- ജഡ്ജിയുടെ കസേരയിൽ വിത്തുകൾ വിതറി ‘ദുർമന്ത്രവാദം’; കോടതിയിൽ 65കാരി അറസ്റ്റിൽ
- കൃത്യനിഷ്ഠയിൽ ലോകത്ത് നാലാം സ്ഥാനത്ത് എയർ ഇന്ത്യ; ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഇടം നേടി
- ഒ.ഐ.സി.സി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘പ്രിയദർശിനി കുടുംബസംഗമം’ സംഘടിപ്പിച്ചു
- കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്
- “ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക പുരസ്കാരം 2026”: നാടകരചനകൾ ക്ഷണിക്കുന്നു
- പൾസർ സുനി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
- ബഹ്റൈനിൽ 18 പ്രതികൾക്കെതിരായ ഭീകരവാദക്കേസ് ഹൈ ക്രിമിനൽ കോടതി പരിഗണിച്ചു
- പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം: ബഹ്റൈൻ പ്രതിഭ
Author: News Desk
മനാമ: ബഹ്‌റൈനിലെ അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി ഒരുങ്ങുന്നു. ഇതിനായി ടെന്‍ഡര്‍ പ്രക്രിയയിലൂടെ ഒരു ബഹ്‌റൈന്‍ കമ്പനിയുമായി 1.2 ദശലക്ഷം ദിനാറിന്റെ വികസന കരാര്‍ ഒപ്പുവെച്ചു.കുടുംബങ്ങള്‍ക്ക് സുരക്ഷിതമായും ഏറ്റവും എളുപ്പത്തിലും എത്തിച്ചേരാവുന്ന ഇടമാക്കി ഈ തീരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ബാസിം അബുദ്‌റീസ് പറഞ്ഞു.അഞ്ചു വര്‍ഷത്തിലേറെയായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മനാമ: ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്‌റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് പെരുകുന്നതായി മൃഗസ്‌നേഹികളുടെ സംഘടനകള്‍ പറയുന്നു.ഇതുകാരണം നിരവധി വളര്‍ത്തുമൃഗങ്ങള്‍ തെരുവുകളില്‍ അലയുന്ന അവസ്ഥയുണ്ട്. ആക്രമണഭീതി മൂലം തിടുക്കത്തില്‍ വീടൊഴിഞ്ഞുപോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനാവാത്ത അവസ്ഥ വരുന്നതാണ് ഇതിനു കാരണമെന്നും മൃഗസ്‌നേഹി സംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു.
മനാമ: കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ഭീകരാക്രമണ ഗൂഢാലോചനയെയും അതിനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെയും സ്ഥാപനങ്ങളുടെയും ധനസഹായത്തെയും പിന്തുണയെയും ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഈ കുറ്റകരവും നിന്ദ്യവുമായ ഗൂഢാലോചന പരാജയപ്പെടുത്തുന്നതിലും അതിലുള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ അധികാരികളുടെ കാര്യക്ഷമതയെയും ജാഗ്രതയെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പ്രശംസിച്ചു.കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തില്‍ ഒരു വീഴ്ചയും പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് സംഭവിച്ചിട്ടിലെന്ന് പൊലീസ് റിപ്പോർട്ട്. പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളതാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പറാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കട്ട് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ ഡിജിപി ഹാജരാകണമെന്നാണ് നിര്‍ദേശം.വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന്…
മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ
കോഴിക്കോട്: പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നിൽ എന്നാണ് സിപിഎം കണക്ക്. തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരിൽ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു കയറും. തലശ്ശേരിയിൽ 20,000 വോട്ടിന് ജയിച്ചു കയറും എന്നും സിപിഎം കണക്കുകൂട്ടുന്നു. സിപിഎം അടിത്തട്ടിൽ നിന്ന് നൽകിയിട്ടുള്ള കണക്കാണിത്.ഇത്തവണ സിപിഎമ്മിന്റെ കണക്കെടുപ്പ് അടിത്തട്ടിൽ നിന്ന് നൽകിയിരിക്കുന്നത് ആശങ്കയോടെയാണ്. മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഉറച്ച വോട്ടുകൾ, അനുഭാവി വോട്ടുകൾ, സ്ഥാനാർത്ഥി വ്യക്തിഗതമായി നേടുന്ന വോട്ടുകൾ എന്ന നിലയിലാണ് കണക്കെടുത്തിരിക്കുന്നത്. അഴീക്കോട് ഇത്തവണ മത്സരം കടുത്തെന്നാണ് സിപിഎം വിലയിരുത്തൽ. ഇവിടെ 3000 വോട്ടിന് ജയിക്കും എന്നാണ് ലീഗ് അവകാശപ്പെടുന്നത്. എന്നാൽ സിപിഎം കണക്കിൽ സുമേഷ് 7000 വോട്ടിന് പിന്നിലാണ്. പാർട്ടി വോട്ട് കണക്കിൽ പേരാവൂരിൽ കെ കെ ശൈലജ 3000 വോട്ടിന് പിന്നിലാണ്. അതേസമയം ഇരു മണ്ഡലത്തിലും വ്യക്തിഗത മികവിൽ വിജയിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആകാംക്ഷയോടെ…
