Author: News Desk

ന്യൂ ഡൽഹി: കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു. നഗര വികസനത്തിന് 10000 കോടി വകയിരുത്തി. കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി ലഭിക്കും. മൂലധന ചിലവ് 10 ലക്ഷം കോടിയാക്കി. കാർഷിക മേഖലയിലെ സ്റ്റാർട്ട് അപ്പുകൾക്ക് പ്രത്യേക ഫണ്ട് ലഭിക്കും. ഗ്രീൻ ഹൈഡ്രജൻ മിഷന് 19700 കോടി നീക്കി വച്ചു. മൂലധനചിലവ് 33% കൂട്ടി.

Read More

ന്യൂ ഡൽഹി: 2023-24 ലെ പൊതുബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്നും ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു. വെല്ലുവിളികൾക്കിടയിലും രാജ്യം ഭദ്രമായ ഭാവിയിലേക്ക് കുതിക്കുകയാണെന്നും അമൃതകാലത്തെ ആദ്യ ബജറ്റാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരിൽ നിന്ന് കാണാതായ പ്രവാസി യുവാവ് ദീപക്കിനെ ഗോവയിലെ പനാജിയിൽ കണ്ടെത്തി. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ചിരുന്നു. ജൂൺ ഏഴിനാണ് ദീപക്കിനെ മേപ്പയ്യൂരിലെ വീട്ടിൽ നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് മേപ്പയ്യൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് ജൂലൈ 17ന് ദീപക്കിന്റേതെന്ന് തോന്നുന്ന മൃതദേഹം കൊയിലാണ്ടി തീരത്ത് കണ്ടിരുന്നു. ദീപക്കിന്‍റേതാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. ചിലർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയിൽ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേതാണെന്ന് കണ്ടെത്തി. ഇതോടെ ദീപക്കിനായി തിരച്ചിൽ ഊർജിതമാക്കി. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ദീപക് ഗോവയിലുണ്ടെന്ന് കണ്ടെത്തി. ദീപക്കിന്‍റെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും ഗോവ പൊലീസിന് കൈമാറിയിരുന്നു. ദീപക്കിനെ പിന്നീട് ഗോവയിലെ മഡ്ഗാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപക്കിൽ നിന്ന് തിരിച്ചറിയൽ കാർഡ് ലഭിച്ചതായി മഡ്ഗാവ് പൊലീസ് ക്രൈംബ്രാഞ്ച്…

Read More

ന്യൂ ഡൽഹി: ഇന്നത്തെ ഓഹരി വിപണിയിലെ സൂചികകളുടെ ചലനം സൂചിപ്പിക്കുന്നത് 2023 ലെ കേന്ദ്ര ബജറ്റിന് ഓഹരി വിപണിയിലും ഉയർന്ന പ്രതീക്ഷ ചെലുതാനായിട്ടുണ്ട് എന്നതാണ്. ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തോടെ ആരംഭിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ബജറ്റ് ഡേ വ്യാപാരത്തില്‍ ആറ് തവണയും വിപണി നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നേട്ടം 2021 ലെ ബജറ്റ് ദിനത്തിലായിരുന്നു രേഖപ്പെടുത്തിയത്. അതേസമയം അദാനിയുടെ പത്തിൽ ഒമ്പത് കമ്പനികളും നഷ്ടത്തിലാണ്. തുടർച്ചയായി നഷ്ടം നേരിടുന്ന എൻഡിടിവി, അദാനി വിൽമർ എന്നിവയും നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ അദാനി കമ്പനികൾ മുന്നിലായിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി. അതേസമയം, ഓഹരി സൂചികകൾ ഇപ്പോഴും നേട്ടം തുടരുന്നത് നിക്ഷേപകർക്ക് ആശ്വാസമായ കാര്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കുകയെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ന്യൂഡൽഹിയിൽ…

