
മനാമ: സുദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിടുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ടോസ്റ്റ് മാസ്റ്ററും സിറോ മലബാര്‍ സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും എ.കെ.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി.
പ്രസിഡന്റ് ചാള്‍സ് ആലുക്ക ജെയിംസ് മാത്യുവിന് എ.കെ.സി.സിയുടെ ഉപഹാരം നല്കി. സിറോ മലബാര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് പോള്‍ ഉറുവത്ത്, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തില്‍, ഫിനാന്‍സ് സെക്രട്ടറി ജിബി അലക്സ്, ഭാരവാഹികളായ ജോജി കുര്യന്, റോബിന്.കെ. സെബാസ്റ്റ്യന്‍, രതീഷ് സെബാസ്റ്റ്യന്‍, അലക്സ് സ്കറിയ, ഷിനോയ് പുളിക്കന്‍, റിജു മൂഞ്ഞേലി, മോന്‍സി മാത്യു, ജെന്സണ്, ലിവിന് ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങല്‍, സ്റ്റാന്‍ലി തോമസ്, മേയ്മോള് ചാള്‍സ് എന്നിവര്‍ ജെയിംസ് മാത്യുവിന് ആശംസകള്‍ നേര്‍ന്നു.
ജീവന് ചാക്കോ സ്വാഗതവും പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.