മനാമ: ബഹ്‌റൈനിലെ പ്രമുഖ അവതാരകനും പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിയുമായ അജു റ്റി. കോശിക്ക് സുഹ്യത്തുക്കള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.23 വര്‍ഷത്തെ ബഹ്‌റൈന്‍ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി പുതിയ പ്രവര്‍ത്തന മേഖലയിലേക്ക് പോകുന്ന അജുവിന്റെ യാത്രയയപ്പ് യോഗത്തില്‍ നിരവധി സുഹൃത്തുക്കള്‍ പങ്കെടുത്തു. ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, പത്തനംതിട്ട അസോസിയേഷന്‍ എന്നിവയില്‍ അംഗം കൂടിയായിരുന്നു അജു.ഇന്ത്യന്‍ ഡിലൈറ്റ് പാര്‍ട്ടി ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സി.പി. വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. യാത്രയയപ്പ് കമ്മിറ്റി കണ്‍വീനര്‍ ഷിബു സി. ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സോമന്‍ ബേബി, അഡ്വ. വി.കെ. തോമസ്, എന്‍.കെ. മാത്യൂ, ജോര്‍ജ്ജ്കുട്ടി കെ., എബി കുരുവിള, അഡ്വ. ബിനു മണ്ണില്‍ വര്‍ഗ്ഗീസ്, ബെന്നി വര്‍ക്കി, ലെനി പി. മാത്യൂ, ബിനു രാജ് തരകന്‍, ബിനു പാപ്പച്ചന്‍, ബിനു മാത്യൂ ഈപ്പന്‍, റോയി ബേബി, മാത്യു വര്‍ഗ്ഗീസ്, സിബി ഉമ്മന്‍ സഖറിയ, ജിനു ചെറിയാന്‍, ഏബ്രഹാം ജോര്‍ജ്ജ്, അനോ ജേക്കബ്, ഡോ.…
‘ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്
കോഴിക്കോട്: ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമർശത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നുമുള്ള ശോഭാ സുരേന്ദ്രൻ്റെ പരാമർശത്തിലാണ് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചത്.വോട്ടിന് പണം നൽകിയ വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാനും ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചു വോട്ട് നേടാനുമുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. അമീൻ ഹസ്സൻ മുഖേന ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിന് പണം നൽകിയ ദൃശ്യം പുറത്ത് വന്നതിനെ തുടർന്ന് ശോഭാ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.
‘ഇനി ഹോർമൂസ് ഞങ്ങൾ തുറക്കും’, പാക് മധ്യസ്ഥയിൽ നടന്ന പരാജയപ്പെട്ട ചർച്ചയ്ക്ക് പിന്നാലെ ട്രംപ്
40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ – യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലിലായിരുന്നു. എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയമാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രണ്ടാം ദിവസത്തെ ചർച്ച ഒഴിവാക്കി യുഎസിലേക്ക് തിരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ചർച്ചയിൽ ഒരു ധാരണയുമുണ്ടായിട്ടില്ലെന്നാണ് യുഎസിലേക്ക് പുറപ്പെടും മുമ്പ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധത്തിന് തുടക്കം കുറിച്ച യുഎസിന്‍റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്നായിരുന്നു ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. ചർച്ച പരാജയത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ ഇന്നലെ തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് കുറിച്ചു. ഇറാൻ തോക്കുകയും വലിയ തോൽവി ഏറ്റവാങ്ങുകയുമാണെന്നായിരുന്നു ട്രംപ് കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി…
മനാമ: വില്‍പ്പനയ്ക്കായി ബഹ്‌റൈനിലേക്ക് കൊണ്ടുവന്ന 100 കിലോഗ്രാമിലധികം കഞ്ചാവും ഹാഷിഷും സഹിതം മൂന്നു പേരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് അധികൃതര്‍ പിടികൂടി. 1.5 ദശലക്ഷം ദിനാര്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.ഇറാനില്‍നിന്ന് ‘ഡെഡ് മെയില്‍’ എന്നറിയപ്പെടുന്ന രീതിയിലൂടെയാണ് മയക്കുരുന്ന് കടത്ത് പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം, അന്വേഷണങ്ങള്‍, തിരച്ചില്‍, തെളിവ് ശേഖരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി. ഇത് സംശയിക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും വഴിയൊരുക്കി.പിടിച്ചെടുത്ത വസ്തുക്കളില്‍ ഇറാനില്‍നിന്ന് കള്ളക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍, വിവിധ കറന്‍സികളിലുള്ള പണം, കള്ളക്കടത്തിനും വിതരണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയുമുള്‍പ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