Read More

അഹമ്മദാബാദ്: 14 ദിവസവും 6 മത്സരങ്ങളും നീണ്ട പരമ്പരയ്ക്ക് ബുധനാഴ്ച ഫൈനലോടെ തിരശ്ശീല വീഴും. ട്വന്റി20 പരമ്പരയിൽ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ഇന്ത്യയെ കുഴപ്പിച്ചു. ലഖ്നൗവിൽ നടന്ന എന്തും സംഭവിക്കാമായിരുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ കഷ്ടിച്ച് വിജയിച്ചു. ഇതോടെ പരമ്പര 1-1ന് സമനിലയായി. ഇന്ത്യൻ മണ്ണിലെ ആധിപത്യം നിലനിർത്താനാണ് ഹാർദിക് പാണ്ഡ്യയുടെ ടീം ശ്രമിക്കുന്നത്. ഇന്ത്യയിൽ അപൂർവമായ ഒരു പരമ്പര വിജയം നേടാൻ ന്യൂസിലൻഡും ആഗ്രഹിക്കുന്നു. കടുത്ത പോരാട്ടത്തിനാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ എല്ലാ ഫോർമാറ്റുകളിലുമായി 55 ദ്വിരാഷ്ട്ര പരമ്പരകൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. ഇതിൽ 47 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. 2019 ൽ ഓസ്ട്രേലിയയും 2015 ൽ ദക്ഷിണാഫ്രിക്കയും മാത്രമാണ് ഇന്ത്യൻ മണ്ണിൽ വിജയിച്ചത്. ഡിസംബറിൽ ഏകദിനത്തിൽ ഇരട്ട സെഞ്ചുറി (210) നേടിയ ശേഷം ഇഷാൻ കിഷന് ഫോം നഷ്ടമാണ്. അടുത്ത എട്ട് കളികളിലെ സ്കോർ ചേർത്താലും, ആ…

Read More

ചെന്നൈ: ബോംബെ സഹോദരിമാർ എന്നറിയപ്പെടുന്ന കർണാടക സംഗീതജ്ഞരിൽ ഒരാളായ സി.ലളിത (85) അന്തരിച്ചു. ചൊവ്വാഴ്ച ചെന്നൈയിലായിരുന്നു അന്ത്യം. ലളിതയും സഹോദരി സി സരോജയും രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികളും ശങ്കരാചാര്യ സ്‌തോത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 1963 മുതലാണ് കച്ചേരികൾ നടത്താൻ തുടങ്ങിയത്. അഞ്ച് പതിറ്റാണ്ടായി ഒരുമിച്ച് മാത്രമാണ് ഇരുവരും പാടിയിട്ടുള്ളത്. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി എന്നീ ഭാഷകളിലാണ് ആൽബങ്ങൾ പുറത്തിറക്കിയത്. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ട് വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ. കലാജീവിതത്തിന്‍റെ ഭൂരിഭാഗവും ചെന്നൈയിലാണ് ചെലവഴിച്ചതെങ്കിലും ബോംബെ സഹോദരിമാർ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. ബോംബെ സഹോദരിമാർ എന്ന് ഒരു സ്വാമി അനുഗ്രഹിച്ച ശേഷമാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഒറ്റയ്ക്ക് പാടേണ്ടി വരുമെന്നതിനാലാണ് സിനിമയിൽ അവസരങ്ങൾ വേണ്ടെന്ന് വച്ചതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ചിദംബര അയ്യരുടെയും മുക്താംബാളിന്‍റെയും മക്കളായി തൃശൂരിലാണ് ലളിതയും സരോജയും ജനിച്ചത്. സംഗീത കലാനിധി, സംഗീത ചൂഡാമണി, കലൈമാമണി, സംഗീത…

Read More

ബെംഗളൂരു: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസൺ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിലാണ് സഞ്ജു കാലിന് പരിക്കേറ്റ് പുറത്തായത്. പരിക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.

