Author: News Desk

മണ്ണാർക്കാട്: മധുവിനെ കസ്റ്റഡിയിലെടുത്ത പൊലീസുകാർക്ക് മരണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചോദിച്ചിട്ടില്ലെന്ന് മുൻ എസ്.ഐ പ്രസാദ് വർക്കി കോടതിയിൽ മൊഴി നൽകി. മധുവിനെ കസ്റ്റഡിയിൽ എടുത്ത അന്നത്തെ എസ്. ഐ പ്രസാദ് വർക്കിയെ വീണ്ടും വിസ്തരിച്ചു. കേസന്വേഷണത്തിന്‍റെ ഭാഗമായി താങ്കൾ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണ ഉദ്യോഗസ്ഥൻ ഏതെങ്കിലും സാഹചര്യത്തിൽ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന് പ്രതിഭാഗം അഭിഭാഷകൻ ബാബു കാർത്തികേയൻ ചോദിച്ചതിനുള്ള മറുപടി ആയാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല എന്ന് പ്രസാദ് വർക്കി പറഞ്ഞത്. പൊലീസ് ജീപ്പിൽ വച്ചാണോ മധു മരിച്ചതെന്ന് ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നും ഡോക്ടർ വഴിയാണ് മരണവിവരം അറിഞ്ഞതെന്നുമായിരുന്നു മറുപടി. മധുവിനെ പൊലീസ് ജീപ്പിൽ കയറ്റിയത് നിങ്ങളാണോ എന്ന് ചോദിച്ചപ്പോൾ ഓർമയില്ലെന്നായിരുന്നു മറുപടി. മധുവിനെ പൊലീസ് ജീപ്പിൽ കയറ്റിയത് തങ്ങളാണെന്ന് സമ്മതിച്ച മൊഴിയുടെ രേഖകൾ പ്രതിഭാഗം കോടതിയിലും മജിസ്ട്രേറ്റിന് മുന്നിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിലും സമർപ്പിച്ചു.

Read More

നൻപകൽ നേരത്ത് മയക്കത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ആണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. ത്രില്ലർ ഗണത്തിൽ പെടുന്നതാണ് ഈ ചിത്രം. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ . തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീഷ് പോത്തൻ , സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 

Read More

തിരുവനന്തപുരം: സിഎൻജിക്ക് വിലകുറഞ്ഞതോടെ നിലവിലുള്ള ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാനൊരുങ്ങി കെഎസ്ആർടിസി. ഒരു ബസ് സിഎൻജിയിലേക്ക് മാറ്റാൻ ഏകദേശം അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ്. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ സിഎൻജിയിലേക്ക് മാറ്റിയിരുന്നു. ഈ ബസുകളുടെ വിജയം കണ്ടാണ് കൂടുതൽ ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ക്രമേണ 1,000 ബസുകൾ സിഎൻജിയിലേക്ക് മാറ്റും. പൊതുവിപണിയിൽ കിലോയ്ക്ക് 91 രൂപ വിലയുള്ള സിഎൻജി 70 രൂപയ്ക്ക് കെഎസ്ആർടിസിക്ക് നൽകാമെന്നായിരുന്നു വിതരണക്കാരുടെ വാഗ്ദാനം. നഗരങ്ങളിലെ സമതല ബസുകളിൽ സിഎൻജി ബസുകൾ ഉപയോഗിക്കാനാണ് പദ്ധതി. മലയോര മേഖലകൾക്ക് ഇവ അനുയോജ്യമല്ല. കിഫ്ബി വായ്പയിൽ 400 സിഎൻജി ബസുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. പുതിയ ബസുകള്‍ക്കുള്ള കൂടിയ മുതല്‍മുടക്കും ഇന്ധനവില വർദ്ധനവുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. നിലവിലുള്ള ബസുകൾ ഹരിത ഇന്ധനമാക്കി മാറ്റുന്നത് താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം 1,000 ഇലക്ട്രിക് ബസുകൾക്കും വഴിതുറന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 750 ബസുകൾ വാടകയ്ക്കാണ് ലഭ്യമാകുക. കേന്ദ്ര…

