Author: News Desk

വയനാട്: അട്ടപ്പാടിയിൽ മക്കളോടൊപ്പം ആത്മഹത്യാ ഭീഷണി മുഴക്കി കാടുകയറിയ യുവാവ് തിരിച്ചെത്തി. അഗളി പൊലീസ് വനത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണ് അട്ടപ്പാടി ചിറ്റൂർ സ്വദേശി ശ്രീകാന്ത് മൂന്ന് വയസുള്ള കുട്ടിയുമായി മടങ്ങിയെത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ശ്രീകാന്ത് രണ്ട് മക്കളുമൊത്ത് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. അഞ്ച് വയസുകാരനെ നാട്ടുകാർ സുരക്ഷിതസ്ഥാനത്ത് എത്തിച്ചിരുന്നു. യുവാവും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിറ്റൂരിലെ അങ്കണവാടിയിൽ ഇയാൾ എത്തിയത്. അഞ്ചും മൂന്നും വയസ്സുള്ള ഇയാളുടെ കുട്ടികൾ ഇവിടെ ഉണ്ടായിരുന്നു. ഇവിടെ വച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ആത്മഹത്യാ ഭീഷണി മുഴക്കിയ ശേഷം ശ്രീകാന്ത് രണ്ട് മക്കളുമൊത്ത് കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശാ വർക്കറും നാട്ടുകാരും ചേർന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി. എന്നാൽ ശ്രീകാന്ത് മൂന്ന് വയസുള്ള മറ്റൊരു കുട്ടിയുമായി കാട്ടിലേക്ക് പോയി. ഉച്ചയ്ക്ക് അഗളി…

Read More

സിൽവർ സിറ്റി: ലോകത്തെ നടുക്കി അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ കൊടുങ്കാറ്റ്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യഥാർത്ഥ കണക്കുകൾ പുറത്തുവരുമ്പോൾ മരണസംഖ്യ ഉയരുമോയെന്ന ഭയത്തിലാണ് അധികൃതർ. ഒരു ദിവസത്തിൽ 11 ചുഴലിക്കാറ്റുകളാണ് ഈ മേഖലയിൽ ആഞ്ഞടിച്ചത്. ഇതാണ് ദുരന്തത്തിന്‍റെ തീവ്രത വർധിക്കാൻ കാരണം. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുതിയും റോഡ് ഗതാഗതവും താറുമാറായി. മിസിസിപ്പി പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. “ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല,” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രാണ്ടി ഷോവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇത് ഒരു വലിയ ചെറിയ പട്ടണമായിരുന്നു, ഇപ്പോൾ അത് ഇല്ലാതായി” അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പരിഷ്കരിച്ച് കേന്ദ്ര സർക്കാർ. കേരളത്തിൽ 22 രൂപയാണ് വർധിപ്പിച്ചത്. തൊഴിലുറപ്പ് വേതനം വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. വേതനം 333 രൂപയായി ഉയർത്തിയത് മോദി സർക്കാരിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സി.പി.എമ്മും കോൺഗ്രസും നടത്തുന്ന നുണപ്രചാരണങ്ങളുടെ ചങ്ങലകൾ തകർക്കാനാണ് കേന്ദ്ര നീക്കം. കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ദരിദ്രർക്കൊപ്പമാണെന്ന് ഇത് ഒരിക്കൽ കൂടി തെളിയിക്കുന്നു. സംസ്ഥാന സർക്കാരും കേന്ദ്രത്തെ അനുകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read More

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പരാതി നൽകാനെത്തിയ അറുപതുകാരിയെ പൊലീസ് സ്റ്റേഷനിലിരുത്തിയത് 12 മണിക്കൂർ. വീട് ആക്രമിക്കാനെത്തിയവർക്കെതിരെ പരാതി നൽകാനെത്തിയ മണ്ണാർക്കാട് സ്വദേശിനി രുക്മിണിക്കാണ് നാട്ടുകൽ പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. മൊഴി രേഖപ്പെടുത്താൻ മണ്ണാർക്കാട് കോടതി നിർദേശിച്ചിട്ടും പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും രുക്മിണി പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് മണ്ണാർക്കാട് ഡിവൈ.എസ്.പി പ്രതികരിച്ചിട്ടുണ്ട്.

Read More

കൊച്ചി: സിനിമയ്ക്ക് പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടിയാണ് മഞ്ജു വാര്യർ. മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. നടി ഭാവനയ്ക്കും സംയുക്ത മേനോനുമൊപ്പമുള്ള ചിത്രമാണ് മഞ്ജു ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘കുടുംബം പോലെയുള്ള സുഹൃത്തുക്കൾ’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്കകം ചിത്രം വൈറലായി. ഇരുപതിനായിരത്തിലധികം പേരാണ് ചിത്രത്തിന് റിയാക്ഷൻ നൽകിയിരിക്കുന്നത്. നല്ല സുഹൃത്തുക്കൾ, സൗഹൃദം എന്നും നിലനിൽക്കട്ടെ, സ്ത്രീശക്തിയുടെ സുന്ദര മുഖങ്ങൾ എന്നിങ്ങനെ നൂറുകണക്കിന് കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.  കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ വെള്ളരി പട്ടണമാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം. കുടുംബ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ചിത്രം. ഫുൾ ഓൺ സ്റ്റുഡിയോ നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാർ ആണ് നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്.

