
കണ്ണൂർ: ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷണം പോയി. കണ്ണൂർ റേഞ്ച് ഐജി ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് മോഷണം പോയത്. ജീപ്പ് മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയായ ഹംസത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അർദ്ധരാത്രിയോടെയാണ് പൊലീസ് ജീപ്പ് മോഷ്ടിച്ചത്. പൊലീസിന്റെ അതീവസുരക്ഷയിൽ നിന്നാണ് പൊലീസ് ജീപ്പ് പ്രതി കവർന്നത്. പെട്രോൾ പമ്പിലെത്തി പെട്രോൾ അടിച്ചതിന് ശേഷം ഹംസത്ത് തൊട്ടടുത്ത ചായക്കടയിലിരുന്ന് ചായ കുടിച്ചു. പൊലീസ് വേഷത്തില്ലാതെ ഒരാൾ ജീപ്പിൽ വന്നതിൽ സംശയം തോന്നിയ ചായക്കടക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. നാട്ടുകാർ ഹംസത്തെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജീപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.


