Author: News Desk

തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരോ മലയാളിയോടും പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കേളികൊട്ടുമാണ് ചൂണ്ടിക്കാട്ടിയ വേണുഗോപാൽ പത്തുവര്‍ഷത്തെ കിരാതഭരണത്തില്‍നിന്ന് നാടിന് മോചനമാക്കാൻ ഐക്യ ജനാധിപത്യമുന്നണിയുടെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു. ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ല. അത് അവര്‍ക്കും മനസ്സിലായിക്കഴിഞ്ഞു. അതിനാൽ ബൈ ബൈ പിണറായിയെന്നും കെസി വേണുഗോപാൽ ഫേയ്സ്ബുക്കിൽ കുറിച്ചു.പിണറായി ഭരണത്തിൻ്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്ന് കൊടുക്കില്ലെന്നും പറഞ്ഞ വേണുഗോപാൽ അതിനുള്ള 10 കാരണങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട്.പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരമാക്കും, യുവതീപ്രവേശനം നടപ്പാക്കും, സര്‍ക്കാര്‍ ആശുപത്രികളെ കൊലക്കളമാക്കും, സാമ്പത്തികരംഗം കൂപ്പുകുത്തും, ആര്‍ഭാടങ്ങളുടെ ആറാട്ട് തുടരും, നാട് കടുത്ത വിലക്കയറ്റം നേരിടും. വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാര്‍ജ്, ചികിത്സാനിരക്ക്, ബസ്…

Read More

പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കത്തില്‍ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവില 10.18 വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.രാവിലെ എഴുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2,500 പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.

Read More

മനാമ: ഇറാന്‍- അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെയും ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി വീണ്ടും തുറക്കാനുള്ള ധാരണയെയും ബഹ്റൈന്‍ സ്വാഗതം ചെയ്തു.മദ്ധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത് സഹായിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കരാറിന് കാരണമായ പാകിസ്ഥാന്റെ ക്രിയാത്മകമായ മദ്ധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയില്‍ പ്രശംസിച്ചു.

Read More

മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നതായി വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്ന ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.വ്യോമാതിര്‍ത്തി തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുഗമവുമായ രീതിയില്‍ പുനര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിവിധ പങ്കാളികളുമായി ഏകോപനം തുടരുകയാണ്. യാത്രക്കാര്‍ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ ബി.എ.സി. നിര്‍ദ്ദേശിച്ചു.

Read More

മനാമ: പശ്ചിമേഷ്യന്‍ മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി നടപ്പിലാക്കിയ താല്‍ക്കാലിക അടച്ചുപൂട്ടലിന് ശേഷം ബഹ്റൈനു മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു.വ്യോമയാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി തുടര്‍ച്ചയായ ഏകോപനത്തോടെ ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പറഞ്ഞു.

Read More

മനാമ: ഇറാൻ ആക്രമണത്തോടെ അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. 39 ദിവസത്തിന് ശേഷമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി താൽക്കാലിക അടച്ച വ്യോമാതിർത്തി തുറക്കുന്നത്. വിവിധ ഏജൻസികളുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെ വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഈ തീരുമാനം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാന ഗതാഗതം സുഗമമായി പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യോമപാത തുറന്നതോടെ നിലവിൽ മുടങ്ങിക്കിടക്കുന്ന പല വിമാന സർവീസുകളും സാധാരണ നിലയിലേക്ക് എത്തുകയും, യാത്ര മുടങ്ങി കിടക്കുന്ന മലയാളികൾക്ക് ഉൾപ്പടെ നാട്ടിലേക്കു പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Read More

