Author: News Desk

ന്യൂ ഡൽഹി: ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയർമാൻ ഫോബ്സിന്‍റെ തത്സമയ ശതകോടീശ്വര പട്ടികയിലാണ് അദാനിയെ പിറകിലാക്കിയത്. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടെ അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞിരുന്നു. 72 ബില്യൺ ഡോളറോളം അദാനിക്ക് നഷ്ടമായി. ആരോപണങ്ങൾ ശക്തമായി എതിർത്തെങ്കിലും അദാനി ഓഹരികൾ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ, വെറും രണ്ട് വ്യാപാര സെഷനുകളിൽ അദാനി ഗ്രൂപ്പിന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടു. ഗൗതം അദാനിക്ക് അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായി.

Read More

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 637 പേരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ. പാർലമെന്‍റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷ വാദം ശരിയല്ലെന്നും ജീവനക്കാർ രാവും പകലും അധ്വാനിക്കുകയാണെന്നും അവരുടെ മനോവീര്യം തകർക്കരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ സഭ നിർത്തിവച്ച് ജനങ്ങളുടെ സ്വത്തും ജീവനും നഷ്ടപ്പെടുന്ന വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വനമേഖലയിൽ ജനങ്ങൾ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നതെന്നും ആളുകൾ മരിച്ചാൽ മാത്രമേ നടപടിയെടുക്കൂ എന്ന അവസ്ഥ മാറണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Read More

തിരുവനന്തപുരം: സമരം ചെയ്യുന്നവരെ ശത്രുവായി കാണുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഡി സതീശൻ. എല്ലാ സമരങ്ങളും തന്റെ നേരെയാണെന്നുള്ള ഏകാധിപതിയുടെ മനോഭാവമാണ് പിണറായിക്കെന്നും വിഡി സതീശൻ പറഞ്ഞു. റിമാൻഡിൽ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ പൂജപ്പുര ജയിലിൽ അദ്ദേഹം സന്ദർശിച്ചു. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. പ്രവർത്തകർ 14 ദിവസം ജയിലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

Read More

ന്യൂ ഡൽഹി: ആദായനികുതി പരിധി അഞ്ച് ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി ഉയർത്തി. ഇനി മുതൽ 7 ലക്ഷം രൂപ വരെ നികുതിയില്ല. അതേസമയം, പുതിയ നികുതി ഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് മാത്രമേ ഈ പ്രയോജനം ലഭിക്കൂ. പഴയ ഘടനയിൽ ഉൾപ്പെട്ടവർക്ക് ഇത് 5 ലക്ഷം രൂപയായി തുടരും. നികുതി സ്ലാബ് അഞ്ചായി കുറച്ചു. 3 ലക്ഷം രൂപ വരെ നികുതിയില്ല. 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 5 ശതമാനമാണ് നികുതി. 6 മുതൽ 9 വരെ 10 ശതമാനവും 9 മുതൽ 12 വരെ 15 ശതമാനവുമാണ് നികുതി നിരക്ക്. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവുമാണ് നികുതി. ആദായനികുതി റിട്ടേൺ നടപടികളുടെ ദിവസങ്ങളുടെ എണ്ണം 16 ദിവസമായി കുറച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് 50 വർഷത്തെ പലിശരഹിത വായ്പ നൽകുന്നത് തുടരുമെന്നും ധനമന്ത്രി നിർമ്മല…

