളിക്കുന്ന കാലത്ത് ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അച്ചടക്കമുള്ള ഉദ്യോഗസ്ഥൻ എന്നതിലുപരി കരുണയുള്ള മനുഷ്യസ്നേഹിയായാണ് പ്രവാസി ലോകം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും ലഭ്യമാക്കുന്നതിലും, ഔദ്യോഗികമായ മാർഗനിർദ്ദേശങ്ങൾ നൽകി അവരെ സഹായിക്കുന്നതിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. ശ്രീലങ്കൻ സ്വദേശിനിയായ നോണ ബിന്ദൻ സേനനാണ് പത്നി. ബീന, ടീന, ശ്യാം, ഷൈന എന്നിവർ മക്കളാണ്.
ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മലപ്പുറം: തിരൂര്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍ പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലിസ് കേസെടുത്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചതിന് മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കെടി ജലീലിന്നെ അപമാനിക്കുന്നതിനായി പരസ്യമായി ആടിന്റെ തലയറുത്ത് ചോരയിറ്റുന്ന ആടിന്‍ തല ലീഗിന്റെ പതിക കെട്ടിയിരുന്ന കമ്പില്‍ കെട്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇത് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
