- ആരോഗ്യ, അപകട ഇൻഷുറൻസ്: നോർക്ക കെയർ 2026–27 എൻറോൾമെന്റ് പോർട്ടൽ സജ്ജം; നവംബർ 30 വരെ അവസരം
- പാക്ടിന്റെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
- “എട്ടുതവണ മന്ത്രി കണ്ടത് ആരെ? മുഖ്യമന്ത്രി നിയമസഭയിൽ കള്ളം പറയുന്നു”: വളർമതി
- മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ? ആഭ്യന്തരവകുപ്പിനെ വിമർശിച്ച് ജി. സുധാകരൻ
- ജോലി ആവശ്യാർഥം യു.എ.ഇയിലേക്ക്; നിയാർക്ക് ഭാരവാഹികൾക്ക് യാത്രയയപ്പ്
- കാൻസർ കെയർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡോ: പി. വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 ന്
- ICRF–AMH സഹകരണത്തോടെ ഹാൻഡ്സ്-ഓൺലി സി.പി.ആർ പരിശീലനം സംഘടിപ്പിച്ചു
- 120 വനിതാ ഗാർഹിക തൊഴിലാളികൾക്ക് സ്തനാർബുദ ബോധവത്കരണവും ആരോഗ്യ പരിശോധനയും
Author: News Desk
മുഹറഖ്: ബഹ്റൈനിലെ ഇറാനിയൻ ആക്രമണത്തെ തുടർന്ന് മുഹറഖ് ഗവർണറേറ്റിലെ ഒരു താമസ കെട്ടിടത്തിന് ഭൗതിക നാശനഷ്ടം സംഭവിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികാരികൾ പരിശോധനയും ആവശ്യമായ നടപടികളും ആരംഭിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്ത് ബന്ധപ്പെട്ട വിഭാഗങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
മനാമ: ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് സ്കൂൾ യാത്രയയപ്പ് നൽകി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രിൻസിപ്പലായിരുന്നു വി.ആർ പളനിസ്വാമി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ഗൾഫിലെ സിബിഎസ്ഇ സ്കൂളുകളുടെ കൗൺസിലിനെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് തയ്യാബ് (ഇബ്നുൽ ഹൈതം ഇസ്ലാമിക് സ്കൂൾ), മോളി ട്രീസ മാമ്മൻ…
മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലായെന്ന് ആരോപണം ബഹ്റൈൻ: ഇന്ത്യൻ സ്കൂളിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ സ്കൂൾ ഭരണസമിതിയായ പിപിഎയുമായി സഹകരിച്ചിരുന്നതെന്ന് ഇൻഡക്സ് ബഹ്റൈൻ അറിയിച്ചു. എന്നാൽ സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും അധ്യാപകരടക്കമുള്ള ജീവനക്കാരുടെയും ക്ഷേമത്തിനായുള്ള പുരോഗമനപരമായ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷകൾ നിറവേറ്റപ്പെട്ടില്ലെന്നും സംഘടന ആരോപിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സ്കൂൾ ഏറെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ ഭരണസമിതി എത്തിച്ചതെന്ന് ഇൻഡക്സ് ബഹ്റൈൻ പ്രസ്താവനയിൽ പറഞ്ഞു. തിരഞ്ഞെടുത്ത ഭരണസമിതിയെ പോലും വേണ്ട വിധത്തിൽ പരിഗണിക്കാതെ, രക്ഷിതാക്കളല്ലാത്ത മുൻ ഭരണസമിതി മേധാവിയും പിപിഎയിലെ ചില നേതാക്കളും നിലവിലെ ഭരണസമിതിയിലെ ചിലരും ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു. പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്ന് പറഞ്ഞിട്ട് മൂന്ന് വർഷമായെന്നും, നിലവിലെ പ്രിൻസിപ്പലിനെ പ്രാധാന്യമില്ലാത്ത നിലയിലാക്കി മറ്റൊരു അധികാരകേന്ദ്രമാണ് സ്കൂൾ നിയന്ത്രിക്കുന്നതെന്നും സംഘടന ആരോപിച്ചു. ഇതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർത്ഥികളും അധ്യാപകരുമാണെന്നും പ്രസ്താവനയിൽ പറയുന്നു.…
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി മനു എം. (40)നെ മൂന്നാമത്തെ കേസിൽ 47 വർഷം കഠിന തടവും 79,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകൾ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ 2018 ൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. ആദ്യ കുറച്ച് നാളുകൾക്ക് ശേഷം കുട്ടിയെ പരിശീലനത്തിന്…
മനാമ:ബഹ്റൈൻ എ.കെ.സി.സി കുടുംബ സംഗമം “സമ്മർ ഇൻ ബഹ്റൈൻ” വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. സമ്മർ ഇൻ ബഹ്റൈന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബഹ്റൈൻ എ.കെ.സി.സി പ്രസിഡണ്ടും ഗ്ലോബൽ സെക്രട്ടറിയുമായ ചാൾസ് ആലുക്ക നിർവഹിച്ചു ആധുനിക സമൂഹത്തിൽ കുടുംബ ബന്ധങ്ങളുടെ ദൃഢതയും, പരസ്പര സ്നേഹവും നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. കുടുംബാംഗങ്ങൾക്കായി വൈവിധ്യമാർന്ന കലാപരിപാടികളും കുട്ടികൾക്കായിയുള്ള മത്സരങ്ങളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ബഹ്റൈൻ എ.കെ.സി.സി. മാതൃവേദി പ്രസിഡണ്ട് ലിവിൻ ജിബി, ഭാരവാഹികളായ മെയ്മോള് ചാൾസ്, സുനു രതീഷ്, ജിൻസി ജീവൻ, സിന്ധു ബൈജു, യൂത്ത് വിങ് ഭാരവാഹികളായ സംഗീത് ജെൻസൻ, നിഷാന്ത്, ഏബിൾ ബൈജു, ജെന്നിഫർ ജീവൻ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ സുനിൽ.പി.തോമസ്, ഷിനോയ് പുളിക്കൻ, ജോഷി വിതയത്തിൽ, ജോയ്സൺ, ഭാരവാഹികളായ പോൾ ഉറുവത്ത്, ജെൻസൻ ദേവസ്സി, അലക്സ് സ്കറിയ, രതീഷ് സെബാസ്റ്റ്യൻ, പോളി വിതയത്തിൽ, ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആഷിക്,ആൽബിൻ, ലിജോ,ജോമോൻ, ലിഫി, അജീഷ്…
