
മനാമ: ഏപ്രില്‍ 26, 27 തീയതികളില്‍ (ഞായറാഴ്ചയും തിങ്കളാഴ്ചയും) വടക്കന്‍ നാവിക മേഖലയില്‍ (ഹെയര്‍ ഷ്ടായ) വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ 12,000 അടി സുരക്ഷാ ഉയരത്തില്‍ പരിശീലനം നടക്കും. ജനങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.


