
കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പില്‍ യുവാവിന് സൂര്യാതപമേറ്റു.
കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് സൂര്യാതപമേറ്റത്. കൈകളിലും കാലിലും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍നിന്ന് ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിനടുത്തുവെച്ചാണ് പൊള്ളലേറ്റത്. ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.


