Author: News Desk

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പൊള്ളലേറ്റു. ധൻബാദിലെ ആശിർവാദാ ടവർ എന്ന അപ്പാർട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തീ പടർന്നതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെ വൈകിട്ട് ആറോടെയാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം അറിയിച്ചു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: അനുകൂല വിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് പറഞ്ഞ് കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം ലഭിച്ചു. സൈബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ് നിയമോപദേശമെന്നാണ് വിവരം. അഡ്വക്കേറ്റ് ജനറലിന്‍റെ നിർദേശപ്രകാരം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്കായി സംസ്ഥാന പൊലീസ് മേധാവി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക ദൂതൻ മുഖേന ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ട് ആണ് നിയമോപദേശത്തിനായി അഡ്വക്കേറ്റ് ജനറലിന് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗുരുതരമാണെന്ന് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശ ചെയ്തത്.

Read More

ലണ്ടന്‍: ദീർഘദൂര ഓട്ടമത്സരത്തിലെ ഇതിഹാസ താരം മോ ഫറ കരിയർ അവസാനിപ്പിക്കുന്നു. 2023 ലെ ലണ്ടൻ മാരത്തണിലൂടെ കായികരംഗത്ത് നിന്ന് വിരമിക്കുമെന്ന് ഫറ പ്രഖ്യാപിച്ചു. 5,000, 10,000 മീറ്റർ വിഭാഗങ്ങളിലാണ് 40 വയസ്സുകാരനായ ഫറ മത്സരിക്കാറ്. രണ്ട് ഇനങ്ങളിലും ഒളിമ്പിക് സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട്. 2012 ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ഫറ സ്വർണം നേടിയിരുന്നു. ഏപ്രിൽ 23നാണ് ഫറയുടെ വിരമിക്കൽ മത്സരം. “ഇതൊരു അത്ഭുതകരമായ കരിയറായിരുന്നു. ലണ്ടൻ മാരത്തണോടെ അതിന് അവസാനമാകുകയാണ്. കഴിഞ്ഞ വർഷം വിരമിക്കണമെന്നാണ് കരുതിയത്. പക്ഷെ ഒരിക്കൽ കൂടി ഓടണമെന്ന് തോന്നി. അവസാന മത്സരത്തിൽ എന്‍റെ ശരീരം എത്രമാത്രം വഴങ്ങുമെന്ന് എനിക്കറിയില്ല. എന്നാലും പരമാവധി ശ്രമിക്കും,” ഫറ പറഞ്ഞു.

Read More

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന 1977-79 കാലഘട്ടത്തിലെ മൊറാർജി ദേശായി സർക്കാരിൽ നിയമമന്ത്രിയായിരുന്നു. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍റെ പിതാവാണ്. ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ് ശാന്തി ഭൂഷൺ.

Read More

ദുബായ് : ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം വൈകുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ 7.30ന് പുറപ്പെടുമെന്നാണ് അന്തിമ അറിയിപ്പ്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് സൂചന. ഏകദേശം 150 യാത്രക്കാരുണ്ട്. താമസസൗകര്യം ഉൾപ്പെടെയുള്ള ബദൽ സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. യാത്രക്കാർ വിമാനത്താവളത്തിലോ ഹോട്ടലിലോ രാത്രി ചെലവഴിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തകരാർ മൂലം തിരിച്ചിറക്കിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരെ 38 മണിക്കൂറിന് ശേഷമാണ് നാട്ടിലേക്ക് അയച്ചത്.

Read More

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വി.സിയോടാണ് റിപ്പോർട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ കേരള സർവകലാശാല വി.സിക്ക് കൈമാറും. ഗവേഷണ പ്രബന്ധത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്ത ജെറോം ഇന്ന് രംഗത്തെത്തിയിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചാണ് വിവാദം ഉടലെടുത്തതെന്നും പ്രബന്ധം തിരുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ചിന്ത ഇന്ന് പറഞ്ഞിരുന്നു. ഗവേഷണ പ്രബന്ധത്തിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ ചിന്തയുടെ പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട രണ്ട് ആരോപണങ്ങളിൽ ആദ്യത്തേതിൽ, ചിന്ത തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ കോപ്പിയടിയെന്ന രണ്ടാമത്തെ ആരോപണം നിരസിക്കുകയും ആശയം പകർത്തിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ തനിക്കെതിരെ സ്ത്രീവിരുദ്ധ…

Read More

നവാഗതനായ ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചത്തിൻ്റെ’ ട്രെയിലർ പുറത്തിറങ്ങി. 2007 ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡ് മുന്നിൽ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൗബിൻ ഷാഹിറിനെ ട്രെയിലറിൽ കാണാം.  കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഫെബ്രുവരി 3 ആണ്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷൻസിന്‍റെയും ഗപ്പി സിനിമാസിന്‍റെയും ബാനറിൽ ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺ പോൾ, സുഷിൻ ശ്യാം എന്നിവർ സഹനിർമ്മാതാക്കളാണ്.

Read More

ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ പ്രതിയായ ശങ്കർ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ചയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് ജനുവരി 6നാണ് മിശ്രയെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ വച്ചാണ് ഡൽഹി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി 21ന് മിശ്രയുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. ജനുവരി 25നാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്. മൂത്രമൊഴിച്ചത് താനല്ലെന്ന് ശങ്കർ മിശ്ര നേരത്തെ അവകാശപ്പെട്ടിരുന്നു. അത് മറ്റാരെങ്കിലുമോ ആ സ്ത്രീ തന്നെയോ ചെയ്തത് ആകാമെന്ന് ശങ്കർ പറഞ്ഞിരുന്നു. അതേസമയം, മദ്യലഹരിയിൽ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ചതായി ശങ്കർ തന്നോട് പറഞ്ഞതായി വിമാനത്തിലെ മറ്റൊരു യാത്രക്കാരൻ വെളിപ്പെടുത്തി. ബോധം വീണ്ടെടുത്തപ്പോൾ കുഴപ്പത്തില്‍പ്പെട്ടെന്ന് തോന്നുന്നുവെന്ന് തന്നോട് പറഞ്ഞെന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ഹെൽത്ത് കാർഡ് എടുക്കാത്ത ഹോട്ടലുകൾക്കെതിരെ ഫെബ്രുവരി 16 മുതൽ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും കണക്കിലെടുത്താണ് സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത എല്ലാ മെഡിക്കൽ പ്രാക്ടീഷണർമാരും ആവശ്യമായ പരിശോധനകൾ നടത്തി ഹെൽത്ത് കാർഡ് ഉടൻ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന തുടരും. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഫെബ്രുവരി 15നകം ഹെൽത്ത് കാർഡ് ഹാജരാക്കാൻ നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം. രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണറുടെ നിർദ്ദിഷ്ട മാതൃകയിലെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശാരീരിക പരിശോധന, ദൃശ്യ പരിശോധന, ചർമ്മരോഗങ്ങൾ, വൃണം, മുറിവുകൾ…

Read More

ഇടുക്കി: മൂന്നാറിൽ പാലക്കാട് സ്വദേശിനിയായ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയെ വെട്ടിയ യുവാവ് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More