Read More

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി എൻസോ. ബെന്‍ഫിക്കയില്‍ നിന്ന് റെക്കോർഡ് തുകയ്ക്കാണ് എൻസോയെ ചെൽസി സ്വന്തമാക്കിയത്. 107 ബില്ല്യൺ ഡോളർ, ഏകദേശം 949 കോടി രൂപ മുടക്കിയാണ് ചെൽസി ഈ മിന്നും താരത്തെ സ്വന്തമാക്കിയത്. 2031 വരെയാണ് എൻസോയുമായുള്ള ചെൽസിയുടെ കരാർ കാലാവധി. ബയേൺ മ്യൂണിക്ക് മധ്യനിരതാരം മാഴ്സൽ സാബിസ്റ്ററിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിലാണ് താരം ഓൾഡ് ട്രാഫോർഡിൽ എത്തുന്നത്. പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ വിശ്രമത്തിലാണ് എറിക്സൺ. എറിക്സണ് പകരമായാണ് സാബിസ്റ്റർ എത്തിയത്. സാബിസ്റ്ററിനായി യുണൈറ്റഡ് ഏകദേശം 120 കോടി രൂപയാണ് ചെലവഴിച്ചത്.

Read More

ന്യൂ ഡൽഹി: 2023-24 ലെ പൊതു ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി, ഭവനവായ്പ പലിശയിളവ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. അടുത്ത വർഷം 6.8 ശതമാനം വരെ വളർച്ച മാത്രമേ നേടാൻ കഴിയൂ എന്ന സാമ്പത്തിക സർവേ റിപ്പോർട്ട് കണക്കിലെടുത്ത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ബജറ്റിലുണ്ടാകും. ധനക്കമ്മി കുറയ്ക്കാനുള്ള നീക്കങ്ങളും പ്രതീക്ഷിക്കാം.ആദായനികുതി സ്ലാബിൽ മാറ്റമുണ്ടാകുമോ എന്നാണ് ജനം പ്രതീക്ഷയോടെ നോക്കുന്നത്.

Read More

കൊച്ചി: കോൺഗ്രസിൽ പുനഃസംഘടനാ സമിതികൾ വന്നെങ്കിലും ജില്ലകളിലെ ചർച്ചകൾ എങ്ങുമെത്തിയില്ല. പ്രാഥമിക പട്ടിക ഫെബ്രുവരി അഞ്ചിന് മുമ്പ് കെപിസിസി നേതൃത്വത്തിന് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ മിക്ക ജില്ലകളിലും സമിതികളുടെ ആദ്യ യോഗം പോലും ചേർന്നിട്ടില്ല. അതത് പ്രദേശങ്ങളിലെ എം.എൽ.എമാരെയും എം.പിമാരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർലമെന്‍റും നിയമസഭയും ചേരുന്നതിനാൽ ജനപ്രതിനിധികളെ ലഭിക്കുന്നില്ലെന്നാണ് നേതാക്കൾ പറയുന്നത്. ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാൻ നേതാക്കൾ കശ്മീരിലേക്ക് പോയതാണ് ചില സ്ഥലങ്ങളിലെ പ്രശ്നമായി പറയുന്നത്. ജില്ലകളിലെ പുനഃസംഘടനാ സമിതികൾ യോഗം ചേർന്ന് ആദ്യഘട്ടത്തിൽ മണ്ഡലം, ബ്ലോക്ക് പ്രസിഡന്‍റുമാരുടെ കാര്യത്തിൽ തീരുമാനമെടുക്കണം. മാനദണ്ഡമനുസരിച്ച് നിലവിലുള്ളവർ തുടരണമോ അതോ ഒഴിവാക്കണമോ എന്ന കാര്യത്തിലാണ് തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പ് പരിഗണന വേണ്ടെന്ന് സമിതികൾക്ക് നിർദേശവും നൽകിയിട്ടുണ്ട്. പ്രവർത്തനമികവിനെ മാത്രം പരിഗണിച്ചാണ് പേരുകൾ നിർദ്ദേശിക്കേണ്ടത്.