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടില്‍. അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങൾ ഏപ്രിൽ 9ന് വിധിയെഴുതാൻ പോകുകയാണ്. വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പാണ് മൂന്നിടത്തും ഇത്തവണ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം ഏപ്രിൽ 7ന് പൂര്‍ത്തിയായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വാഗ്ദാനങ്ങൾ നൽകിയും എതിരാളികൾക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടത്തിയും അവസാന മണിക്കൂറുകളിലും വോട്ടർമാരെ കയ്യിലെടുക്കാൻ ശ്രമിക്കുന്ന കാഴ്ചകളാണ് എങ്ങും കാണാനായത്.അസമിലെ 126 സീറ്റുകളിലേക്കും കേരളത്തിലെ 140 സീറ്റുകളിലേക്കും പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 296 മണ്ഡലങ്ങളിലാണ് ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആരോഗ്യമന്ത്രി ജെ.പി നദ്ദ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും അവസാന ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്കായി വിവിധയിടങ്ങളിൽ പ്രചാരണത്തിനെത്തി. കേരളം; ഹാട്രിക് ലക്ഷ്യമിട്ട് ചരിത്രം കുറിക്കാൻ എൽഡിഎഫ്,…

Read More

ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി അസം. നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താൻ പൂർണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4 നാണ് ഫലപ്രഖ്യാപനം. അസം ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് ഗോയലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ക്രമസമാധാനപാലനവും തെരഞ്ഞെടുപ്പ് ചെലവുകളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര നിരീക്ഷകരെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പരിപാടിയുടെ ഭാഗമായി വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷന്റെ നിർദ്ദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 31,486 പ്രധാന പോളിംഗ് സ്റ്റേഷനുകളും 4 സഹായ ബൂത്തുകളും ഉൾപ്പെടെ ആകെ 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിംഗ് ഉള്ളത്. ഇതുവഴി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും,…

Read More

തിരുവനന്തപുരം: കാട്ടാക്കടയിലെ നവജാതശിശുവിനെ അമ്മ ഷംന കൊലപ്പെടുത്തിയത് അതിക്രൂരമായി. കുഞ്ഞിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു എന്ന് അമ്മ ഷംന മൊഴി നൽകി. ഷംനയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് വീട്ടിൽ പ്രസവിച്ച കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചു. ഇവർക്ക് ഒന്നര വയസ്സുള്ള മൂത്ത കുട്ടിയുണ്ട്. ഒരു കുട്ടിയെ കൂടി ഇപ്പോൾ നോക്കാനുള്ള പ്രയാസം കാരണമാണ് കൊലപാതകമെന്നാണ് മൊഴി. അതേസമയം 21കാരിയായ യുവതി ഇന്നലെയാണ് വീട്ടിൽ വച്ച് പ്രസവിച്ചത്. വയറുവേദന കാരണം ആശുപത്രിയിൽ പോകണമെന്നായിരുന്നു ഭർത്താവിനോട് യുവതി പറഞ്ഞത്. പിന്നാലെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ട ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പ്രസവത്തിനിടെയുണ്ടായ പരിക്കുകളാണോ മരണകാരണം എന്നായിരുന്നു സംശയം. എന്നാൽ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന്…

Read More

തൃശ്ശൂര്‍: തൃശൂര്‍ കലക്ടറേറ്റില്‍ എല്‍ഡിഎഫ് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ പരാതി സ്വീകരിച്ച് എഡിഎം. കേച്ചേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് നേതാക്കള്‍ രാത്രിയോടെ കലക്ടറേറ്റില്‍ എത്തിയത്. സംഭവത്തില്‍ പരാതി നല്‍കിയശേഷമേ തിരിച്ചുപോകുവെന്ന് നേതാക്കള്‍ പറഞ്ഞതോടെയാണ് എഡിഎം എത്തി പരാതി സ്വീകരിച്ചത്. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് എഡിഎം ഉറപ്പുനല്‍കി ശേഷമാണ് നേതാക്കള്‍ മടങ്ങിയത്. അഡ്വ. വിഎസ് സുനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍, മുന്‍ എംപി പികെ ബിജു എന്നിവര്‍ രൂക്ഷമായ ഭാഷയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടുകളെ വിമര്‍ശിച്ചത്. കാച്ചേരിക്ക് പുറമേ ഒളിക്കരയിലും വാടാനപ്പള്ളിയിലും കിറ്റ് വിവാദം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളില്‍ സംശയമുണ്ടെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുനില്‍കുമാറും സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദറും പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും കൈക്കൊണ്ടതെന്നും സുനില്‍കുമാര്‍ ആരോപിച്ചു.…

Read More