
മനാമ : ആത്മീയ ഉന്നമനത്തിലൂടെ ഹൃദയ വിശുദ്ധിനേടാൻ വേണ്ടി സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു. “സാദുൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ ദുൽഖഅദ് 15 മുതൽ സഫർ15 വരെയാണ് കാമ്പയിൻ സംഘടിപിക്കുന്നത്. വിവിധ സെഷനുകളിൽ വ്യത്യസ്ത ദിവസങ്ങളിലായി നടത്തപ്പെടുന്ന കാമ്പയിനിൽ നാട്ടിൽ നിന്നും പ്രമുഖ പണ്ഡിതന്മാർ സംബന്ധിക്കുന്നതായിരിക്കും.

സമസ്ത ബഹ്റൈൻ്റെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് വിജ്ഞാന ബോധവത്കരണ ക്ലാസുകളും , ആത്മീയ മജ്ലിസുകൾ, ആദർശ സമ്മേളനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ, ഫാമിലി കൗൺസിലിംഗ്, കരിയർ ഗൈഡൻസ് എന്നിവ വഴി ആത്മീയ ഭൗതിക ഉന്നമനം ലക്ഷ്യം വെച്ച് കൊണ്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കാമ്പയിൻ ഉദ്ഘാടനത്തിൻ്റെ ഭാഗമായി എല്ലാ ഏരിയകളിലും പോസ്റ്റർ പ്രകാശന കർമ്മം നിർവ്വഹിക്കപെട്ടു.

