- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
Author: News Desk
ലോസ് ഏഞ്ചൽസ് : വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ വളരെയധികം താൽപ്പര്യമുള്ള ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഈ ഫിറ്റ്നസ് പ്രേമികൾ എല്ലായ്പ്പോഴും അവരുടെ ശരീരത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. എന്നാൽ ലോസ് ഏഞ്ചൽസിൽ നിന്നുള്ള 45 വയസ്സുള്ള ഒരാൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാമോ? 18 വയസുകാരൻ ആകണം. അതിനായി ഒന്നോ രണ്ടോ അല്ല, 16 കോടി രൂപയാണ് ചെലവഴിച്ചത്. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ന്യൂറോ ടെക്നോളജി കമ്പനിയായ ദി കെർണലിന്‍റെ സിഇഒ ബ്രയാൻ ജോൺസൺ ആണ് ഡോക്ടർമാരുടെ സഹായത്തോടെ തന്‍റെ പ്രായം എങ്ങനെ കുറയ്ക്കാം എന്ന പരീക്ഷണത്തിൽ ഏർപെട്ടിരിക്കുന്നത്. തന്‍റെ എപ്പിജെനെറ്റിക് പ്രായം 5.1 വർഷം കുറഞ്ഞുവെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങൾ അദ്ദേഹം അടുത്തിടെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം വാർദ്ധക്യത്തിന്‍റെ വേഗത 24 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. 18 കാരന്‍റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്‍റെ ഹൃദയവും 28 കാരന്‍റെ ചർമ്മവും നൽകിയെന്ന്…
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. പ്രവർത്തകർ 14 ദിവസമായി ജയിലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, അനുമതിയില്ലാതെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുക, പൊലീസുകാരെ കയ്യേറ്റം ചെയ്യുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫിറോസ് അടക്കമുള്ളവരുടെ അറസ്റ്റിനെതിരെ മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അനാവശ്യ സമരങ്ങൾ പോലും…
ദുബായ് : എമിറേറ്റ്സിന്‍റെ സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ വിജയകരം. കാർബൺ പുറന്തള്ളൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടുതൽ ഹരിത ഇന്ധനം ഉപയോഗിക്കാനുള്ള ആഗോള വ്യോമയാന വ്യവസായത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് എമിറേറ്റ്സ് 100 % സുസ്ഥിര വ്യോമയാന ഇന്ധനം (എസ്എഎഫ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു പ്രദർശന പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. ബോയിംഗ് 777-300 ഇആർ വിമാനം തിങ്കളാഴ്ച ദുബായ് തീരത്ത് ഒരു മണിക്കൂറിലധികം പറന്നു. രണ്ട് എഞ്ചിനുകളിൽ ഒന്നിൽ എസ്എഎഫ് പ്രവർത്തിപ്പിക്കുന്ന അറബ് മേഖലയിലെ ആദ്യത്തെ വിമാനമാണിത്.
കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു. തൃശൂർ മാള സ്വദേശി സുകുമാരനാണ് (62) അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് എസ്ജി 17 വിമാനത്തിൽ ഞായറാഴ്ചയാണ് സംഭവം. വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോഴാണ് ജീവനക്കാർ സംഭവം അറിയുന്നത്. വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പരാതിയിൽ നെടുമ്പാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
അഹമ്മദാബാദ്: ശിഷ്യയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. യുവതിയെ അഹമ്മദാബാദിലെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് 81കാരനായ ആസാറാം ബാപ്പുവിന് ജീവപര്യന്തം വിധിച്ചത്. ശിഷ്യയെ 10 വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചതായി തെളിഞ്ഞതായി ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതി ജഡ്ജി ഡി കെ സോണി പറഞ്ഞു. കേസിൽ ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2001-2006 ൽ ആശ്രമത്തിൽ നടന്ന പീഡനത്തിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിൽ ആസാറാമിന്റെ ഭാര്യ ഉൾപ്പെടെ ആറ് പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. നിരവധി പീഡന കേസുകളിൽ പ്രതിയായ ബാപ്പു ഇപ്പോൾ മറ്റൊരു പീഡനക്കേസിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ്.
ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി 67ൽ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സിനിമാ ആരാധകരെ ആവേശഭരിതരാക്കുകയാണ്. വിജയുടെ 67ആമത് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67 ന്‍റെ ഭാഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. വിജയ് ചിത്രത്തിന്‍റെ വൺ ലൈൻ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്‍റെ വാക്കുകൾ ഉൾക്കൊള്ളുന്ന ഒരു ക്യാരക്ടർ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് യൂണിവേഴ്സ് ചിത്രങ്ങളിൽ ഒന്നായതിനാൽ, ചിത്രത്തിൽ വളരെയധികം പ്രതീക്ഷകളുണ്ട്. സംവിധായകൻ മിഷ്കിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാഗങ്ങൾ കൊടൈക്കനാലിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ആദ്യവാരം കശ്മീരിലേക്ക് പുറപ്പെടുന്ന സംഘം 60 ദിവസത്തെ ഷൂട്ടിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്. വിജയ്, സഞ്ജയ് ദത്ത് എന്നിവരുടെ രംഗങ്ങൾ ഇവിടെ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി: പ്രധാനമന്ത്രി അദ്ധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. പാർലമെന്‍റോ നിയമനിർമ്മാണസഭകളോ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലല്ല ഫണ്ട് പ്രവർത്തിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നേരിട്ടോ അല്ലാതെയോ ഒരു നിയന്ത്രണവും അതിലില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുഖജനാവിൽ നിന്ന് ഒരു രൂപ പോലും ഫണ്ടിലേക്ക് നൽകുന്നില്ല. അതിനാൽ, പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഫണ്ടിലേക്കുള്ള സംഭാവനകൾ എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഫണ്ടിലേക്കുള്ള സംഭാവനകളുടെയും ഫണ്ടിൽ നിന്ന് നൽകിയ സഹായത്തിന്‍റെയും വിശദാംശങ്ങൾ പിഎം കെയേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകളും സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ മാതൃകയിലാണ് പിഎം-കെയേഴ്സ് ഫണ്ട് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ദേശീയ ചിഹ്നവും ‘gov.in’ എന്ന…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും ബി.ജെ.പി സർക്കാർ അവരിലൂടെ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് തരൂർ ആരോപിച്ചു. രാഷ്ട്രപതിയുടെ പ്രസംഗം സർക്കാരിനെ പൂർണമായും പ്രകീർത്തിക്കുന്ന തരത്തിൽ ആയിരുന്നെന്നും തരൂർ പറഞ്ഞു. സർക്കാർ ചെയ്ത എല്ലാ കാര്യങ്ങളെയും പ്രശംസിക്കാൻ ശ്രമിച്ചുകൊണ്ട് രാഷ്ട്രപതി ഒരു സമ്പൂർണ്ണ തിരഞ്ഞെടുപ്പ് പ്രസംഗമാണ് നടത്തിയത്. സർക്കാർ ചെയ്യാത്ത കാര്യങ്ങൾ പരാമര്‍ശിച്ചില്ലെന്നും തരൂർ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞും കോണ്‍ഗ്രസ് നയിച്ച യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചുമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാർലമെന്‍റിൽ നടത്തിയ ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടു. ഇതോടെ കേരളത്തിലെ മഴ സാഹചര്യം മാറി. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം ഇന്ന് (ജനുവരി 31) വൈകുന്നേരം വരെ പടിഞ്ഞാറോട്ട് നീങ്ങി നാളെ (ഫെബ്രുവരി 1) ശ്രീലങ്കൻ തീരത്ത് കരതൊടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ടൊയോട്ട എസ്‍യുവി ഹൈറൈഡറുടെ സിഎൻജി പതിപ്പ് വിപണിയിലെത്തി. രണ്ട് മോഡലുകളിൽ മാത്രം ലഭ്യമാകുന്ന എസ് പതിപ്പിന് 13.23 ലക്ഷം രൂപയും ജി പതിപ്പിന് 15.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഹൈ റൈഡറിന്‍റെ പെട്രോൾ പതിപ്പിനേക്കാൾ 95,000 രൂപ കൂടുതലായിരിക്കും സിഎൻജി പതിപ്പിന്. മാരുതിയുടെ എർട്ടിഗ, എക്സ് എൽ 6 മോഡലുകളിലെ 1.5 ലീറ്റർ കെ15സി 4 സിലിൻഡർ എൻജിനാണ് ഹൈറൈഡറിലും. ഈ എൻജിൻ 88 ബിഎച്ച്പി കരുത്തും 121.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഒരു കിലോഗ്രാം സിഎൻജിയിൽ വാഹനം 26.6 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പൂർണ്ണമായും എൽഇഡി ക്രമീകരിച്ച ഹെഡ് ലാമ്പ്, 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ചേർന്ന പാക്കേജാണ് അർബൻ ക്രൂയിസർ ഹൈ റൈഡർ സിഎൻജി.