Read More

കോട്ടയം: നദികളിൽ നിന്ന് അനധികൃതമായി മണല്‍വാരല്‍ നടത്തുന്നവരിൽ നിന്ന് ഇനി മുതൽ അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കും. നദീതീര സംരക്ഷണ മണൽ വാരൽ നിയന്ത്രണ നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചതോടെയാണ് പിഴ ഉയർത്തിയത്. അധിക പിഴ പ്രതിദിനം 50,000 രൂപയായി ഉയർത്തി. നേരത്തെ ഇത് 1000 രൂപയായിരുന്നു. പിടിച്ചെടുത്ത മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമ്മാണ കേന്ദ്രത്തിനോ കലവറയ്‌ക്കോ വിൽക്കണമെന്ന വ്യവസ്ഥയും ഭേദഗതി ചെയ്തു. കളക്ടർ വില നിശ്ചയിച്ച് ലേലത്തിലൂടെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വിൽക്കാമെന്നാണ് പുതിയ വ്യവസ്ഥ.

Read More

ഇസ്ലാമാബാദ്: പെഷവാർ സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. “ഇന്ത്യയിൽ പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല” എന്ന പരാമർശമാണ് വിവാദമായി മാറിയിരിക്കുന്നത്. ഡോൺ ദിനപത്രമാണ് മന്ത്രിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. “ഇന്ത്യയിലും ഇസ്രായേലിലും പോലും പ്രാർത്ഥനയ്ക്കിടെ ആളുകൾ കൊല്ലപ്പെടില്ല. പക്ഷെ അത് പാകിസ്താനിൽ സംഭവിച്ചു. ഭീകരവാദത്തിനെതിരെ രാജ്യം ഒന്നിക്കണം. പരിഷ്കരണത്തിനുള്ള സമയമായി,” ഖ്വാജ ദേശീയ അസംബ്ലിയിൽ പറഞ്ഞു. പിപിപി കാലത്ത് സ്വാത്തിൽ നിന്നാണ് ഭീകരതയ്ക്കെതിരായ യുദ്ധം ആരംഭിച്ചത്. പിഎംഎൽ-എന്നിൻ്റെ മുൻ ഭരണകാലത്താണ് ഇത് അവസാനിച്ചത്. കറാച്ചി മുതൽ സ്വാത്ത് വരെ രാജ്യത്ത് സമാധാനം സ്ഥാപിക്കപ്പെട്ടു. രണ്ട് വർഷം മുമ്പ് തീവ്രവാദത്തെക്കുറിച്ചുള്ള ബ്രീഫിംഗുകൾ രണ്ടോ മൂന്നോ തവണ നൽകിയിരുന്നു. ഭീകരതയ്ക്കെതിരെ ചർച്ച നടത്താമെന്ന് വ്യക്തമായി പറഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.  അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകൾ പാകിസ്ഥാനിലേക്ക് കുടിയേറിയതോടെ ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. സ്വാത്തിലെ സമരം ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഭീകരാക്രമണത്തിൽ ഇന്ത്യ അപലപിച്ചിരുന്നു. നിരവധി…

Read More

ടെഹ്റാൻ: തെരുവിൽ നൃത്തം ചെയ്തതിന് ദമ്പതികൾക്ക് ഇറാൻ 10 വർഷം തടവ് ശിക്ഷ വിധിച്ചു. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിതപങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇതേതുടർന്നാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റമാണ് ഇറാൻ പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തിനെതിരെ പ്രചാരണം നടത്തിയതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തിയതും ഇവർക്കെതിരെയുള്ള കുറ്റമായി ചുമത്തിയിട്ടുണ്ട്. നിലവിലുള്ള മതനിയമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായാണ് ഇവർ പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. ഡാൻസിങ് കപ്പിൾസ് എന്നറിയപ്പെടുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരും ഫോളോവേഴ്സുമുണ്ട്. മെഹ്സ അമിനിയുടെ മരണത്തെ തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ ഇറാൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരെ വധശിക്ഷയ്ക്ക് വരെ വിധിച്ചിട്ടുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഇവർക്കെതിരെയുള്ള നടപടിയും.

Read More