
വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിര്‍ത്തത് 31 കാരനായ അധ്യാപകന് കലിഫോര്‍ണിയ സ്വദേശിയായ കോള്‍ തോമസ് അലന് ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ലോസ് ഏഞ്ജല്സിലെ ടോറണ്‍സ് എന്ന സ്ഥലത്താണ് ഇയാള്‍ താമസിച്ചിരുന്നത്. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന് ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്.
കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന് എന്നീ നിലകളിലും സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ കോള്‍ തോമസ് ബിരുദം നേടിയിട്ടുണ്ട്. ഒരു സ്വതന്ത്ര ഗെയിം ഡെവലപ്പര്‍ കൂടിയാണ്. ‘Bohrdom’, ‘First Law’ എന്നീ ഗെയിമുകള്‍ കോള്‍ തോമസ് അലന് വികസിപ്പിച്ചെടുത്തവയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോള്‍ തോമസിനെതിരെ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ‘അക്രമത്തിന് ആയുധം ഉപയോഗിച്ചു’, ‘അപകടകരമായ ആയുധം ഉപയോഗിച്ച് ഫെഡറല്‍ ഓഫീസറെ ആക്രമിച്ചു’ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് യുഎസ് അറ്റോര്‍ണി ജീനിന് പിറോ വ്യക്തമാക്കി. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും യുഎസ് അറ്റോര്‍ണി അറിയിച്ചു.


