
മനാമ: ബഹ്റൈനിലെ എയര്‍പോര്‍ട്ട് റോഡിലെ ഫാല്‍ക്കണ്‍ സ്മാരകം റോഡ് വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യണമെന്ന പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി.
പകരം ഈ സുപ്രധാന വഴിയടയാളം സംരക്ഷിക്കാനായി റോഡ് ലേ ഔട്ട് പുനര്‍രൂപകല്‍പ്പന ചെയ്യുകയോ കൂടുതല്‍ ഈടുനില്‍ക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിച്ച് സ്മാരകം പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
മുഹറഖിന്റെ ഒരു പ്രധാന പ്രതീകമാണ് ഈ സ്മാരകമെന്നും അതു നീക്കം ചെയ്യാന്‍ പാടില്ലെന്നും കൗണ്‍സില്‍ ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ നാര് പറഞ്ഞു.