മനാമ: ലോക രക്തദാന ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ളേറ്റ്ലെറ്റ്സ് ഉൾപ്പെടെ നൂറോളം പേര് ക്യാമ്പിൽ രക്തം നൽകി. ബിഡികെ ബഹ്റൈൻ രക്ഷാധികാരി ടി. ജെ. ഗിരീഷ്, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്മാരായ സുരേഷ് പുത്തൻവിളയിൽ, സലീന റാഫി, ആക്ടിങ് ട്രെഷറർ രാജേഷ് പന്മന, ട്രാൻസ്പോർട്ടേഷൻ ഇൻ ചാർജ് ടി കെ മൊയ്തു, ക്യാമ്പ് കോർഡിനേറ്റർസ് സാബു അഗസ്റ്റിൻ, വിനീത വിജയൻ, സെൻതിൽ കുമാർ സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ശ്രീജ ശ്രീധരൻ, സുജേഷ് എണ്ണക്കാട്, പ്രജി വി. ചേവായൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
മനാമ: ജൂൺ 27 ശനിയാഴ്ച പുലർച്ചെ ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ തുറന്ന ലംഘനവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സിവിലിയൻമാരെയും സിവിലിയൻ സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ലംഘിക്കുന്നതാണ് ഈ ആക്രമണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് അംഗീകരിക്കാനാവാത്ത ആക്രമണ നടപടിയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ഇറാൻ ആക്രമണം തുടരുന്നത് സമാധാനവും സ്ഥിരതയും തകർക്കുന്നതിന് ടെഹ്റാനെ പൂർണ്ണ ഉത്തരവാദിയാക്കുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രദേശത്ത് അരാജകത്വം വിതയ്ക്കുകയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്ന നയമാണ് ഇത്തരം നടപടികൾ വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഭീഷണിയിലൂടെയോ ആക്രമണത്തിലൂടെയോ സുരക്ഷ കൈവരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ ഐക്യവും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ബഹ്റൈൻ ഉറച്ചുനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു.
തൃശൂർ: 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പീച്ചി വാണിയംപാറയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പരിശോധനയില് സ്ത്രീകളില് ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില് രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 20 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. ഇതിനു പിന്നാലെ ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ നടത്തിയ പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, ലക്ഷ്യമിട്ടിരുന്ന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമല സ്വർണക്കവർച്ചാ കേസിലെ സത്യം പുറത്തുകൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനും കേസ് സിബിഐക്ക് കൈമാറണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. 2018 മുതൽ ശബരിമല ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും ബാധിക്കുന്ന തരത്തിൽ മാറിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2018ലെ സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്കകൾ കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഭക്തരുടെ വിശ്വാസവും അവകാശങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും, മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നുവെന്നും കത്തിൽ പറയുന്നു. പുതിയ സർക്കാർ…
മനാമ: സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ജനങ്ങളിലെത്തിക്കുന്നതിനായി ബഹ്റൈൻ സർക്കാർ 18 പൊതുസ്ഥാപനങ്ങളിലെ 88 സേവനങ്ങൾ നവീകരിച്ചു. 2026 ജനുവരി 15 മുതൽ ജൂൺ 24 വരെയുള്ള കാലയളവിലാണ് ഈ സേവനങ്ങൾ മെച്ചപ്പെടുത്തിയത്. സേവന വിതരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സർക്കാർ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. പ്രധാന പരിഷ്കരണങ്ങളുടെ ഭാഗമായി നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രാലയം ചെക്ക് ശേഖരണ നടപടികൾ കൂടുതൽ വേഗത്തിലാക്കി. വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സ്കൂൾ ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ഇക്വിവലൻസി സേവനങ്ങൾ ലളിതമാക്കി. പ്രോസസ്സിംഗ് സമയം കുറയ്ക്കുകയും QR കോഡ് പരിശോധന സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു. സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ മറൈൻ സർവേ അപേക്ഷാ സേവനം വേഗത്തിലാക്കുകയും അപേക്ഷകളുടെ പുരോഗതി സ്വയമേവ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. പ്രവേശന പരീക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികൾക്കായി അക്കാദമിക് പ്രോഗ്രാം തിരഞ്ഞെടുപ്പ് സേവനം…