Read More

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ റാലികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ശവകുടീരം കുഴിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ആഗ്രഹമെങ്കിൽ ജനങ്ങളുടെ സ്വപ്നം മോദിയുടെ താമര വിരിയുന്നത് കാണുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ വിജയ് സങ്കൽപ രഥയാത്രയുടെ സമാപന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോൺഗ്രസ് കർണാടകയെ ഒരു എടിഎമ്മായാണ് കാണുന്നതെന്നും എന്നാൽ ബി.ജെ.പി ജനങ്ങളുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ബി.ജെ.പി സർക്കാർ തിരിച്ചുവരാൻ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷം ഉറപ്പാക്കണം. കോൺഗ്രസ് സർക്കാരുകൾ കാരണം കർണാടകയ്ക്ക് നഷ്ടം മാത്രമാണ് സംഭവിച്ചത്. ഏറെക്കാലമായി അവസരവാദികളും സ്വാർത്ഥതാൽപര്യമുള്ളവരുമാണ് കർണാടക ഭരിച്ചത്. ഇത് കർണാടകയെ സാരമായി ബാധിച്ചിട്ടുണ്ട്. ബിജെപിയുടെ സുസ്ഥിരമായ ഭരണമാണ് ഇനി കർണാടകയ്ക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് കിലോമീറ്ററിലധികം നീണ്ട റോഡ് ഷോയ്ക്ക് ശേഷമാണ് റാലി നടന്നത്. ചിക്കബല്ലാപുരയില്‍ രാജ്യത്തെ ആദ്യ ഗ്രാമീണ മെഡിക്കല്‍ കോളജും ബെംഗളൂരു മെട്രോയുടെ വൈറ്റ് ഫീല്‍ഡ് കെ.ആര്‍.പുരം പാതയും മോദി ഉദ്ഘാടനം…

Read More

ബെംഗളൂരു: കർണാടകയിലെ ദേവനഗരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോയ്ക്കിടെ റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസും സുരക്ഷാ സേനയും ചേർന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് കർണാടകയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാവീഴ്ച ഉണ്ടാകുന്നത്. ജനുവരിയിൽ ഹുബ്ബള്ളിയിൽ നടന്ന റോഡ് ഷോയ്ക്കിടെ 15 വയസുകാരൻ പൂമാലയുമായി ബാരിക്കേഡ് മറികടന്ന് മോദിയുടെ മുന്നിലേക്ക് ഓടിയെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കൈ അകലത്തിലെത്തിയ കുട്ടിയിൽ നിന്ന് മാല സ്വീകരിക്കാൻ അദ്ദേഹം ഒരുങ്ങിയെങ്കിലും എസ്പിജി (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി മാല പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു.

Read More

മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് രോമാഞ്ചം. റിലീസ് ഏറെ വൈകിയെങ്കിലും തിയേറ്ററുകളിൽ എത്തിയപ്പോൾ ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ അമ്പതാം ദിവസം ആഘോഷിച്ചു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്ട്രീമിംഗ് ഏപ്രിൽ 7ന് ആരംഭിക്കും. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ പട്ടികയിലും രോമാഞ്ചം ഇടം നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച 10 ബോക്സ് ഓഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്താണ് ചിത്രം. വൈഡ് റിലീസ് കാലഘട്ടത്തിൽ ദീർഘകാലം ഓടുന്ന സിനിമകൾ അപൂർവങ്ങളിൽ അപൂർവമാണ്. അമ്പതാം ദിവസവും കേരളത്തിൽ 107 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് ചിത്രം ജനപ്രീതി നേടി എന്നതിന്റെ ഏറ്റവും വലിയ തെളിവ്. കേരളത്തിൽ നിന്ന് മാത്രം 41 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടി…

Read More

തിരുവനന്തപുരം: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ റഷ്യൻ യുവതിക്ക് നിയമസഹായം നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. യുവതിയുടെ മൊഴിയെടുക്കാൻ കോഴിക്കോട് നിന്നുള്ള ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്ത് കോഴിക്കോട് റൂറൽ എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ റഷ്യൻ യുവതിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി. കേസിന്‍റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Read More

ന്യൂഡല്‍ഹി: അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അം​ഗത്വം പുനസ്ഥാപിക്കാത്തതിനെതിരെ ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. കഴിഞ്ഞ രണ്ട് മാസമായി ലോക്സഭാ സെക്രട്ടേറിയറ്റ് നടപടികൾ മനഃപൂർവ്വം വൈകിപ്പിക്കുകയാണെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി ഉടൻ സുപ്രീം കോടതിയിൽ സമർപ്പിക്കും. രാഹുൽ ഗാന്ധിക്കും തന്‍റെ ഗതിയുണ്ടാകുമെന്നും പാർലമെന്‍റിൽ വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും ഫൈസൽ പറഞ്ഞു.

Read More