Read More

തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന് സാധുത ലഭിക്കണമെങ്കിൽ 30 ദിവസത്തെ നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമെന്ന് ഹൈക്കോടതി. ഇത്തരം ചട്ടങ്ങൾക്ക് കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി നിരീക്ഷിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ നൽകിയ ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം. നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീയാക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.  ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ചതിനാൽ വിവാഹം സാധുവാകാൻ ഇത്രയും നീണ്ട കാലയളവ് വേണോയെന്ന് വീണ്ടും ചിന്തിക്കപ്പെടേണ്ടതാണെന്ന് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. യുവാക്കളിൽ വലിയൊരു ശതമാനം വിദേശത്താണ്. അവർ നാട്ടിലെത്തിയാൽ ചുരുങ്ങിയ…

Read More

കാസര്‍കോട്: സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച കേസിലെ സാക്ഷികളായ സിപിഎം നേതാക്കൾ പിന്മാറിയത് പൊലീസിന് മുന്നിൽ എട്ടിലധികം പ്രതികളെ തിരിച്ചറിഞ്ഞ ശേഷം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചന്ദ്രശേഖരനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു എന്നായിരുന്നു ആരോപണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ രവി എട്ട് പ്രതികളെയാണ് ഡി.വൈ.എസ്.പി. സുനിൽ ബാബുവിന്‍റെ മുന്നിൽ വച്ച് തിരിച്ചറിഞ്ഞത്. സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അനിൽ ബങ്കളം ഒമ്പത് പ്രതികളെ തിരിച്ചറിഞ്ഞു. രവിയുടെ ഡ്രൈവർ ചായ്യോത്ത് മിഥുലാജ് ഹൗസിൽ കെ ഹക്കീം 12 പ്രതികളിൽ ഒരാളെ ഒഴിച്ച് മറ്റെല്ലാവരെയും തിരിച്ചറിഞ്ഞു. എന്നാൽ വിചാരണ വേളയിൽ ഹക്കീമും കൂറുമാറുകയാണുണ്ടായത്. അറസ്റ്റിന് ശേഷം പ്രതികളെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ആക്രമിച്ച കൂട്ടത്തിലുള്ളവരെയെല്ലാം ഇനിയും കണ്ടാലറിയാം എന്നായിരുന്നു മൂവരുടെയും മൊഴി. എന്നാൽ വിചാരണ വേളയിൽ മൊഴി മാറ്റിയപ്പോൾ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം സത്താർ മൂവരെയും കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്നും തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിലും കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്ന് കടലിൽ പോയവർ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണം. ഈ തീവ്ര ന്യൂനമർദം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശ്രീലങ്കൻ തീരത്ത് കരതൊടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും ശക്തിപ്രാപിക്കാൻ സാധ്യതയില്ല. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.  

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന ഇന്ന് മുതൽ നാലുമാസത്തേക്ക് പ്രാബല്യത്തിൽ. യൂണിറ്റിന് 9 പൈസയാണ് വർദ്ധന. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർദ്ധനവ് ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെ ഇന്ധന സർചാർജ് ഈടാക്കും. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലൂടെ ബോർഡിനുണ്ടായ അധികഭാരം നികത്താനാണ് നിരക്ക് വർദ്ധന. 87.7 കോടി രൂപ പിരിച്ചെടുക്കും. കഴിഞ്ഞ രണ്ട് വർഷമായി സർചാർജ് അപേക്ഷകളിൽ റെഗുലേറ്ററി കമ്മീഷൻ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിൽ യൂണിറ്റിന് 25 പൈസ പൊതുവായി വർദ്ധിപ്പിച്ചിരുന്നു.

Read More