Read More

ന്യൂ ഡൽഹി: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്‍റെ കുത്തകയല്ലെന്ന ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുൽ ഗാന്ധിയുടെ കശ്മീർ പ്രസംഗത്തിന് മറുപടി പറയെ ആണ് ബിജെപി നേതാവ് കൂടിയായ ഗണേഷ് ജോഷി വിവാദ പരാമർശം നടത്തിയത്. “ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവർ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ച ആളുകളാണ്. എന്നാൽ ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകടമായിരുന്നു. അപകടങ്ങളും രക്തസാക്ഷിത്വവും തമ്മിൽ വ്യത്യാസമുണ്ട്,” ജോഷി പറഞ്ഞു. ഒരാൾക്ക് അയാളുടെ ബുദ്ധിക്ക് അനുസരിച്ച് മാത്രമേ സംസാരിക്കാൻ കഴിയൂ എന്നും രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ജോഷി പറഞ്ഞു.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസർക്കാർ വഹിക്കുമെന്നും ബജറ്റ് അവതരണ വേളയിൽ മന്ത്രി പറഞ്ഞു. തിളങ്ങുന്ന നക്ഷത്രമായാണ് ലോകം ഇന്ത്യയെ കാണുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലാണ്. വെല്ലുവിളികൾക്കിടയിലും രാജ്യം സുസ്ഥിരമായ രീതിയിൽ വളരുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യം വച്ചുള്ള ബജറ്റാണിതെന്നും മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ബിഎസ്എൻഎൽ എഞ്ചിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് നിയമസഭയിൽ ചർച്ച ചെയ്തു. സഹകരണ വകുപ്പിന്‍റെ അന്വേഷണത്തിൽ നിക്ഷേപ തട്ടിപ്പ് കണ്ടെത്തിയെന്ന് ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃത്രിമ രജിസ്റ്റർ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘത്തിന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 13 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ സഹകരണ വകുപ്പ് ആരംഭിച്ചു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.എൻ.എൽ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തിൽ നടന്ന കോടികളുടെ തട്ടിപ്പിൽ പ്രസിഡന്‍റായിരുന്ന ഗോപിനാഥൻ നായരും ജീവനക്കാരനായ രാജീവുമാണ് പ്രധാന പ്രതികൾ. നിക്ഷേപകർ പണം കിട്ടാൻ പാടുപെട്ടപ്പോൾ ഇരുവരും തിരുവനന്തപുരത്ത് ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. 

Read More

ന്യൂ ഡൽഹി: രാജ്യത്ത് ബജറ്റ് അവതരണം തുടരുന്നു. ടിവിക്കും മൊബൈലിലും ക്യമറക്കും വില കുറയും. സ്വർണം വജ്രം വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും. നടപ്പ് സാമ്പത്തിക വർഷ ധനക്കമ്മി 6.4%. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷ്യമാക്കി. ആദായ നികുതി സ്ലാബിലും ഇളവുണ്ട്. 7 ലക്ഷം വരെ ആദായ നികുതി ഇല്ല. ഇറക്കുമതി ചെയ്യുന്ന റബ്ബറിന് വില കൂടും. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും. ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. 2.5 ശതമാനമാണ് കുറയുക വയോധികര്‍ക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്ക്കും. വനവത്ക്കരണത്തിന് 10000 കോടി നീക്കി. നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ബാങ്കിങ് നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കും. കര്‍ണാടകയ്ക്ക് 5300 കോടിയുടെ വരള്‍ച്ചാ സഹായം നൽകും. ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്ക് 9000 കോടി ലഭിക്കും.

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും ഈ പദ്ധതി പരിഹരിക്കും. 50 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും വായ്പാ പിരിവിനുള്ള സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചതായും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിക്കുന്നതോടെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് വിഭാവനം ചെയ്ത സിൽവർ…

Read More

അബുദാബി: അമുസ്ലിംകൾക്കായി അബുദാബിയിൽ നടപ്പാക്കിയ പേഴ്സണൽ സ്റ്റേറ്റസ് നിയമം ഇന്ന് മുതൽ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പ്രാബല്യത്തിൽ വരും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നിവ ഈ നിയമം ഉൾക്കൊള്ളുന്നു. സിവിൽ വിവാഹ ഉടമ്പടി പ്രകാരം, സങ്കീർണ്ണമായ നടപടിക്രമങ്ങളും സാക്ഷി വിസ്താരവും ഒഴിവാക്കി പരസ്പര സമ്മതത്തോടെ വിവാഹവും വിവാഹമോചനവും നടത്താം. വിവാഹം, നഷ്ടപരിഹാരം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, സാമ്പത്തിക അവകാശങ്ങൾ, വിൽപ്പത്രം, പിന്തുടർച്ച എന്നിവയും നിയമത്തിന്‍റെ പരിധിയിൽ വരും. യു.എ.ഇ സന്ദർശന വേളയിൽ വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും ആഗ്രഹിക്കുന്നവർക്ക് കുടുംബ കോടതിയിൽ രജിസ്റ്റർ ചെയ്യാം. അമുസ്ലിംകളുടെ വ്യക്തിപരവും കുടുംബപരവുമായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ സിവിൽ വിവാഹ കരാർ പ്രകാരമായിരിക്കും വിവാഹം. ഇതിന് വധുവിന്‍റെ പിതാവിന്‍റെ അനുമതി ആവശ്യമില്ല. അതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അബുദാബി കോടതിയിലെത്തുന്ന വിദേശികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിവാഹങ്ങളാണ് കഴിഞ്ഞ വർഷം നടന്നത്. യുകെ, യുഎസ്, ന്യൂസിലാന്‍റ്, സ്പെയിൻ, ചൈന, സിംഗപ്പൂർ…

Read More